Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ഇപ്പോൾ ട്രാക്ക് മാറ്റിയല്ലോ'; ഗബ്രിയുടെ പ്രതികരണം ഇങ്ങനെ..അടുത്ത പ്ലാൻ ഇതാണ്

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഒരുമിച്ച് നിന്ന് മത്സരിച്ചവരായിരുന്നു ഗബ്രിയും ജാസ്മിനും. മറ്റ് മത്സരാർത്ഥികളുമായി ഏതറ്റം വരേയും ഏറ്റുമുട്ടാൻ ഇരുവർക്കും ഒരുമടിയും ഉണ്ടായിരുന്നില്ല. എന്നാൽ ഗബ്രി പുറത്തായതോടെ ജാസ്മിൻ ട്രാക്ക് മാറ്റിയെന്നാണ് ഇപ്പോൾ ആരാധകർ പറയു്നന്. ജാസ്മിൻ കൂടുതൽ പോസിറ്റീവാകാൻ ശ്രമിക്കുകയാണെന്നും അതുവഴി തനിക്ക് നഷ്ടപ്പെട്ട നല്ല ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് ഗബ്രി. യുട്യൂബ് ചാനലുകളോടാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള അനുഭവങ്ങളും താരം പങ്കിട്ടു. വായിക്കാം

'കുറെ ബുള്ളിയിംഗ് ഉണ്ട്. അത് കാര്യമാക്കുന്നില്ല. സന്തോഷത്തോടെ പോകുന്നു. ചില പുതിയ പ്രൊജക്ടുകൾ ചർച്ച നടക്കുകയാണ്. എന്നാൽ ഈ തിരക്കുകൾ കഴിഞ്ഞ് ഒരു മൂന്ന് മാസം ബ്രേക്ക് എടുക്കണം.ഒരു യാത്രയൊക്കെ പോകണം. പുറത്തിറങ്ങിയിട്ട് വിശ്രമിച്ചിട്ടില്ല. ബിഗ് ബോസിൽ ഫിനാലേക്ക് പോകും. അതിന് മുൻപ് ഗസ്റ്റായി വിളിച്ചെങ്കിൽ നന്നായേനെ എന്ന് തോന്നുന്നുണ്ട്. സാബു ചേട്ടനൊക്കെ വന്ന ടാസ്കിൽ അവിടെ ഉണ്ടായിരിക്കണമെന്ന് തോന്നിയിരുന്നു. നല്ല രസകരമായിരുന്നു ആ ടാസ്കുകളൊക്കെ', ഗബ്രി പറഞ്ഞു.

gabrijasn-1

ജാസ്മിൻ ട്രാക്ക് മാറ്റിയല്ലോയെന്ന ചോദ്യത്തിന് എന്ത് ട്രാക്കാണ് മാറ്റിയതെന്നായിരുന്നു ഗബ്രിയുടെ മറുചോദ്യം. ജാസ്മിൻ നല്ല പ്ലയർ ആണ്. നന്നായി കളിക്കട്ടെ. ഇനി അവൾക്കെതിരെ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന കാര്യങ്ങൾ കുറവാണ്. അതുകൊണ്ട് അവൾ നന്നായി ഇനി കളിച്ചോളും.

കഴിഞ്ഞ ദിവസം ശ്രീരേഖ ചേച്ചിയെ കണ്ടിരുന്നു, ചേച്ചി പറഞ്ഞു ശരണ്യയുടെ എവിക്ഷൻ നടക്കുന്നത് വരെ എല്ലാവരും വിചാരിച്ചത് സീക്രട്ട് റൂമിലായിരുന്നുവെന്നാണ്. ചേച്ചിയുടെ എവിക്ഷനോടെ ഞാൻ പുറത്തായെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഞാൻ ഇറങ്ങിയിട്ടും എന്റെ ഫോട്ടോ നോക്കി കരയുന്നു എന്ന് പറയുന്നതൊക്കെ നല്ലതല്ലേ, ഇറങ്ങിക്കഴിഞ്ഞിട്ടും എല്ലാ ദിവസവും ഒരു മത്സരാർത്ഥിക്ക് സ്ക്രീൻ സ്പേസ് കിട്ടുകയെന്നത് നല്ലതാണ്.

എന്തെങ്കിലും ചെയ്തത് കൊണ്ടാണല്ലോ സീസൺ സക്സസ് ആയത്. ഇനി ഗെയിം കുറച്ച് കൂടി ഇൻട്രസ്റ്റിംഗ് ആകും.തനിച്ച് നിന്ന് മത്സരിക്കേണ്ട അവസരങ്ങളാണ് വരുന്നത്. അത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഓപ്ഷൻ ഉണ്ടാകും', ഗബ്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+