Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രി ബിഗ് ബോസില്‍ നിന്നും പുറത്ത്: വൈകാരിക പ്രതികരണവുമായി ജാസ്മിന്‍, ആഗ്രഹിച്ചതെന്ന് പ്രേക്ഷകർ

സിനിമ, മോഡല്‍ മേഖലയില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയ വ്യക്തിയായിരുന്നു ഗബ്രി. കമലിന്റെ മോസയിലെ കുതിരമീനുകള്‍ ഉള്‍പ്പെടേയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ഏതാനും ചിത്രങ്ങള്‍ കൂടെ പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹം ബിഗ് ബോസ് ഷോയിലേക്ക് പോകുന്നത്. ഷോയില്‍ ജാസ്മിനുമായുള്ള കോംമ്പോ പിടിച്ച ഗബ്രിക്ക് വലിയ വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ജാസ്മിന്‍ - ഗബ്രി കോംമ്പോ നിരന്തരം വിമർശനങ്ങള്‍ വിധേയമായെങ്കിലും വീടിന് അകത്തും പുറത്തും ചർച്ചാ വിഷയമായി നില്‍ക്കാന്‍ ഇരുവർക്കും സാധിച്ചു. ഇപ്പോഴിതാ ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നുകൊണ്ട് പുതിയ പ്രമോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.

gabri-out-

ജാസ്മിന്‍ ഗബ്രി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ പുറത്തേക്ക് എന്ന തരത്തിലാണ് ഏഷ്യാനെറ്റിന്റെ പ്രമോയുള്ളത്. ജാസ്മിന്‍ ഏറെ വൈകാരികമായി പെരുമാറുന്നതും പ്രമോഷനില്‍ കാണാം. അതേസമയം തന്നെ പ്രമോ കണ്ട് ഒന്നും ഉറപ്പിക്കാനാവില്ലെന്ന തരത്തിലുള്ള പ്രതികരണവും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

ഗബ്രിയെ പിന്തുണച്ചുകൊണ്ടും ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. 'സീസൺ 6 ലെ ഏറ്റവും കൂടുതൽ ടാസ്ക് വിന്നർ ആയ മത്സരാർത്ഥി ഗബ്രി ആയിരിക്കും. അതും പോരാതെ സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ ജിന്റോയെ പോലത്തെ ഒരു ടീം മേറ്റിനെ എല്ലാവരും കൂടി തലയിൽ വച്ചു കൊടുത്തിട്ടും സിജോയെയും അഭിഷേകിനെയും ടാസ്ക്കിൽ തൂക്കിയിട്ടുണ്ട്. ലൈവ് കണ്ടവർക്ക് അറിയാം ഇന്ന് ഗബ്രിക്ക് പകരം വേറെ ആരേലും ആണ് ജിന്റോടെ ടീംമേറ്റ് ആയിരുന്നെങ്കിൽ ജിന്റോ ഇന്ന് ജയിലിൽ കിടന്നേനെ. എണ്ണിയാൽ ഒടുങ്ങാത്ത വാഴകൾ ഇപ്പോഴും അകത്തു ഉള്ളപ്പോൾ ഇവൻ എവിക്ട് ആയി പോയാൽ ബിഗ്‌ബോസ് കണ്ട ഏറ്റവും വലിയ അണ്‍ഫെയർ എവിക്ഷന്‍ ആയിരിക്കും അത്' ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.

കൾ ഏതെടുത്താലും ഗബ്രി തൻ്റെ 100 ൽ 101% കൊടുക്കുന്ന വ്യക്തിയാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.അംഗീകരിക്കേണ്ട കാര്യങ്ങൾ ചിലരെ ഇഷ്ടമല്ലെങ്കിൽ കൂടി നാം അംഗീകരിക്കണം എന്നേ പറയാനുള്ളൂ. ജാസ്മിനെ പോലെ ടാസ്കുകളിൽ ഇന്നേ വരെ ഗബ്രി ആരോടും പക്ഷപാതം കാണിച്ചതായി നോക്കിയാൽ കാണാൻ കഴിയില്ല. വാക് വാദങ്ങളിലായാൽ പോലും ഹൗസ്മേറ്റസ് ചുറ്റിനും നിന്നാൽ കൂടിയും അവരോട് ഒറ്റക്ക് ഫൈറ്റ് ചെയ്ത് തൻ്റെ സ്റ്റാൻ്റിൽ തന്നെ ഉറച്ച് നിൽക്കുന്ന ഗബ്രിയെ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. ചില വാഴകളെ അകത്ത് നിർത്തിയിട്ട് ഇദ്ധേഹം പുറത്താവുകയാണെങ്കിൽ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെ ആയിരിക്കും എന്ന് ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, പ്രേക്ഷകാരുമായി ഒട്ടും കണക്ട് ആവാത്ത മത്സരാർഥി ആണ് ഗബ്രിയെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഗബ്രി ഒരു പെർഫെക്ട് ബിഗ് ബോസ് മെറ്റീരിയൽ ആണ്. ഗെയിം പ്ലാനിങ്, ടാസ്ക്, ചൊറിയൽ ഒക്കെ ഒന്നാന്തരമായി ചെയ്യുന്നു. ഒരു ഇമേജ്നേയും ഭയക്കാതെ ഇറങ്ങി കളിക്കുന്നു. ഹൌസ്, ലാലേട്ടൻ ഒക്കെ എതിരെ നിന്നാലും ഒരു കുലുക്കവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഷോ തുടങ്ങി ഉടനെ തന്നെ തുടങ്ങിയ ജാസ്മിനും ആയുള്ള സിറ്റുവേഷൻ ഷിപ്(?), പവർ ടീമിൽ കയറിയുള്ള രാജാവ് കളി എല്ലാം വൻ നെഗറ്റീവ് ആയി. ജാസ്മിനും ആയുള്ള റിലേഷനിൽ പോകെ പോകെ ഗബ്രി ടോക്സിക് ഫീൽ ആണ് തന്നത്. ജാസ്മിനെ അപേക്ഷിച്ചു പൊറത്തെ കാര്യങ്ങളെ പറ്റി ഗബ്രി ലീസ്റ്റ് കണ്‍സേണ്‍ഡാണ്. ഒരു പക്ഷേ വൈൽഡ് കാർഡ് ആയാണ് ഈ സീസണിൽ കേറിയതെങ്കിൽ ബിഗ് ബോസ്സ് കണ്ട മികച്ച മത്സരാർഥി ആയേനെ ഗബ്രി. മറ്റൊരു തരത്തിൽ ഗെയിം തിരിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+