Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനുമായുള്ള ബന്ധം പിരിയാൻ ഗബ്രി? മാസ്റ്റർ പ്ലാൻ തകർന്ന് തരിപ്പണമായോ..മാപ്പ് പറഞ്ഞതിന് പിന്നിൽ'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിനും എന്ന കാര്യത്തിൽ തർക്കമില്ല. കോമ്പോ ചേർന്ന് കളിച്ചതോടെയാണ് ഇരുവർക്കും വലിയ പിന്തുണ ലഭിച്ച് തുടങ്ങിയത്. തങ്ങളുടേത് 'ലൗ ട്രാക്ക്' അല്ലെന്നാണ് ഇരുവരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പ്രേക്ഷകരിൽ ഒരു വിഭാഗം ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. രണ്ട് പേരും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ഈ കൂട്ടുകെട്ട് തിരിച്ചടിയാകുമെന്ന് ആയതോടെ മുൻപ് ജാസ്മിന്റെ വീട്ടുകാർ താരത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അപ്പോഴും ജാസ്മിൻ ഗബ്രിയുടെ കൂട്ട് വിട്ടിരുന്നില്ല. വൈൽഡ് കാർഡ് ആയി എത്തിയ സായി കൃഷ്ണ പുറത്ത് ഈ കോമ്പോയ്ക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് സൂചന നൽകിയെങ്കിലും ഒരടി പിന്നോട്ട് പോകാൻ ജാസ്മിനോ ഗബ്രിയോ തയ്യാറായില്ലെന്ന് മാത്രമല്ല ആരൊക്കെ എന്തൊക്കെ ശ്രമിച്ചാലും തങ്ങളെ തകർക്കാൻ സാധിക്കില്ലെന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തു.

jas-1

എന്നാൽ ഗെയിം മുന്നോട്ട് പോകുമ്പോൾ ജാസ്മിനുമായുള്ള ഈ കൂട്ടുകെട്ട് പിരിയാൻ ഗബ്രി ശ്രമിക്കുന്നുണ്ടോയെന്ന സംശയം പങ്കുവെയ്ക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റായ രേവതി. ജാസ്മിന്റെ ഉയർച്ച കണ്ട് ഗബ്രി ആശങ്കയിലാണോയെന്ന സംശയമാണ് രേവതി പറയുന്നത്. അതിനുള്ള കാരണവും രേവതി വിശദീകരിക്കുന്നുണ്ട്.

സാധാരണഗതിയിൽ പുരുഷ മത്സരാർത്ഥികൾക്കാണ് മലയാളത്തിൽ വലിയ പിന്തുണ ലഭിക്കാറുള്ളത്. എന്നാൽ തന്നെക്കാൾ ഒരുപടി മുന്നിലാണ് ജാസ്മിൻ എന്ന് ഗബ്രി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് രേവതി പറയുന്നു. വൈൽഡ് കാർഡുകളിൽ നിന്നടക്കം ഗബ്രി ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഗബ്രി ഇത് പുറത്ത് കാണിക്കില്ല.

കോംബോ കാരണമാണ് ജാസ്മിന് ഏറ്റവും കൂടുതൽ റീച്ച് കിട്ടിയത്. നെഗറ്റീവ് റീച്ചാണെങ്കിലും റീച്ച് തന്നെയാണ്. ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് എത്തിയത് 'ജബ്രി' കോമ്പോ തന്നെയാണ്. ആളുകളിലേക്ക് കൂടുതൽ എത്തിയത് ജാസ്മിനും. ഗബ്രി ചില സമയങ്ങളിൽ ഒന്നുമല്ലാതായിപ്പോകും. ആളുകളോട് ഇടപെടുന്നതും ഗെയിം കളിക്കുന്നതിലുമെല്ലാം മുന്നിൽ ജാസ്മിൻ തന്നെയാണ്.

അതേസമയം എന്ത് ചെയ്യണമെന്ന ആശങ്ക ഗബ്രിക്കുണ്ട്. പതുക്കെ ഊരാൻ നോക്കുന്നുണ്ട് , കാരണം പെട്ടെന്ന് കൂട്ടുകെട്ട് അവസാനിപ്പിച്ചാൽ അത് ഗബ്രിക്ക് തന്നെ വലിയ നെഗറ്റീവാകും. അതേസമയം ജാസ്മിന് അങ്ങനെ ഈ കൂട്ടുകെട്ട് വെട്ടണമെന്നില്ല. കാരണം പുറത്തെ കാര്യങ്ങളൊക്കെ ജാസ്മിൻ മനസിലാക്കിയിട്ടുണ്ട്. ഇനി കോംബോ കളിച്ചാലും പ്രശ്നമില്ലെന്ന ചിന്തയാണ്. അതുകൊണ്ട് ജാസ്മിൻ പല തവണ ജാസ്മിൻ ചോദിച്ചിട്ടുണ്ട്, നമ്മുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ക്ലാരിഫൈ ചെയ്യൂ എന്ന്. ഗബ്രി അത് പറയണമെന്ന് ജാസ്മിൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഗബ്രി അത് പറയില്ല. ഗബ്രിക്ക് അങ്ങനെ മുന്നോട്ട് പോകാൻ താത്പര്യം ഇല്ലാത്തത് കൊണ്ടാണ് ഇന്ന് ജയിൽ നോമിനേഷന് മുൻപ് ഗബ്രി പോയി മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ജാസ്മിനൊപ്പെ ജയിലിൽ പോകേണ്ടി വരുമെന്ന് ഗബ്രിക്ക് അറിയാമായിരുന്നു. എന്തായാലും ഗബ്രിയുടെ പ്ലാനുകൾ നടക്കുമോ ഇല്ലെയോ എന്ന് കാത്തിരുന്ന് കാണാമെന്നും രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+