'ജാസ്മിനെ ബ്ലോക്ക് ചെയ്ത് ഗബ്രി; ഗബ്രിയേലിനെ തോല്പിക്കാൻ ജാസ്മിൻ ഇനി മുതിരില്ല പക്ഷേ'
ഗബ്രി-ജാസ്മിൻ ബന്ധത്തിൽ വിള്ളൽ വീണത് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. കഴിഞ്ഞ ദിവസം തന്റെ പ്രണയം ജാസ്മിൻ തുറന്ന് പറയുകയും എന്നാൽ തനിക്ക് വിവാഹം കഴിക്കാനോ റിലേഷൻഷിപ്പിലാകാനോ താത്പര്യമില്ലെന്ന് ഗബ്രി വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതോടെ ഇനി തനിക്ക് ഗബ്രിയുമായി വെറും സൗഹൃദം മാത്രമേ ഉണ്ടാകൂവെന്നാണ് ജാസ്മിൻ വ്യക്തമാക്കിയത്. ഇഷ്ടം പറഞ്ഞ് ഗബ്രിയുടെ പുറകിൽ പോകില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ അടിമുടി തകർന്ന ജസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. ഇതോടെ ജാസ്മിനുമായി ഗബ്രി സംസാരിക്കുകയും ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയും ചെയ്തു. തനിക്ക് പ്രണയം ഉണ്ടെന്നും എന്നാൽ ഇവിടെ വെച്ച് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്ന തരത്തിലുമായിരുന്നു ജാസ്മിനെ ഗബ്രി സമാധാനിപ്പിച്ചത്. എന്തായാലും പ്രശ്നങ്ങൾ അവസാനിച്ചതോടെ ജാസ്മിൻ-ഗബ്രി കോമ്പോ ഇനിയും തുടരുമെന്നാണ് പ്രേക്ഷക വിലയിരുത്തൽ. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഗബ്രി മലക്കം മറിഞ്ഞത് അയാളുടെ മൈന്റ് ഗെയിം ആണെന്ന് പറയുകയാണ് ഒരു ആരാധകൻ. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

മൈന്റ് ഗെയിമർ.. ഉറച്ച തീരുമാനത്തിൽ എത്തിയിരുന്ന ജാസ്മിനെ എത്ര നിസ്സാരമായാണ് വീണ്ടും കൺഫ്യൂഷൻ സ്റ്റേജ് ലേക്ക് ഗബ്രിയേൽ എത്തിച്ചത്. കുറച്ചു എങ്കിലും റിയാലിറ്റി യിലേക്ക് വരിക യും പുറത്തുള്ള, ജാസ്മിനെ സ്നേഹിക്കുന്ന ആൾക്കാരെയും അവളെ തന്നെ യും അവൾ ചീറ്റ് ചെയ്യുകയാണെന്ന ബോധ്യം. അതിൽ നിന്ന് പുറത്തു കടക്കണമെന്ന ആഗ്രഹം. ഇതൊക്കെ ഇന്ന് ജാസ്മിനിൽ പ്രകടമായിരുന്നു. ലൈവ് ഫുൾ കണ്ട വ്യക്തി എന്ന നിലയിൽ ജാസ്മിൻ ഇന്ന് കാണിച്ചതിൽ വെള്ളം ചേർത്തിട്ടില്ല എന്നാണ് തോന്നിയത്.
നിഷ്പ്രയാസം ആയിട്ടാണ് ഗബ്രിയേലിന് ജാസ്മിനോട് പ്രണയം ആണെന്നും തന്റെ ഇമോഷൻസ് ഈ പ്ലാറ്റഫോമിൽ ചെയ്യാൻ താല്പര്യം ഇല്ലെന്നും ജാസ്മിൻ കരുതുന്നതിലും അപ്പുറം ആണ് അവനു അവളോടുള്ള ഫീലിംസ് എന്നും പറഞ്ഞ് ഗബ്രിയേൽ ബ്ലോക്ക് ചെയ്തത്.. കരഞ്ഞു നിന്ന ജാസ്മിൻ പിന്നെ ചിരിക്കുകയും പൊട്ടി ചിരിക്കുകയും ഗബ്രിയേൽ സ്കോർ ചെയ്തെന്നു പറയുകയും ചെയ്തു.
ഇനി ജാസ്മിൻ കരച്ചിൽ നാടകം നിർത്തുമെന്നും ഗബ്രിയേൽ നിരാശ കാമുകൻ വേഷം അണിയില്ല എന്നും കരുതാം. വാക്കുകൾ കൊണ്ട് ഗബ്രിയേൽ നെ തോല്പിക്കാൻ ജാസ്മിൻ ഇനി മുതിരില്ല പക്ഷേ ഗബ്രിയേൽ പ്രതീക്ഷിക്കുന്ന ചിലത് ചിലപ്പോ ജാസ്മിനിൽ നിന്ന് ഗബ്രിയേൽ nu പഴയത് പോലെ കിട്ടുമോ എന്നത് കണ്ടറിയണം'












Click it and Unblock the Notifications