ജാസ്മിന്റെ കൈയ്യിൽ പിടിച്ച് യുവാവ്; ഗബ്രി ചെയ്തത് കണ്ടോ?, 'എന്ത് കെയറിങ്ങാണ്', കൈയ്യടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ സൗഹൃദത്തിലായവരാണ് ജാസ്മിനും ഗബ്രിയും. എന്നാൽ ഈ കൂട്ടുകെട്ടിനെതിരെ വലിയ നെഗറ്റീവാണ് പുറത്തുയർന്നത്. ഇരുവരും ഹൗസിൽ ഏറെക്കാലം തുടർന്ന് നിൽക്കാൻ ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ വഞ്ചിക്കുന്നുവെന്ന വിമർശനമാണ് പ്രേക്ഷകർ ഉയർത്തിയത്. ജാസ്മിന്റെ കുടുംബവും ഗബ്രിയുമായുള്ള കൂട്ടുകെട്ടിനെ എതിർത്തിരുന്നു.
എന്നാൽ ഇതിനെയൊന്നും ഇരുവരും കാര്യമാക്കിയില്ലെന്ന് മാത്രമല്ല തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ തുടർന്നു. ഷോ കഴിയുന്നത് വരേയും ഇരുവരും ഈ കൂട്ടുകെട്ട് പിരിഞ്ഞേ ഇല്ല. അതേകസമയം ഷോ കഴിഞ്ഞാലായിരിക്കും ഈ ബന്ധത്തിൽ വിള്ളൽ വീഴുക എന്നായിരുന്നു ഇതോടെ ഒരു വിഭാഗം പ്രേക്ഷകർ പറഞ്ഞത്. പുറത്തെ നെഗറ്റീവുകൾ സഹികെടുമ്പോൾ രണ്ട് പേരും രണ്ട് വഴിയിലേക്ക് പോകുമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.

എന്തായാലും ഇത്തരം വിലയിരുത്തലുകളെല്ലാം തിരുത്തി ഷോ കഴിഞ്ഞതിന് ശേഷbവം ഇരുവരും വളരെ അടുത്ത ബന്ധാണ് കാത്തുസൂക്ഷിക്കുന്നത്. തങ്ങൾ പരസ്പരം വിളിക്കാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും ജാസ്മിനും ഗബ്രിയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുൻപിൽ രണ്ട് പേരും ആദ്യമായി ഒരുമിച്ച് എത്തുകയും ചെയ്തു. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഗബ്രിയുടേയും ജാസ്മിന്റേയും ഈ ഉദ്ഘാടന വീഡിയോ വൈറലായി കഴിഞ്ഞു.
അതേസമയം പരിപാടക്കിടെ ജാസ്മിന്റെ കൈയ്യിൽ ഒരു യുവാവ് പിടിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ആരാധകരുമായി ഫോട്ടോ പകർത്തുന്നതിനിടെയാണ് ജാസ്മിന് നേരെ ഒരാൾ കൈനീട്ടുന്നത്. കൈകൊടുത്തതോടെ ഇയാൾ ജാസ്മിന്റെ കൈയ്യും പിടിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ഗബ്രി ഇടപെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ജാസ്മിന്റെ കൈ വിടാൻ ആവശ്യപ്പെടുകയാണ് ഗബ്രി. തുടർന്ന് ഇയാൾ കൈവിടുകയും പിന്നീട് ആരാധകരുമായി ഇരുവരും ഫോട്ടോ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
അതേസമയം ഗബ്രിയുടെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാ് ആരാധകർ. ജാസ്മിനെ ഗബ്രി നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നാണ് ചിലരുടെ കമന്റ്. ജാസ്മിനെ താരം നന്നായി കെയർ ചെയ്യുന്നുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്. ജാസ്മിൻ എന്നും ഈ സ്നേഹം നിലനിർത്തമമെന്നാമ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്. ചില കന്റുകൾ കൂടി വായിക്കാം
'ഫെയ്ക്ക് എന്ന് പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ, 'വേദനിപ്പിച്ചവരും കളിയാക്കിയവരും കുറ്റപെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലായിടത്തും കാണണം', ഇവർ ജീവിതത്തിലും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു, വേദനിപ്പിച്ചവരും കലിയകിയവരും കുട്ടപെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലയിടത്തും കാണണം', 'ഇതാണ് സ്നേഹം. ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത്. ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ , 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്, 'ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം. രണ്ടുപേരും അല്പം വാശി കൂടിയ ആളുകൾ ആണ്. ഈഗോ ക്ലാഷ് ഉണ്ടാകാൻ അധികസമയം വേണ്ടാ , അടുത്തുകൂടുന്നവരും ഇത് ആളിക്കത്തിക്കാൻ സാധ്യതയുണ്ട്. ബി കാർഫുൾ ഗയ്സ്', ഇങ്ങനെ പോകുന്നു കമന്റുകൾ.', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications