Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് വൃത്തിയില്ലേ? പ്രതികരിച്ച് ഗബ്രി; 'അവൾ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം അതാണ്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൃത്തിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. സീസൺ തുടങ്ങിയ ആദ്യ ആഴ്ചയിൽ താൻ ഒന്നിടവിട്ട ദിവസങ്ങളിലെ കുളിക്കാറുള്ളൂവെന്ന ജാസ്മിന്റെ വാക്കുകളായിരുന്നു വിമർശനത്തിന് കാരണമായത്. ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം.

ജാസ്മിന്റെ വൃത്തിയില്ലായ്മ പല അവസരങ്ങളിലും അവതാരകനായ മോഹൻലാൽ അടക്കം ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ജാസ്മിന്റെ ഹൗസിലെ സന്തതസഹചാരിയും സുഹൃത്തുമായ ഗബ്രി. ഹൗസിൽ നിന്ന് പുറത്തുവന്നവരടക്കം ജാസ്മിന്റെ വൃത്തിയെ വിമർശിക്കാറുണ്ടല്ലോയെന്നും ഗബ്രിയ്ക്ക് എന്താണ് തോന്നുന്നതെന്നുമായിരുന്നു താരത്തിനോടുള്ള ചോദ്യം. ഇതിന് ഗബ്രി നൽകിയ മറുപടി ഇങ്ങനെ

gabrinew-

'ജാസ്മിന് അത്യാവശ്യത്തിലധികം വൃത്തിയുള്ളൊരാളാണ്. അവൾ എന്റെ കൂടെയാണ് ഏറ്റവും കൂടുതൽ ഇരുന്നിട്ടുള്ളത്. ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും ‍ഞാനാണ് അവൾക്ക് ആവശ്യത്തിലധികം വൃത്തിയുണ്ട്.ഒന്നരാടം കുളിക്കുമെന്നത് തമാശയ്ക്ക് പറഞ്ഞൊരു കാര്യമാണ്. അതിനെ വലിച്ചിഴച്ച് ഇതയും വലുതാക്കി വെറുതെ ചർച്ചയാക്കുകയാണ്.

അവൾ തുമ്മിയതൊക്കെയും അങ്ങനെയാണ്. നമ്മൾ വളർന്നുവന്ന സാഹചര്യം നമ്മുടെ ജീവിതത്തെ പല തരത്തിലും ബാധിക്കും. ഒരു പാവപ്പെട്ട സെറ്റപ്പിൽ നിന്ന് നമ്മൾ വളർന്ന് വരുമ്പോൾ നമ്മൾ പഠിച്ചുവരുന്ന കുറെ കാര്യങ്ങൾ ഉണ്ട്. അതിന് അവസരം കിട്ടാത്തവരും ഉണ്ട്. ജാസ്മിൻ വളരെ അധികം സ്ട്രഗിൾ ചെയ്ത് വന്നൊരാളാണ്. സ്വന്തം കഠിനാധ്വാനത്തിലൂടെ കുടുംബത്തെ ഉയർത്തിക്കൊണ്ടുവന്നയാളാണ്. ചെറിയ ചെറിയ തെറ്റുകളൊക്കെ വിട്ടുകളയാവുന്നതേ ഉള്ളൂ.

കുളിക്കില്ലെന്ന് ആദ്യത്തെ ആഴ്ച അവളായി പറഞ്ഞത് കൊണ്ടാണ് അത് അവൾക്കെതിരെ എടുത്ത് ഉപയോഗിക്കാൻ പറ്റിയത്. അത് അവളുടെ മണ്ടത്തരം ആണ്. കാരണം അവൾക്ക് എല്ലാം കഴിഞ്ഞാൽ അവിടെ ഉള്ളവർ സുഹൃത്തുക്കൾ ആണ്. ജിന്റോ ചേട്ടന്റെ അടുത്ത് അത്രയും ചീത്തപറഞ്ഞ് കഴിഞ്ഞ് വൈകീട്ടാകുമ്പോൾ ചിലപ്പോൾ ജിന്റോ ചേട്ടന് ഭക്ഷണം വായിൽവെച്ച് കൊടുക്കും. എനിക്ക് അതിന് സാധിക്കില്ല, എനിക്ക് അഭിനയിക്കാൻ അറിയില്ല. എന്റെ മനസിൽ നിന്ന് അത് പോകാതെ അങ്ങനെയൊന്നും എനിക്ക് ചെയ്യാൻ സാധിക്കില്ല. ജാസ്മിന് അഭിനയിക്കേണ്ട കാര്യമില്ല, അവൾ ഒന്നും മനസിൽ വെച്ചോണ്ടിരിക്കില്ല, അവൾ തല്ല് പിടിച്ചാലും കുറച്ച് സമയം കഴിയുമ്പോൾ അത് വിടും, പിന്നെ അവരുമായി ഒകെയാകും', ഗബ്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+