'ജാസ്മിൻ പട്ടിയെ പോലെ കിതച്ച് ഓടുകയായിരുന്നു'; ഗബ്രിയുടെ കമന്റിൽ കലിതുള്ളി തലയണ വലിച്ചെറിഞ്ഞ് ജാസ്മിൻ, അടി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ കൂട്ട് കൂടിയവരാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും ഈ കൂട്ടുകെട്ടിനെതിരെ ഹൗസിന് പുറത്തും അകത്തും കടുത്ത വിമർശനങ്ങൾ ഉയർന്നെങ്കിലും ഇതുവരേയും ഒറ്റക്കെട്ടായിട്ടായിരുന്നു ഇരുവരും ഗെയിം കളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മിലുള്ള ഈ സൗഹൃദം ഉടൻ വേർപിരിഞ്ഞേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പരസ്പരം പിന്തുണച്ചിരുന്ന ഇരുവരും പലപ്പോഴും തർക്കിക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് ആരാധകർ ഈ സംശയം പങ്കിട്ടത്.
ഇപ്പോഴിതാ സംശയങ്ങൾ ബലപ്പെടുത്തി വീണ്ടും പോര് കൂടിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും. ഗെയിമിനെ വിലയിരുത്തി ഗബ്രി നടത്തിയ പരാമർശമാണ് സംഭവങ്ങളുടെ തുടക്കം. 'സ്മിനൊപ്പമുള്ള ടീമില്‍ ശ്രീതു ഉണ്ടായിരുന്നെങ്കില്‍ അവരുടെ ടീമിന് കുറച്ച് കൂടി ഗുണം ചെയ്തേനെ എന്ന ഗബ്രിയുടെ കമന്റാണ് ജാസ്മിനെ ചൊടിപ്പിച്ചത്.

നിങ്ങള്‍ നാല് പേരടങ്ങുന്ന ടീമാണ് ഗെയിം കളിച്ചിരുന്നതെങ്കിൽ നിങ്ങൾ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ് എന്ന് ഗബ്രി ആവർത്തിച്ചു. ഇതോടെ കലിപൂണ്ട ജാസ്മിൻ കഴിഞ്ഞ ആഴ്ച നാല് പേരടങ്ങുന്ന ടീമായിരുന്നില്ലെന്നും ശ്രീതു ക്യാപ്റ്റനായിരുന്നെന്നും മറുപടി നൽകി. അതോടെ ഗബ്രി തന്റെ വാദം വീണ്ടും ഉയർത്തി. എന്നാൽ ജിന്റോയും ഇതാണ് പറഞ്ഞതെന്നും, അത് തന്നെയാണ് നീയും പറയുന്നതെന്നും ജാസ്മിൻ പറഞ്ഞു.ഇതോടെ ജിന്റോ പറഞ്ഞത് എനിക്കെങ്ങനെ അറിയാനാണെന്നും ഞാൻ എനിക്ക് തോന്നിയതാണെന്നും ജിന്റോ പറഞ്ഞതിന് അവനോട് പോയിട്ട് ചോദിക്കൂവെന്നും ഗബ്രി മറുപടി നൽകി. ഇതിനിടയിൽ ശ്രീതു എത്തി പ്രശ്നത്തിൽ ഇടപെട്ടു.
ഇപ്പോഴത്തെ ഡെൻ ടീമാണ് ഗെയിമിൽ പങ്കെടുത്തതെങ്കിൽ നിങ്ങൾക്ക് അഡ്വാന്റേജ് ഉണ്ടാകുമെന്നാണ് ഞാൻ പറഞ്ഞതെന്ന് ശ്രീതുവിനോട് ഗബ്രി പറഞ്ഞു. എന്നാൽ അങ്ങനെയല്ല ഗബ്രി പറഞ്ഞത് എന്ന് ജാസ്മിൻ ഇടപെട്ടു. ഇതോടെ നിന്നോടല്ല ഞാൻ ശ്രീതുവിനോടാണ് സംസാരിക്കുന്നതെന്നായി ഗബ്രി. 'നിങ്ങളുടെ ടീമിന് അഡ്വാന്റേജ് ഉണ്ടാകുന്ന കാര്യമല്ലേ ഞാൻ ഡൈനിങ് ടേബിളിൽ വെച്ച് പറഞ്ഞത്, ഒന്നത് മനസിലാക്കിക്കൊടുക്ക്', ഗബ്രി ശ്രീതുവിനോടായി പറഞ്ഞു.
ഞാൻ പറഞ്ഞതിൽ വ്യക്തമായി ഉറച്ച് നിൽക്കുന്നു. ശ്രീതു ടീമിലുണ്ടായിരുന്നുവെങ്കിൽ സ്പീഡിൽ കുറച്ചൂടെ നിങ്ങൾക്ക് അഡ്വാൻഡേജ് ഉണ്ടായേനെ.മാത്രമല്ല ഇവൾക്ക് അന്ന് ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നു. അവൾക്ക് ഓടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. തലകറങ്ങി പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടിക്കൊണ്ടിരുന്നത്',ഗബ്രി പറഞ്ഞു. ഇത് കേട്ട് കലി തുള്ളി തലയണ വലിച്ചെറിഞ്ഞ് ജാസ്മിൻ മുറിയിൽ നിന്നും ഇറങ്ങിപോയി.
അതേസമയം ഈ സംഭാഷണണങ്ങൾ കേട്ട് രതീഷും ജിന്റോയും ഇരുവരേയും പരിഹസിക്കുന്നതും കാണാമായിരുന്നു. അവൻ സത്യമാണ് പറയുന്നത്. പക്ഷേ അവൻ അങ്ങനെ പറയാൻ പാടില്ലല്ലോ. അവളുടെ ആളാണല്ലോ അത് എന്ന് ചിരിച്ചുകൊണ്ട് ജിന്റോ പറഞ്ഞു. ഇതിന് അവൾക്ക് അത് വേണമെന്നായിരുന്നു രതീഷ് പറഞ്ഞത്.അവൻ ജയിക്കാൻ വേണ്ടിയാണ് അവൾ ഈ കളി കളിച്ചത്. അതിന്റെ ഉത്തരം അവനിൽ നിന്ന് തന്നെ കിട്ടിയപ്പോൾ അവൾക്ക് സമാധാനായി. അവൻ തന്നെ അവളെ തേച്ചൊട്ടിച്ചു. മൈദ മാവ് കുഴക്കണപോലെ കുഴച്ച് തേച്ചൊട്ടിച്ചു', എന്നായിരുന്നു രതീഷ് പറഞ്ഞത്. ഗബ്രി തന്നെ ഇവളെ ഇല്ലാണ്ടാക്കും. ഗബ്രി ബുദ്ധിയുള്ളവനാണ്. ഇവൾക്ക് ബുദ്ധിയില്ല', എന്ന് ചിരിച്ചുകൊണ്ട് ജിന്റോ പറഞ്ഞു.












Click it and Unblock the Notifications