ജാസ്മിൻ പറഞ്ഞ ആ വാക്ക് ഗബ്രിയുടെ ഉള്ളിൽ കൊളുത്തിയോ? കയ്യിൽ പിടിച്ചപ്പോൾ ജാസ്മിന്റെ കൈ തട്ടിമാറ്റി
ബിഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്. ഇതിലെ അവസാന ടാസ്ക്കായിരുന്നു രണഭൂമി. നാല് ടീമും പരസ്പരം പോരാടി വിജയച്ച് വരുന്ന ആളുകളാണ് ടാസ്ക്കിലെ വിജയി. യുദ്ധഭൂമി പോലെ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. നാല് ടീമുകളും യുദ്ധ ഭൂമിയിൽ നിന്ന് പോരാടണം.
നാല് ടീമിനും ഓരോ സേനാപധി ഉണ്ട്. ജിന്റോ ഡെൻ ടീമിന്റെ സേനാപധി ആണ്. സായ് പവർ ടീമിന്റെ സേനാപധിയാണ്. ഋഷി ടണൽ ടീമിന്റെ സേനാപധിയും അർജുൻ നെസ്റ്റ് ടീമിന്റെ സേനാപധിയും ആണ്. വളരെ വാശിയേറിയ പോരാട്ടമാണ് നടന്നത്. സാധാരണ ടാസ്ക്ക് വരുമ്പോൾ തന്നെയാണ് ബി ബി ഹൗസ് ഉണരുന്നത്. ഇപ്രാവശ്യവും അത് അങ്ങനെ തന്നെയായിരുന്നു.

മറ്റുള്ള മത്സരാർത്ഥികളെ പലതും പറഞ്ഞ് ദേഷ്യം പിടിപ്പിക്കാനാണ് ടീമുകൾ ശ്രമിക്കുന്നത്. പരമാവധി പ്രകോപനം ഉണ്ടാക്കാൻ നോക്കുന്നുണ്ട്.
ഇതിന് പിന്നാലെ തങ്ങളുടെ കയ്യിലുള്ള ബോള് മറു ടീമിന് നേരെ എറിയുന്നത്. ഇത്തരത്തിൽ ഏറ്റവും ബോൾ വീണ പവർ ടീം ആദ്യ റൗണ്ടിൽ ടാസ്ക്കിൽ നിന്ന് പുറത്തായി. ഇത് വലിയ വഴക്കിന് വഴിവെയ്ക്കുകയും ചെയ്തു. ഗബ്രിയാണ് വഴക്കിന് തുടക്കമിടുന്നത്.
ഇത് ഗബ്രിയും ജാസ്മിനും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. എറിഞ്ഞ ബോളുകൾ തന്നെ എറിഞ്ഞുവെന്ന് പറഞ്ഞാണ് ഗബ്രി വഴക്കിടുന്നത്. റസ്മിനും തർക്കത്തിൽ ഇടപെടുന്നുണ്ട്. വലിയ നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കുന്നു എന്നാണ് ഗബ്രി റെസ്മിനോട് പറഞ്ഞത്. ഇതോടെ ജാസ്മിൻ ഇടപെടുന്നു. കൂടെനിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിൻ പറയുന്നത്. ഇതിന് ശേഷം പ്രശ്നം പരിഹരിക്കാൻ ജാസ്മിൻ ശ്രമിച്ചെങ്കിലും ഗബ്രി അതിന് നിൽക്കുന്നില്ല.
ഇത് മാസ് ആണെന്നാണോ നീ വിചാരിക്കുന്നത്, ലൂസിയാട്ടടാണ് തോന്നുന്നത് എന്ന് ജാസ്മിൻ പറയുന്നു. മാസല്ല ഞാൻ ചുമ്മ വായിട്ടലയ്ക്കുകയാണ് ജാസ്മിന് സന്തോഷമായല്ലോ. ആ സന്തോഷം നിന്റെ മുഖത്തുണ്ട് എന്നുമാണ് ഗബ്രി പറയുന്നു. ഇത് കഴിഞ്ഞ് ജാസ്മിൻ ഗബ്രിയോട് സംസാരിക്കാൻ പോയപ്പോൾ ഗബ്രി ദേഷ്യപ്പെടുകയാണ്.
ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി ഗബ്രി. ഫുഡ് കഴിക്കാൻ വരുമോ എന്ന് ചോദിച്ചപ്പോൾ ഗബ്രി വീണ്ടും ദേഷ്യപ്പെടുകയാണ്. ഞാൻ പരമാവധി പിടിച്ചാണ് നിൽക്കുന്നത് എന്റെ വായിൽ നിന്ന് തെറി വീഴും, മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി പറയുന്നു. ഇതോടെ ജാസ്മിൻ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയാണ്.
അതേ സമയം രണ്ടാം റൗണ്ട് തുടങ്ങിയപ്പോൾ സത്യസന്ധത വേണം എന്ന് ബിഗ് ബോസ് അനൗൺസ് ചെയ്യുന്നുണ്ട്. എന്നാൽ മത്സരാർത്ഥികൾ തമ്മിൽ വയി വാക്പ്പോരാണ് നടന്നത്. ബോളേറും ഉണ്ടായി. നെസ്റ്റ് ടീം പുറത്തായി. മൂന്നാം റൗണ്ടില്ല വാശിയേറിയ പോരാട്ടം ആണ് ഉണ്ടായത്. മത്സരത്തിൽ ടണൽ ടീമാണ് ജയിച്ചത്.












Click it and Unblock the Notifications