Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനുമായി പ്രണയമായിരുന്നില്ല, അവസാനം പേര് പറയാത്തതിന് കാരണം ഇത്'; ആദ്യമായി പ്രതികരിച്ച് ഗബ്രി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ. ഹൗസിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി. ഈ ആഴ്ച ഗബ്രി നോമിനേഷനിൽ വന്നപ്പോഴും താരം പുറത്താകാൻ സാധ്യത വിരളമാണെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ഗബ്രിക്ക് ഹൗസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. ഇപ്പോഴിതാ ഹൗസിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ഗബ്രി. ഗബ്രിയുടെ വാക്കുകളിലേക്ക്

'എവിക്ഷൻ അൺഫെയർ ആയി തോന്നിയിട്ടില്ല. കാരണം പ്രേക്ഷകരുടെ വിധിപ്രകാരമാണ് പുറത്തുവന്നത്. എനിക്ക് ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു ഈ ആഴ്ച പുറത്തുവന്നാൽ പോകില്ലെന്ന്. അതാണ് തിരിച്ചടിച്ചതെന്ന് തോന്നുന്നു', ഗബ്രി പറഞ്ഞു. ജാസ്മിനുമായി ഒത്തുകളിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും അല്ലെന്ന് ഗബ്രി മറുപടി നൽകി. നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നോയെന്ന് ചോദിച്ചപ്പോൾ പ്രണയമല്ലായിരുന്നുവെന്നാണ് ഗബ്രി പ്രതികരിച്ചത്. ഇപ്പോൾ അതിനെ കുറിച്ച് പറയാനുള്ളൊരു മാനസികാവസ്ഥയിൽ അല്ല താൻ എന്നും ഗബ്രി പറഞ്ഞു.

abrimain2-

ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് എല്ലാവരേയും അവസാനമായി കണ്ടപ്പോൾ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഗബ്രി സംസാരിച്ചത്. എന്നാൽ ജാസ്മിന്റെ പേര് ഗബ്രി പറഞ്ഞിരുന്നില്ല. ഇതോടെ എന്തുകൊണ്ടാണ് തന്റെ പേര് മാത്രം അവൻ പറയാതിരുന്നതെന്ന് പറഞ്ഞ് ജാസ്മിൻ കരഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണം ഇങ്ങനെ

'ജാസ്മിനോട് ബൈ പറയേണ്ടതായി എനിക്ക് തോന്നിയിട്ടില്ല. അവളോട് ഞാൻ ബൈ പറഞ്ഞ് ഇറങ്ങിയതാണ്. പിന്നെ ആ ഫെയർവെൽ വീഡിയോ കണ്ട സമയത്ത് മനസ് മറ്റൊരു മാനസികാവസ്ഥയിലായിരുന്നു. ആ പ്രഷറിൽ വിട്ടുപോയതാണ്. എല്ലാവരുടേയും പേര് പറയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരാളെ പറഞ്ഞാൽ മറ്റൊരാൾക്ക് വിഷമം ആകേണ്ടെന്ന് കരുതിയാണ്. ജാസ്മിന്റെ പേര് ഞാൻ പറയേണ്ടെന്ന് അവൾക്ക് തന്നെ അറിയാം. ജാസ്മിനുമായി ഒത്തുകളിയായിരുന്നോയെന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നും ഗബ്രി മറുപടി നൽകി. ലൗ ട്രാക്ക് ആയിരുന്നില്ല ഞങ്ങളുടേത്. ജാസ്മിനുമായി പ്രണയമൊന്നുമല്ല', ഗബ്രി പറഞ്ഞു.

അതേസമയം തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ഹൗസിൽ വെച്ച് പല ആവർത്തി ജാസ്മിൻ തുറന്ന് പറഞ്ഞിരുന്നു. ഗബ്രി പുറത്തായത് അറിഞ്ഞപ്പോൾ അതിവൈകാരികമായിട്ടായിരുന്നു ജാസ്മിൻ പ്രതികരിച്ചത്. നിലവിളിച്ച് കരയുകയായിരുന്നു ജാസ്മിൻ. തനിക്ക് ഗബ്രിയില്ലാതെ ഹൗസിൽ തുടരാൻ സാധിക്കില്ലെന്ന് പലപ്പോഴായി ജാസ്മിൻ പറയുന്നുണ്ട്. ഗബ്രിയെ തിരിച്ചുകൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയും ജാസ്മിൻ പങ്കുവെക്കുന്നുണ്ട്. അതേസമയം തന്നെ ഒരിക്കലും അവർ തിരിച്ചുവിളിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ലെന്നായിരുന്നു ഗബ്രിയുടെ വാക്കുകൾ.

എന്തായാലും ഗബ്രി പുറത്തിറങ്ങിയതോടെ ഇനി ബിഗ് ബോസ് ഗെയിമിൽ പല മാറ്റങ്ങളും ഉണ്ടാകുെമന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ജാസ്മിന്റെ ഗെയിമിൽ. ജാസ്മിൻ തനിച്ച് കളിക്കുമ്പോഴാണ് കൂടുതൽ ശക്തയാകുന്നത് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സീസൺ 4 ലേത് പോലെ റോബിൻ രാധാകൃഷ്ണൻ പുറത്തായപ്പോൾ ദിൽഷ പോരെടുത്ത് തുടങ്ങിയത് പോലെ ജാസ്മിനും തന്റെ പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+