Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ കയ്യില്‍ ഗബ്രിയുടെ സ്നേഹ മുത്തം: എല്ലാം പതിവ് സ്ട്രാറ്റജിയോ, അതോ പുതിയ കൂട്ടുകെട്ടോ?

ഏത് ഭാഷയിലാണെങ്കിലും ബിഗ് ബോസ് ഷോയില്‍ മത്സരാർത്ഥികള്‍ തമ്മിലുള്ള പ്രണയം എന്ന് പറയുന്നത് ഒരു പുതുമയുള്ള കാര്യമല്ല. മലയാളത്തിലെ ഒന്നാം സീസണിലെ പ്രണയം വിവാഹത്തിലേക്ക് വരെ എത്തിനിന്നു. പേർളി മാണിയും ശ്രീനിയുമായിരുന്നു ആ താരങ്ങള്‍. തുടർന്നും പല പ്രണയങ്ങള്‍ നമ്മള്‍ കണ്ടു. ചിലരൊക്കെ സ്ട്രാറ്റജിയുടെ ഭാഗമായിട്ടുപോലും ബിഗ് ബോസില്‍ പ്രണയ നാടകങ്ങള്‍ നടത്തി.

സീസണ്‍ 6 ലും ചില പ്രണയങ്ങള്‍ മൊട്ടിട്ട് കഴിഞ്ഞു. ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷന്‍ പ്രണയമാണെന്ന രീതിയിലാണ് പുറത്ത് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇരു താരങ്ങളും അത് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. തങ്ങള്‍ കമ്മിറ്റഡാണെന്ന് ഇടക്ക് പറയുന്ന അവർ, മറ്റൊരു സമയത്ത് അങ്ങനെ അല്ലെന്നും പറയുന്നുണ്ട്.

jasmine-gabri-

ചിലർ അഭിപ്രായപ്പെടുന്നത് ഇത് ഇരുവരുടേയും നാടകം മാത്രമാണെന്നാണ്. ബിഗ് ബോസില്‍ സ്ക്രീന്‍ സ്പെയിസ് കിട്ടാനുള്ള തന്ത്രമാണിതെന്നും അവർ ചൂണ്ടിക്കാണുന്നു. ചിലപ്പോള്‍ വെറും സാധാരണ സുഹൃത്തുക്കള്‍‌ മാത്രമായിരിക്കും. പ്രണയത്തിലാണെന്ന് പുറത്തുള്ളവർ കരുതുന്നുണ്ടെങ്കില്‍ കരുതട്ടേയെന്ന ഗെയിം പ്ലാനാണ് അവർക്കെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്ത് തന്നെയായാലും പക്ഷെ ഷോയില്‍ വളരെ അടുത്ത് ഇരുവരും ഇടപഴകുന്ന ദൃശ്യങ്ങളാണ് പ്രേക്ഷകർക്ക് കാണാന്‍ സാധിക്കുന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി സംസാരിച്ചിരിക്കുമ്പോള്‍ ജാസ്മിന്റെ കയ്യില്‍ ഗബ്രി സ്നേഹത്തോടെ ചുംബിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്ന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇന്ന് ഇതാണ് ചർച്ചാ വിഷയം.

ബിഗ് ബോസ്സിന്റെ ധാരണയിൽ പ്രേക്ഷകർക്ക് വേണ്ടത് ഇവരുടെ കണ്ടന്റ് ആണെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ശിവാഞ്‌ജലി ഫാൻസിനെ ആരാധിച്ച സീരിയൽ ഓഡിയന്സ് തന്നെയാണ് ബിഗ് ബോസ്സിന്റെ പ്രധാന പ്രേക്ഷകർ. മറ്റ് ഭാഷകളിൽ ഒക്കെ കുറച്ചൂടെ അഡൾട്ട് ഓഡിയൻസ് ആണ് ഷോ ടാർഗറ്റ് ചെയുന്നത്.അഡൾട്ടിൽ തന്നെ ഒരു 18 വയസ്സ് മുതൽ 45/50 വയസ്സ് വരെയുള്ള പുരുഷന്മാരെയും...18 മുതൽ 35/40 വരെയുള്ള സ്ത്രീകളെയും.

എന്നാൽ നമ്മുടെ നാട്ടിലെ ബിഗ് ബോസ്സിന്റെ മെയിൻ ടാർഗറ്റ് ഓഡിയൻസ് ഒരു 35 വയസ്സ് മുതൽ 70 ആം വയസ്സിൽ ദേവി മഹാത്മ്യം സീരിയലും കൊണ്ടിരിക്കുന്ന മുതിർന്ന സ്ത്രീ പ്രേക്ഷകർ ആണ്. മുളയിലെ നുള്ളി കളയാവുന്ന ഒരു സ്ട്രാടെജിയെ വളവും വെള്ളവും ചോക്ലേറ്റും കൊടുത്ത് വളർത്തിയെടുക്കാൻ നോക്കുന്നതിൽ ലാലേട്ടനും ബി ബി ടീമും വഹിക്കുന്ന പങ്ക് ചെറുതല്ല.

ടോക്സിക്ക് മസ്കുലിനിറ്റി ആഘോഷിക്കുന്നത് ഇമ്മാതിരി ക്രിഞ്ച് ആഘോഷിക്കുന്നതിനേക്കാൾ അന്തസ്സുള്ള കാര്യമാണ്. കുറേ നാളത്തെ പരിചയം കൊണ്ടാണ് ചിലരോടൊക്കെ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും നമുക്ക് പറ്റുന്നത്. അവർ എന്താ വിചാരിക്കുക എന്ന പേടിയാണ് നമ്മളെ പുറകോട്ട് വലിക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് ആവാനും ബെസ്റ്റി ആവാനും കാമുകൻ ആവനുമൊക്കെ മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന ആളുകൾ ഉണ്ടെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+