ജാസ്മിന്‍ സാക്ഷി; വർഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമാക്കി ഗബ്രി, 'ഒടുവില്‍ ഞാന്‍ അത് സ്വന്തമാക്കി'
ബിഗ് ബോസ് മലയാളം കഴിഞ്ഞാല്‍ ഗബ്രിയും ജാസ്മിനും തങ്ങളുടെ സുഹൃദ് ബന്ധം തുടരുമോയെന്ന് വളരെ സംശയത്തോടെ നോക്കിയിരുന്നു നിരവധി പേരുണ്ടായിരുന്നു എന്നതാണ് സത്യം. ബിഗ് ബോസിലെ ഇരുവരുടേയും കൂട്ടുകെട്ട് അത്രയധികം വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തില്‍ ഫിനാലെ കഴിഞ്ഞ് പുറത്ത് ഇറങ്ങി വരുന്ന ജാസ്മിന്‍ എങ്ങനെയായിരിക്കും മുന്നോട്ട് പോകുകയെന്ന് അറിയാനും ആളുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.
ഇത്രയധികം നെഗറ്റീവ് വന്ന സ്ഥിതിക്ക് ജാസ്മിനും ഗബ്രിയും തങ്ങളുടെ സുഹൃദ് ബന്ധം ഇനി തുടരില്ല, അല്ലെങ്കില്‍ തന്നെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗയമായി സൃഷ്ടിച്ച കോംമ്പോയതിനാല്‍ അധികം നാള്‍ ഇത് തുടരില്ലെന്ന് പറഞ്ഞവരും കുറവല്ല. എന്നാല്‍ ഇവരുടയെൊക്കെ വായ അടപ്പിച്ചുകൊണ്ട് ഗബ്രിയും ജാസ്മിനും തങ്ങളുടെ ബന്ധം പഴയത് പോലെ തന്നെ ശക്തമായി തുടരുകയാണ്.

ഇപ്പോഴിതാ ഗബ്രിയുടെ യൂട്യൂബ് ചാനലിലൂടെ ജാസ്മിനും ഗബ്രിയും വീണ്ടും ഒരിക്കല്‍ കൂടെ ഒരുമിച്ച് വന്നിരിക്കുകയാണ്. ജാസ്മിന്‍ സോഷ്യല്‍ മീഡിയ രംഗത്തെ സ്റ്റാർ ആണെങ്കിലും ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് ഗബ്രി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ജാസ്മിനുമൊത്ത് തന്നെയായിരുന്നു ഗബ്രി തന്റെ ചാനലിലെ ആദ്യ വീഡിയോ ചെയ്തത്. ആ വീഡിയോക്ക് 1.5 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്.
തന്റെ യൂട്യൂബ് ചാനലിന് ഇത്ര വലിയ സ്വീകാര്യത നല്‍കിയ എല്ലാ പ്രേക്ഷകർക്കും ഞാന്‍ നന്ദി പറയുകയാണെന്നാണ് ഗബ്രി വ്യക്തമാക്കുന്നത്. എന്റെ പരിചയത്തിലുള്ള ആർക്കും തന്നെ ആദ്യ വിഡിയോക്ക് 1.5 മില്യണ്‍ വ്യൂസൊന്നും ലഭിച്ചിട്ടില്ല. 1.3 കെ എന്നതില്‍ നിന്നും 77 കെ യിലേക്ക് സബ്സ്ക്രൈബുകാരുടെ എണ്ണം ഉയർന്നും എന്നെ സംബന്ധിച്ച് വലിയ കാര്യാമാണ്. പ്രേക്ഷകരോടൊപ്പം തന്നെ ജാസ്മിന് അക്കാര്യത്തില്‍ ഒരുപാട് നന്ദി പറയുന്നു.
ഏറ്റവും പുതിയ തന്റെ വീഡിയോയില്‍ തന്റെ ഒരുപാട് നാളത്തെ ആഗ്രഹം സാധ്യമാക്കിയ കാര്യമാണ് ഗബ്രി പങ്കുവെക്കുന്നത്. അതിന് ജാസ്മിനും സാക്ഷിയാകുന്നു. കുറച്ച് കുറച്ച് പൈസ സ്വരുക്കൂട്ടി വെച്ച് ഒരു സാധനം ഞാന്‍ സ്വന്തമാക്കുന്നതിന് അടുത്ത ദിവസമാണ് ഇന്ന്. അതില്‍ ഞാന്‍ വലിയ എക്സൈറ്റഡാണ്. എന്തായാലും ഈ വീഡിയോയില്‍ ചീഫ് ഗസ്റ്റായി ജാസ്മിനും ഉണ്ടെന്നും ഗബ്രി പറയുന്നു.
കൊച്ചിയിലെ ഒരു റസ്റ്ററന്റിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷമാണ് തന്റെ ആഗ്രഹം സഫലീകരിക്കുന്ന സ്ഥലത്തേക്ക് പോകുന്നത്. അങ്ങനെ ഒരു ബൈക്ക് ഷോറുമിലാണ് ഇരുവരും എത്തിപ്പെട്ടത്.
ബൈക്ക് വാങ്ങിക്കണം എന്നുള്ളത് എന്റെ കുറേ കാലത്തെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ ഞാന്‍ അത് സ്വന്തമാക്കാന്‍ പോകുകയാണ്. നാളെയാണ് ഡെലിവറിയെങ്കിലും ഇന്ന് അത് ഞാന്‍ അണ്‍ബോക്സ് ചെയ്യുകയാണെന്നും ഗബ്രി പറയുന്നു. ഡ്യൂക്കാട്ടിയുടെ ബൈക്കാണ് ഗബ്രി സ്വന്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications