Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ - ഗബ്രി സീനൊക്കെ അഫ്സലിന് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്: വഞ്ചനയെന്ന് തോന്നിയതില്‍ തെറ്റില്ല

ജാസ്മിനും അഫ്സലുമായുള്ള റിലേഷനില്‍ കൂടുതല്‍ തുറന്ന് പറച്ചിലുമായി ഇരുവരുടേയും സുഹൃത്ത് ഹെയ്ദി സാദിയ. നേരത്തെ ഒരു റിലേഷനില്‍ നില്‍ക്കെയാണ് ജാസ്മിന്‍ അഫ്സലുമായി ഇഷ്ടത്തിലാകുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് ഹെയ്ദി പ്രധാനമായും വ്യക്തമാക്കുന്നത്. ആ ബന്ധം പിരിഞ്ഞതിന് ശേഷമാണ് ജാസ്മിനും അഫ്സലും തമ്മില്‍ അടുക്കുന്നതെന്നും അവർ പറയുന്നു.

ബിഗ് ബോസില്‍ പോയതിന് ശേഷം ജാസ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവർത്തി ചീറ്റിങ് ആണെന്ന് അഫ്സല്‍ കുറിപ്പിലൂടെ പറഞ്ഞിരുന്നു. ജാസ്മിന്‍ എന്റെ സുഹൃത്താണ്. ഒരു ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയില്‍ ഞാന്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അഫ്സലും എന്റെ സുഹൃത്താണ്. അപ്പോള്‍ അവന്റെ വികാരത്തേയും ഞാന്‍ പരിഗണിക്കണം. ഇവർ രണ്ടുപേരുടേയും കാര്യം നോക്കുമ്പോള്‍ ചീറ്റിങ് ആണെന്ന് അഫ്സലിന് തോന്നിയിട്ടുണ്ടെങ്കില്‍ തീർച്ചയായും അത് അങ്ങനെ തന്നെയാണ്.

jasmine-gabri

പുറത്തുള്ള ഒരാള്‍ക്ക് ഒരു പ്രതീക്ഷ കൊടുത്തു, ആ പ്രതീക്ഷ അവിടെ നിലനില്‍ക്കുമ്പോള്‍ മറ്റൊരാളുമായി റിലേഷന്‍ഷിപ്പിലേക്ക് പോകുന്നത് തെറ്റ് തന്നെയാണ്. റിലേഷന്‍ ഷിപ്പ് അല്ലെങ്കിലും ഗബ്രിയുമായുള്ള സീനൊക്കെ അഫ്സലിന് ദഹിക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്നും ഹെയ്ദി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

കുറേ ആളുകള്‍ പറയുന്നുണ്ട് അഫ്സലിന് ഇങ്ങനെ വരണം. 'മുന്നാക്ക ഉണ്ടായിരുന്ന സമയത്ത് നീ അവളെ വളച്ച് എടുത്തതല്ലെ' എന്നൊക്കെ പറയുന്നുണ്ട്. അത് അങ്ങനെ അല്ലെന്ന് പറയാനാണ് ഇവിടെ ഞാന്‍ ശ്രമിക്കുന്നത്. അവരുടെ ബന്ധം ബ്രേക്ക് അപ്പ് ആകുന്ന, അല്ലെങ്കില്‍ ആ തീരുമാനം എടുക്കുന്ന ദിവസം ഞങ്ങളും കൂടെയുണ്ട്. ജാസ്മിന്‍ വളരെ അധികം തകർന്നിരിക്കുന്ന സമയമായിരുന്നു അത്. ബ്രേക്ക് ആയിരിക്കുന്ന ആ ഘട്ടത്തില്‍ അയാള്‍ എങ്ങനെയാണ് ഗോള്‍ അടിക്കുക.

നൂറ് ദിവസം കഴിഞ്ഞ് വിന്നറായി ജാസ്മിന്‍ തിരിച്ച് വരും. ഇതിനൊക്കെ ഉത്തരം അവള്‍ പറയും. അത് അവളുടെ കാര്യമാണ്. അവള്‍ അത് ഡീല്‍ ചെയ്യുക തന്നെ ചെയ്യും. പക്ഷെ ഈ അഫ്സല്‍ അമീർ എന്ന് പറയുന്ന ആള്‍ ഒറ്റക്കാണ് നില്‍ക്കുന്നത്. അയാള്‍ക്ക് ഒരു ഫാമിലിയുണ്ട്, ജോലിയുണ്ട്, മെന്റല്‍ ഹെല്‍ത്തുണ്ട്. ഇങ്ങനെ നിരന്തരം ആളുകള്‍ അവനെ ബുള്ളിയിങ് ചെയ്യുന്നത് വളരെ അധികം ബുദ്ധിമുട്ടാണ്.

ബ്രേക്ക് ആപ്പ് ആകുന്ന ഈസമയത്ത് പാട്ണർ ഇവിടെ ഇല്ല. അവള്‍ ബിഗ് ബോസിന് അകത്താണ്. ഇത് വല്ലാത്ത ഒരു അവസ്ഥയാണ്. വെളിയില്‍ ഇത്ര വലിയ ഡ്രാമ നടക്കുന്നു. എല്ലാവരും ആ മനുഷ്യനെ വലിച്ച് കീറി ഒട്ടിക്കുന്നു. ഒരു രീതിയിലും ജാസ്മിന്റെ നേരത്തെയുള്ള ബന്ധത്തില്‍ അഫ്സല്‍ ഇടയില്‍ കയറി കളിച്ചിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ഹെയ്ദി സാദിയ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+