'ഗബ്രി എന്നോട് അതിനെ പറ്റി സംസാരിച്ചു, അഭിനയിച്ചേ പറ്റൂ എന്ന അവസ്ഥയാകുമ്പോൾ എന്ത് ചെയ്യും';പൂജ കൃഷ്ണ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയായിരുന്നു പൂജ കൃഷ്ണ. എന്നാൽ ഹൗസിൽ എത്തി രണ്ടാഴ്ച കഴിയും മുൻപ് തന്നെ പൂജയ്ക്ക് ഹൗസിന്റെ പടിയിറങ്ങേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു പൂജ പുറത്തായത്.
ഹൗസിൽ ഉണ്ടായിരുന്നപ്പോൾ എല്ലാവരുമായി അടുത്ത ബന്ധമായിരുന്നു പൂജ പുലർത്തിയിരുന്നത്. തനിക്ക് ഹൗസിൽ ഏറ്റവും അടുപ്പമുണ്ടായിരുന്നത് സിബിനോടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് പൂജ. വിഷമം വരുമ്പോഴൊക്കെ സിബിനോടായിരുന്നു താൻ സംസാരിച്ചിരുന്നത്. അതേസമയം ജാസ്മിനുമായി തനിക്ക് യാതൊരു കണക്ഷനും തോന്നിയിരുന്നില്ലെന്നും ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞു. എന്നാൽ ഗബ്രിയുമായി താൻ ഏറെ നേരം സംസാരിച്ചിരിക്കുമായിരുന്നുവെന്നും പൂജ പറയുന്നു. ഗബ്രിയെ കുറിച്ചുള്ള ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ

എനിക്ക് ജാസ്മിനുമായി ഹൗസിൽ ഒരു കണക്ഷൻ ഫീൽ ചെയ്തിട്ടില്ല. എന്നാൽ ഗബ്രിയുമായി സംസാരിച്ചിരുന്നു.കാര്യം ഗെയിം കളിക്കാത്ത സമയങ്ങളിൽ ഗബ്രിയുടെ രീതികളൊക്കെ രസമായിരുന്നു. പാട്ടും പാടും, സംസാരിക്കും, അതൊക്കെ നല്ലതായിരുന്നു. ആ സമയത്ത് എന്നോട് ഗബ്രി ജാസ്മിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജാസ്മിനുമായി ഒരു കണക്ഷൻ ഫീൽ ചെയ്തിട്ടുണ്ട്, അതില്ലെന്ന് ഒരിക്കലും പറയില്ലെന്ന്. എനിക്ക് അത് മനസിലാകും. കാരണം ആ ഹൗസിനുള്ളിൽ പോകുമ്പോൾ നമ്മുടെ പുറത്തുള്ള ഓർമകളൊക്കെ പൂർണമായും കട്ടാകുന്ന അവസ്ഥയാകും. നമ്മുടെ മനസിൽ ഒന്നും വരില്ല. അതൊരു സത്യമാണ്. അതവിടെ എല്ലാവർക്കും ഉണ്ടാകും. നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖമോ ശബ്ദമോ ഒക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാകും.
ആ സമയത്ത് നമ്മളുമായി വൈബ് വരുന്നൊരാളുമായി കണക്ഷൻ വരും. എനിക്ക് സിബിന്റെ അടുത്ത് അങ്ങനെയായിരുന്നു. എനിക്ക് വിഷമം വരുമ്പോഴൊക്കെ ഞാൻ സിബിനോട് സംസാരിക്കാറുണ്ട്. അതുപോലെ ഗബ്രിക്ക് ജാസ്മിനോട് ഒരു കണക്ഷൻ വന്നു. പക്ഷേ അവിടുത്തെ ഓരോ ഗെയിമുകളിലേക്ക് അവരായിട്ട് തന്നെ നമ്മളെ മാറ്റും. നമ്മൾ അതിന് അനുസരിച്ച് കളിക്കുകയാണ്. അവൻ പറയും ഈ പരിപാടി ഇങ്ങനെയാണെന്ന് എനിക്ക് അറിയാം. നമ്മളും ഇതിന്റെ ഒരു പാർട്ടിൽ അഭിനയിച്ചേ പറ്റൂ എന്ന അവസ്ഥയാണെന്ന് അവൻ പറഞ്ഞപ്പോൾ എനിക്കും തോന്നി ഒകെ, അവന് അറിയാം എന്ന്, അവൻ ശരിക്കും നല്ലൊരാളാണ്. പക്ഷേ അവന് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്. ഞാൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറയുമെങ്കിലും കേട്ടിരിക്കാൻ രസമാണ്. അവൻ നൈസാണ്', എന്നാണ് പൂജ പറഞ്ഞത്.












Click it and Unblock the Notifications