'ഗബ്രി പെണ്ണുങ്ങളോട് വഴക്കുണ്ടാക്കി ഷോ കാണിക്കുന്നു', ജാസ്മിന് മുന്നറിയിപ്പും..രതീഷിന് ബുദ്ധിയുണ്ട് പക്ഷേ.. '
ബിഗ് ബോസ് സീസൺ 6 തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്. പതിവ് സീസണുകളിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതൽ തന്നെ ബഹളം നിറഞ്ഞൊരു ഹൗസിനേയും മത്സരാർത്ഥികളേയുമാണ് പ്രേക്ഷകർ കണ്ടത്. അതിനിടയിലും ചിലർ സുരക്ഷിതമായി ഗെയിം കളിച്ച് മുന്നോട്ട് പോകാനും ശ്രമിക്കുന്നുണ്ട്. ചിലരാകട്ടെ മുൻ സീസണുകളിലെ മത്സരാർത്ഥികളുടെ അതേ തന്ത്രങ്ങൾ പയറ്റി മുന്നേറാനും ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിക്കൊണ്ടുള്ള ഒരു ബിഗ് ബോസ് ആരാധികയുടെ കുറിപ്പ് വൈറലാവുകയാണ്. ഓരോരുത്തരുടേയും ഗെയിം സ്ട്രാറ്റജിയും നേട്ടങ്ങളും വെല്ലുവിളികളുമൊക്കെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. വായിക്കാം

'അർജുൻ - ക്വാളിറ്റി ഉള്ള പേഴ്സണാലിറ്റി ആണ് . ബട്ട് ഗെയിമിലേക്ക് ഇറങ്ങി വരാനുണ്ട്
ഗബ്രി - ഭയങ്കര സംഭവം ആണെന്നാണ് ഭാവം. ഇങ്ങനെ പെണ്ണുങ്ങളോട് വഴക്കൊക്കെ ഉണ്ടാക്കി ഷോ കാണിക്കണം എന്നാണ് ഇപ്പോളത്തെ പ്ലാൻ. ആഫ്റ്റർ പവർ റൂം എങ്ങനെയാവും കണ്ടന്റ് ഉണ്ടാക്കുക എന്ന് കണ്ടറിയണം.
ജാസ്മിൻ - നല്ല പൊട്ടൻഷ്യൽ ഉണ്ട്. ന്യൂട്രൽ ആയി നിൽക്കാനും വഴക്ക് ഉണ്ടാക്കാനും അറിയാം , നല്ലോണം സംസാരിക്കാനും അറിയാം. ഗബ്രി കമ്പനി ചിലപ്പോ ക്രിഞ്ച് അടിപ്പിക്കാൻ ചാൻസ് ഉണ്ട്
ശ്രീരേഖ- ലോകം മുഴുവൻ തലയിൽ ആണെന്നുള്ള ഭാവം മാറ്റിയാൽ നന്നാവും. ഇപ്പോൾ കാണിക്കുന്ന പേർസണൽ ഗ്രേഡ്ജും, ഓവർ attitudum ആളുകൾക്ക് ഇഷ്ടമാവാൻ ചാൻസ് കുറവാണ്
യമുന - ചിലപ്പോൾ ഓവർ പ്രൊവോക്ക് ആകുന്നേന് പകരം പക്വത കാണിച്ചാൽ കുറച്ചൂടെ ആളുകൾക്ക് കണക്ട് ആയി തോന്നും.
