ഗബ്രി ഇനി ജാസ്മിന് വില്ലനോ? കള്ള ഗബ്രി എന്ന് റസ്മിൻ, തന്റെ പേരിൽ വഴക്ക് വേണ്ടെന്ന് ജാസ്മിൻ.. കളിമാറി
ബിഗ് ബോസ് മലയാളം 6 അമ്പത് ദിവസം പിന്നിട്ടുകഴിഞ്ഞു, ഇനി കൂടുതൽ ദിവസങ്ങളില്ല. മത്സരാർത്ഥികൾ കളിയുടെ രീതികൾ മാറ്റിത്തുടങ്ങി. ബിഗ് ബോസ് 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളാണ് ഗബ്രിയുടേയും ജാസ്മിന്റേയും. ബിഗ് ബോസ് വീടിനകത്തും പുറത്തും ഗബ്രി - ജാസ്മിൻ കോമ്പോ തന്നെയായിരുന്നു ചർച്ച.
ഇവർ തമ്മിൽ പ്രണയമാണോ, റിലേഷനിലാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ അടുത്തിടെ ജാസ്മിനെ തനിക്ക് ഇഷ്ടമാണെങ്കിലും റിലേഷനിലാവാനോ വിവാഹം കഴിക്കാനോ പറ്റില്ലെന്ന് ഗബ്രി പറഞ്ഞത്. നിലവിൽ പഴയ പോലെ അല്ല ഗബ്രി ജാസ്മിൻ കോമ്പോ. മുൻപ് ജാസ്മിനോട് മറിച്ചൊന്നും പറയാതിരുന്ന ഗബ്രി ഇപ്പോൾ വഴക്കിടാറുണ്ട്.

കഴിഞ്ഞ ഒരു ടാസ്ക്കിനിടെ ഇരുവരും വഴിക്കിട്ടിരുന്നു. ജാസ്മിൻ പറയുന്നത് കേൾക്കാൻ സൗകര്യമില്ലെന്നും എന്താണെന്ന് വെച്ചാൽ കാണിക്കെടീ എന്നുമാണ് ഗബ്രി പറഞ്ഞത്. കഴിഞ്ഞ ദിവസവും ഗബ്രിയും ജാസ്മിനും അടിനടന്നിരുന്നു. ഇപ്പോൾ റസ്മിനുമായും ഗബ്രി ഇടയുകയാണ്. ഇന്ന് രാവിലെ റസ്മിൻ കള്ളൻ ഗബ്രി എന്ന് ഗബ്രിയെ വിളിക്കുന്നുണ്ട്. എന്നാൽ തന്റെ പേരിൽ ദയവായ വഴക്കിടരുതെന്ന് ജാസ്ൻ റെസ്മിനോട് പറയുന്നുണ്ടെങ്കിൽ റസ്മിൻ അത് കേൾക്കുന്നില്ല.
ആദ്യ സമയത്ത് ഗബ്രിയും റസ്മിനും ജാസ്മിനും ഒന്നിച്ചായിരുന്നു. എന്നാൽ ഗബ്രി ഇപ്പോൾ ഇവരിൽ നിന്നും അകലുകയാണ്. കഴിഞ്ഞ ദിവസം
ഒരു ഗെയിമിനെക്കുറിച്ച് ഗബ്രി സംസാരിച്ചതാണ് വഴിക്കിടാൻ കാരണമായത്. ജാസ്മിനൊപ്പമുള്ള ടീമിൽ ശ്രീതു ഉണ്ടായിരുന്നെങ്കിൽ അവരുടെ ടീമിന് കുറച്ച് കൂടി ഗുണം ചെയ്തേനെ എന്നായിരുന്ന ഗബ്രി പറഞ്ഞത്. ഇത് ജാസ്മിന് ഇഷ്ടമായില്ല.
ഇതിനിടയിൽ ശ്രീതു വന്ന് എന്താണ് സംഭവം എന്ന് ചോദക്കുന്നു, ഇപ്പോഴത്തെ ഡെൻ ടീമാണ് ഗെയിമിൽ പങ്കെടുത്തത് എങ്കിൽ നിങ്ങൾ അഡ്വാന്റേജ് ഉണ്ടാകുമെന്നാണ് താൻ പറഞ്ഞതെന്ന് ഗബ്രി പറയുന്നു. എന്നാൽ അങ്ങനെയല്ല ഗബ്രി പറഞ്ഞതെന്ന് ശ്രീതു പറയുന്നു. നിന്നോടല്ല ശ്രീതുവിനോടാണ് താൻ പറയുന്നതെന്ന് ഗബ്രി പറയുന്നു. നിങ്ങളുടെ ടീമിന് ഗുണം ഉണ്ടാവുന്ന കാര്യമല്ലേ താൻ പറഞ്ഞതെന്നും ഒന്നത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കെന്നും ഗബ്രി പറയുന്നു.
താൻ പറഞ്ഞിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും ശ്രീതു ഉണ്ടായിരുന്നുവെങ്കിൽ സ്പീഡിൽ കുറച്ച് കൂടി നിങ്ങൾക്ക്
അഡ്വാൻഡേജ് ഉണ്ടായേനെ എന്നും ഗബ്രി പറയുന്നു. ജാസ്മിന് അപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവൾക്ക് ഓടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല തലകറങ്ങി പട്ടി കിതയ്ക്കണ പെലയ കിതച്ചോണ്ടാണ് ഓടിയതെന്നും ഗബ്രി പറയുന്നു. ഇത് കോട്ട് ജാസ്മനിൻ ജോഷ്യം കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിവപ്പോകുന്നു.












Click it and Unblock the Notifications