ജാസ്മിന്റെ പയ്യൻ വിവാഹം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം എന്താണ്? മനസ്സുതുറന്ന് ഗബ്രി
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും ചർച്ച ചെയ്ത രണ്ട് മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിനും. ഇവർ തമ്മിലുള്ള കോമ്പോയ്ക്ക് ബിഗ് ബോസ് ഹൗസിനുള്ളിലോ പുറത്തോ സ്വീകാര്യത ലഭിച്ചിരുന്നില്ല. പുറത്തും അകത്തും വിമർശനങ്ങൾ നേരിടുമ്പോഴും ഗബ്രിയും ജാസ്മിനും കോമ്പോ വിട്ടില്ല.
ഇവർ തമ്മിൽ ഉള്ള ബന്ധം എന്താണെന്നായിരുന്നു ബിബി പ്രേക്ഷകർ ചോദിച്ചത്. പ്രണയമാണ് എന്ന് ഇവർ സമ്മതിച്ചിരുന്നില്ല. പ്രണയത്തിലേക്ക് പോകാതെ നോക്കുമെന്നൊക്കെ പറഞ്ഞിരുന്നു. ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ് മത്സരാർത്ഥികൾ ചോദിച്ചപ്പോൾ താൻ മറ്റൊരാളുമായി കമിന്റഡ് ആണെന്നാണ് ജാസ്മിൻ പറഞ്ഞത്.

എന്നാൽ ഗബ്രിയും ജാസ്മിനും തമ്മിൽ സൗഹൃദത്തിന് അപ്പുറത്തേക്ക് ഒരു ഇഷ്ടമുണ്ടെന്ന് തോന്നുന്നവിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഇതിന് പിന്നാലെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്തുകൊണ്ടായിരിക്കും ജാസ്മിനുമായി വിവഹം ഉറപ്പിച്ച ആൾ വിവാഹം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം എന്ന ചോദ്യത്തിന് മറുപടി പറയുക ആണ് ഗബ്രി. ഒരു യൂട്യൂബി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്..
കമ്മിന്റ്ഡ് ആയിട്ടുള്ള ആളെ തൊടുന്നതോ കൂടെയിരിക്കുന്നതോ തെറ്റാണെന്ന് താൻ കരുതുന്നില്ല എന്നാണ് ഗബ്രി പറയുന്നത്. അങ്ങനെ തെറ്റല്ലെങ്കിൽ എന്തുകൊണ്ടാണ് ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു, എന്ന ചോദ്യത്തിന് അത് തന്നോടല്ല, അവരോടല്ലേ ചോദിക്കേണ്ടത് എന്നാണ് ഗബ്രി പറയുന്നത്.
' ആ പയ്യൻ എന്തുകൊണ്ടായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്നത് എനിക്ക് തോന്നുന്നത് എന്നറിയാമോ. അവന് സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും. ഞാൻ എന്റെ വീട്ടിൽ നിന്നാണ് വരുന്നത്. എന്റെ അപ്പനും അമ്മയും പുറത്തുണ്ടായിരുന്നവരാ, സുഹൃത്തുക്കൾ പുറത്തുണ്ടായിരുന്നവരാ, അവർ പറഞ്ഞു. പുറത്ത് എന്താണ് നടന്നിട്ടുണ്ടായിരുന്നത് എന്ന്.
അതിന്റെ അകത്ത് നടന്നത് നിങ്ങൾക്ക് അറിയില്ല. ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളത് എനിക്കും ജാസ്മിനും മാത്രമെ അറിയുള്ളൂ, ജനങ്ങൾക്ക് അറിയില്ല. ജാസ്മിൻ കൂടി പുറത്ത് വന്ന് ഞാൻ അറിയിച്ചാൽ മാത്രമെ അത് ജനങ്ങൾക്കിടയിലേക്ക് എത്തുകയുള്ളൂ.. ആ സമയത്ത് ആ പയ്യന് ഭയങ്കരമായിട്ടുള്ള അറ്റാക്ക് വന്നിട്ടുണ്ടാകും. പറയുന്ന വൃത്തിക്കേട് കേട്ടാൽ ആർക്കാണെങ്കിലും ഇമോഷണി വീക്കാവും, ഗബ്രി പറഞ്ഞു.
മഞ്ഞ കണ്ണടവെച്ച് നോക്കിയാൽ കാണുന്നതൊക്കെ മഞ്ഞയായി മാത്രമെ കാണാൻ പറ്റുകയുള്ളൂ. അതിന്റെ അകത്ത് വെച്ച് കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട് സദാചാര ബോധത്തിനെതിരെയാണ് ഞാൻ പ്രവർത്തിക്കുന്നതെന്ന്. എന്റെ കൃത്യമായിട്ടുള്ള ബോധ്യം എന്റെ കുടുംബത്തിനും എന്നെ ഇഷ്ടപ്പെടുന്നവർക്കുമാറിയാം.
ഗബ്രി ചെയതത് നൂറ് ശതമാനം പ്രേക്ഷകർക്ക് തോന്നിയെന്ന് ആർക്കും പറയാൻ പറ്റില്ല. ഒരു നോമിനേഷനിൽ വന്ന് ഒരാഴ്ച ഞാൻ സേവ് ആയിട്ടുണ്ട്. എല്ലാത്തിനും പേഴ്‌സെപ്കീറ്റീവാണ്. ഒരിക്കലും തെറ്റോ ശരിയോ എന്ന് പറയാൻ പറ്റില്ല, എല്ലാം നല്ലതെന്നോ ചീത്തയെന്നോ പറയാൻ പറ്റില്ല, താരം പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസിൽ നിന്നും ഗബ്രി പുറത്തുപോയത്. ഗബ്രി പുറത്തായതിന് പിന്നാലെ ജാസ്മിനെ വളരെ തളർന്ന നിലിലാണ് കാണാൻ സാധിച്ചു. എന്നാൽ ഇപ്പോൾ ജാസ്മിൻ സജീവമാണ്.












Click it and Unblock the Notifications