രതീഷ് - ബുദ്ധി ഉണ്ട് , ബിഗ് ബോസിലെ കണ്ടെന്റ് ക്രിയേഷൻ എങ്ങനെ എന്ന് അറിയാം അത് കൊണ്ടാണ് പ്രമോയിൽ പുള്ളി വരുന്നത്. പ്രാക്ടിക്കലി വെറുപ്പിക്കാതെ അത് യൂസ് ചെയ്താൽ ബെസ്റ്റ് ആയിരിക്കും
റോക്കി - ഇൻറലിജെൻറ് ആണ് ചിലപ്പോൾ ഓവർ തിങ്കിങ് ഉണ്ട്. ഇമേജ് കോൺഷ്യസ് അല്ല . സ്പോട്ടിൽ റിയാക്ട് ചെയ്യാൻ അറിയാം, ഇത് ആളുകളിൽ ഇഷ്ടം തോന്നിക്കാം
ജാൻമണി - ഒരു പാവം ആണ്. എന്റെർറ്റൈൻ ചെയാനും നാദിറയെ ആളുകൾക്ക് ഇഷ്ടം ആയത് പോലെ ആകാനും ചാൻസ് ഉണ്ട്
ശ്രീതു - ആവശ്യത്തിന് ആഗ്രസീവ് അനു ബട്ട് ഗെയിമിലേക്ക് എത്തിയിട്ടില്ല
ശരണ്യ - എല്ലാം അനലൈസ് ചയ്ത് വരുന്നതേ ഉള്ളൂ . പൊട്ടൻഷ്യൽ ഉണ്ടെന്ന് തോന്നുന്നു ബട്ട് ഗെയിമിലേക്ക് വന്നിട്ടില്ല
അപ്സര - കുറച്ച് നന്മ കാണിച്ച് ന്യൂട്രൽ ആവാം എന്ന് ഇനീഷ്യലി ഒരു ഇന്റെൻഷൻ ഉണ്ടായിരുന്നു ബട്ട് ഇപ്പോ ഇമോഷണലി ട്രിഗ്ഗർ ആയി തുടങ്ങി
ജിന്റോ - പറയേണ്ടത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കി സംസാരിച്ചാൽ നന്നാവും. പാവം ആണെന്ന് തോന്നുന്നു. ഗെയിമിനെ പറ്റി വലിയ ധാരണ ഇല്ലാത്ത പോലെ
അൻസിബ - കുറച്ച് ഇൻഡിപെൻഡന്റ് ആണ് + ഇമേജ് കോൺഷ്യസ് ആണ് . പലപ്പോളും റിയാക്ട് ചെയ്യാൻ ടൈം എടുക്കുന്നു. ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല
റിഷി- ഓപ്പൺ ആവാത്ത പോലെ തോന്നുന്നു കുറച്ച് ഗ്യാങിൽ പെടുന്ന പോലെ. ഇൻഡിപെൻഡന്റ് ആയി കളിച്ചാൽ നല്ല സപ്പോർട്ട് ഫാമിലി പ്രേക്ഷകരിൽ നിന്ന് ഉണ്ടാവാൻ ചാൻസ് ഉണ്ട്.
നോറ - ഇമോഷണൽ കാര്യങ്ങൾ ഒന്ന് കൺട്രോൾ ചെയ്താൽ കുറച്ചൂടെ പെർഫോമൻസ് ഇമ്പ്രൂവ് ആവും. മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് പുള്ളിക്കാരിയെ ഹെർട്ട് ചയ്യുന്നുണ്ട്. ചിലപ്പോൾ മുന്നോട്ടേക്ക് പോകുമ്പോൾ ഇമോഷണലി സ്ട്രോങ് ആകാൻ ഉള്ള പോസിബിലിറ്റി ഉണ്ട്
സുരേഷ് - ഗെയിമനേ പറ്റി വലിയ ധാരണ ഇല്ലാത്ത പോലെ, ഇപ്പോഴത്തെ പെർഫോമൻസ് കാണുമ്പോൾ വലിയ എക്സ്പെക്ടേഷൻസ് എനിക് ഇല്ല
നിഷാന - തുടക്കത്തെ ആറ്റിറ്റ്യൂഡും ഇപ്പോളത്തെ പെർഫോർമൻസും തമ്മില് ഒരു ബന്ധവും ഇല്ല. അവസരങ്ങൾ വേണ്ടപോലെ യൂസ് ചെയ്യുന്നില്ല. പുള്ളിക്കാരി ഒരു ഡൌട്ട് സ്റ്റേജിൽ ആണ് എന്ത് ചയ്യണം പറയണം എന്ന് ഐഡിയ ഇല്ലാത്ത പോലെ.
റെസ്മിൻ- കേറി വരാൻ ചാൻസ് ഉണ്ട്. രതീഷിനോട് മാത്രം ഓവർ ട്രിഗേഡ് അയാൽ ആളുകൾക്ക് കുറച്ച് കഴിയുമ്പോ വെറുപ്പാകും. എല്ലാം കാര്യങ്ങളിലും ഒരു പ്രസൻസ് കൊണ്ടുവന്നാൽ നന്നാവും.
സിജോ- പഴയ കോൺടസ്റ്റന്റിന്റെ സ്റ്റൈൽ കാണിക്കുന്ന പോലെ അല്ലാതെ നിന്നാൽ നല്ല ഫാൻ ബേസ് ഉണ്ടാവും. ഓവർ കോൺഫിഡൻസ് നെഗറ്റീവ് ആകാം. നല്ല പൊട്ടൻഷ്യൽ ഉണ്ട്. റിയാക്ട് ചെയാനും ഇൻറലിജെൻറ് ആയി സിറ്റുവേഷൻ യൂസ് ചെയ്യാനും അറിയാം. പിന്നെ നല്ലോണം കാര്യങ്ങൾ സംസാരിച്ച് ക്ലിയർ ചെയാനും കഴിവുണ്ട്'.












Click it and Unblock the Notifications