'ജാസ്മിൻ ആ പയ്യന്റെ പേര് പറഞ്ഞു, ഇപ്പോൾ അവൾ പറഞ്ഞത് തന്നെ സംഭവിച്ചു'; റസ്മിനോട് തുറന്ന് പറഞ്ഞ് ഗബ്രി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ ജാസ്മിൻ ഗബ്രിയേൽ കോമ്പോ ചർച്ച ചെയ്യപ്പെട്ടിരുന്നു. തങ്ങൾ വലിയ സുഹൃത്തുക്കളാണെന്നാണ് ഇരുവരും അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രണയ ട്രാക്ക് പിടിച്ച് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നായിരുന്നു ആരാധകരുടെ വിമർശനം. ഹൗസിനുള്ളിലെ ചിലർ ഇരുവരുടേയും ഈ കൂട്ടുകെട്ടിനെ കുറിച്ച് സംശയം ഉന്നയിച്ചെങ്കിലും തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും ആവർത്തിച്ചത്.
അതേസമയം കഴിഞ്ഞ ദിവസത്തോടെ ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ജാസ്മിന്റെ വീട്ടിൽ നിന്ന് ഉപ്പ വിളിച്ചതായി ബിഗ് ബോസ് അറിയിക്കുകയായിരുന്നു. സുഖമില്ലാതെ ഉപ്പ വിളിച്ചെന്ന് പറഞ്ഞ് ജാസ്മിൻ പൊട്ടിക്കരഞ്ഞു. എന്നാൽ ഇത് കഴിഞ്ഞ് ഉപ്പയുടെ അസുഖത്തേയോ വയ്യായ്കയേയോ കുറിച്ച് സംസാരിക്കുന്നതിന് പകരം ഗബ്രിയുമായുള്ള ബന്ധത്തിൽ എന്ത് തെറ്റാണ് എന്ന് പറഞ്ഞ് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. ഇതിന് ശേഷം ഗബ്രിയോട് അകൽച്ച പാലിക്കുകയാണ് ജാസ്മിൻ.

ജാസ്മിന്റെ ഈ പെരുമാറ്റം ഗബ്രിയെ വിഷമിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഏറെ സങ്കടത്തോടെ ഇരിക്കുന്ന ഗബ്രിയെ ആണ് എപ്പിസോഡിൽ കണ്ടത്. ഇതിനിടയിൽ ജാസ്മിൻ പോയ സങ്കടം തന്റെ മറ്റൊരു സുഹൃത്തായ റെസ്മിനോട് ഗബ്രി പങ്കുവെയ്ക്കുന്നുണ്ട്.
'ഞാന്‍ അവളുടെ കയ്യും പിടിച്ച് ഇരുന്നപ്പോള്‍ പറഞ്ഞതാ, ജാസു രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടും എതിര്‍ത്ത് നില്‍ക്കുന്ന ഗെയിം വരുമെന്ന്. നമ്മടെ ടീം ബ്രേക്കാവും. നമ്മള്‍ വേറെ വേറെ ആകുമെന്നെല്ലാം പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു. എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല. എന്റെ മനസിൽ തട്ടി പറയുകയാണ്. ഇവിടെ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കമ്മിറ്റഡ് ആണെന്ന് അവൾ പറഞ്ഞിരുന്നു. പയ്യന്റെ പേര് അടക്കം എന്നോട് പറഞ്ഞതാ. അവളോട് സീറോ റൊമാന്റിക് ഫീൽ ആയിരുന്നു എനിക്ക്. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെടീ. അവൾ പോയെടോ. നെഞ്ച് വിങ്ങുന്നു.
നമ്മൾ ഔട്ട് ആയിട്ടില്ല പക്ഷേ അവളെ മിസ് ചെയ്യുന്നുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. കയ്യിൽ പിടിത്തം മിസ് ചെയ്യും. ഇതിന്റെ വില എന്താണെന്ന് അറിയാവുന്നത് എനിക്കും അവൾക്കും മാത്രമാണ്. ആകെ ഉണ്ടായിരുന്ന പിടിവള്ളി ആയിരുന്നു ജാസ്മിൻ . എന്റെ റസ്മിനെ നീ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു', എന്നാണ് ഗബ്രി പറയുന്നത്. അതേസമയം റെസ്മിനുമായുള്ള ഗബ്രിയുടെ ഈ സംഭാഷണം വലിയ ട്രാളിന് കാരണമായിട്ടുണ്ട്. ഗബ്രി ജാസ്മിൻ പോയപ്പോൾ പുതിയ ആളെ കണ്ടെത്തി എന്ന തരത്തിലാണ് പരിഹാസങ്ങൾ.












Click it and Unblock the Notifications