Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്റെ മനസ്സിലെ സ്നേഹം മുഖത്ത് കാണാനുണ്ട്, ആർക്കും അത് തടയാനാകില്ല'; ഗബ്രിയും ജാസ്മിനും ഒന്നിക്കുമോ?

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജാസ്മിൻ - ഗബ്രി കോമ്പോയാണ്. ബിഗ് ബോസിൽ ഇത്തരം കോമ്പോകൾ ഉണ്ടാവാറുണ്ട്. എന്നാൽ ജാസ്മിൻ - ഗബ്രി കോമ്പോയ്ക്ക് വൻ വിമർശനമാണ് ലഭിച്ചത്. ബിഗ് ബോസിനകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നിരുന്നു. ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിന് വ്യക്തിപരമായും ബാധിച്ചിരുന്നു.

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ ശേഷവും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിൻ ഇട്ട റീൽസിനും ഗബ്രി ഇട്ട റീൽസിനും രണ്ട് പേരും പരസ്പരം കമന്റ് ഇട്ടിരുന്നു. ഇതോടെ ആരാധകർക്കും സന്തോഷമായി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

bigg boss

നിന്റെ മനസ്സിലുള്ള ആ സ്നേഹം മുഖത്തു കാണാനുണ്ട്. ..ആർക്കും അത് തടയാൻ ആകില്ല. സ്നേഹം സത്യം ആണ്, ഗബ്രീ ചിരിമാത്രല്ല ഇടുന്ന റീൽസ് ക്വാളിറ്റി പൊളി മോനേ, ജാസ്മിനും ബ്ലാക്ക് ഡ്രസ്സിൽ റീൽ ഇന്ന് ഇട്ടിട്ടു ഉണ്ട്. ജാസ്മിൻ ഇല്ലാത്ത ഗബ്രിക്കും ഗബ്രിയില്ലാത്ത ജാസ്മിനും പൂർണത ഇല്ല .

നിങ്ങൾ എത്രയും പെട്ടെന്ന് ഒന്നിക്കു. നിങ്ങൾ എന്നും ഇതുപോലെ നിങ്ങൾക്ക് കംഫർട്ട് എന്താണോ അത്പോലെ ഒന്നിച്ചിരിക്കണം. നിങ്ങളുടെ ശത്രുക്കളുടെ ചിരി മായണം, റിയാക്ട് പോലും ചെയ്യാൻ ആവാതെ തകരണം അവരെല്ലാം. നിങ്ങൾ ഒന്നിനും പ്രതികരിക്കരുത്. നിങ്ങളുടെ ഹിപ്പിനസ്സുമായി മുന്നോട്ട് പോണം, എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

അതേ സമയം ​ഗബ്രിയുമായുള്ള കോമ്പോ കാരണം ആണ് ജാസ്മിന് ബി​ഗ് ബോസിൽ ഒന്നാം സ്ഥാനം ലഭിക്കാത്തത് എന്ന് പറയുന്നവരുണ്ട്. ജാസ്മിൻ ​ഗബ്രിയുമായി കോമ്പോ ഉണ്ടാക്കിതെ കളിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമായിരുന്നു എന്നാണ് ചിലർ പറയുന്നത്. ജാസ്മിനും ​ഗബ്രിയും തുടക്കം മുതൽക്ക് ഒരുമിച്ചാണ് കളിച്ചിരുന്നത്.

തുടക്കത്തിൽ ഇവർ മറ്റ് മത്സരാർത്ഥികളുമായി തീരെ അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ ​ഗബ്രി പുറത്ത് പോയതോടെ ജാസ്മിൻ മറ്റുള്ള മത്സരാർത്ഥികളുമായി സൗഹൃദം ഉണ്ടാക്കി. അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ജാസ്മിനെതിരെ ഉയർന്ന വിമർശനങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ​ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ഉപേക്ഷിച്ചിരുന്നില്ല. ​ഗബ്രി തിരിച്ച് വന്നപ്പോൾ വ്യക്തമായതാണ്.

ജിന്റോ ഒന്നാം സ്ഥാനം നേടുമെന്ന് പ്രേക്ഷർക്ക് ഉറപ്പായപ്പോഴും രണ്ടാം സ്ഥാനത്ത് ജാസ്മിൻ എത്തുമെന്നാണ് പ്രതീക്ഷച്ചത്. എന്നാൽ മൂന്നാം സ്ഥാനമാണ് ജാസ്മിൻ നേടിയത്. പുറത്തിറങ്ങിയ ജാസ്മിൻ റെസ്മിനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പലരും പണത്തിന് വേണ്ടി ചതിച്ചുവെന്ന് ജാസ്മിൻ പറയുകയും ചെയ്തിരുന്നു. ജാസ്മിന്റെ വിവാഹം മുടങ്ങിയതിനെക്കുറിച്ചെന്നും താരം പ്രതികരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+