Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ നേരിട്ട് കണ്ടാൽ അകലം പാലിക്കുമോ, എന്ത് പറയും?'; ഗബ്രിയുടെ മറുപടി ഇതാ

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലേയിലേക്ക് അടുക്കുകയാണ്. ഫിനാലെ വീക്കായതിനാൽ ഈ സീസണിൽ നിന്നും ഇതുവരെ പുറത്തായ മത്സരാർത്ഥികൾ ഹൗസിലേക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ജാൻമോണി ദാസും യമുനയുമാണ് ഇതുവരെ ഹൗസിനുള്ളിൽ എത്തിയത്. ഇന്ന് ഒരാൾ കൂടി ഹൗസിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ടെങ്കിലും അതാരാണെന്ന് വ്യക്തമല്ല.

അതേസമയം ഗബ്രിയുടെ തിരിച്ചുവരവാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ജാസ്മിനും ഗബ്രിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്. യമുന കയറിയപ്പോൾ അത് ഗബ്രിയാകുമെന്നായിരുന്നു ജാസ്മിൻ കരുതിയത്. ഗബ്രിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള ജാസ്മിന്റെ മുഖത്തെ നിരാശ പ്രേക്ഷകർ കണ്ടതാണ്. ഗബ്രിയും ജാസ്മിനും വീണ്ടും കാണുമ്പോൾ എങ്ങനെയാകും രണ്ട് പേരും എങ്ങനെ പെരുമാറും എന്നാണ് പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്.

jasgab

ജാസ്മിന്റെ കുടുംബം ഹൗസിൽ വന്നപ്പോൾ ഗബ്രിയുടെ ചിത്രങ്ങളും മാലയുമെല്ലാം എടുത്ത് മാറ്റി ആ ബന്ധത്തിലെ അതൃപ്തി പരസ്യമാക്കിയിരുന്നു. തനിച്ച് നിന്ന് ഗെയിം കളിക്ക് എന്നായിരുന്നു ഉപ്പയും ഉമ്മയും പറഞ്ഞത്. ജാസ്മിന്റെ പിതാവ് ഗ്ബ്രിയെ ഫോണിൽ വിളിക്കുകയും ഇനി ജാസ്മിനെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായും നേരത്തേ ചില വർത്തകളും വന്നിരുന്നു.

ജാസ്മിന്റെ ഉപ്പയുടെ വാക്ക് കേട്ട് ഗബ്രി ജാസ്മിനോട് ഹൗസിൽ കയറുമ്പോൾ അകലം പാലിക്കുമോ? ഇപ്പോഴിതാ ഇതിന് ഗബ്രി തന്നെ മറുപടി നൽകുകയാണ്. തിരിച്ച് ഹൗസിൽ കയറുന്നത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗബ്രി.' തിരിച്ച് പോകുകയെന്നുള്ളത് വളരെ സന്തോഷം നൽകുന്നുണ്ട്. എല്ലാവരും വീണ്ടും ഒരുമിക്കുകയെന്നത് ആദ്യ ദിവസത്തെ ഓർമ്മയിലേക്ക് തിരിച്ചുപോകുകയാണല്ലോ.

ജാസ്മിൻ വാഴയിലയിൽ ഗബ്രിയുടെ പേര് എഴുതിയത് കണ്ടിരുന്നു. ഓരോരുത്തരും ആളുകളെ മിസ് ചെയ്യുമ്പോൾ അതിൽ പ്രതികരിക്കുന്ന രീതി പലതായിരിക്കും. പ്രത്യേകിച്ച് ഹൗസിൽ നിന്നവർക്ക് അറിയാം ഓരോരുത്തരും അവിടെ അനുഭവിക്കുന്ന മെന്റൽ പ്രഷർ എന്താണെന്ന്. അതുകൊണ്ട് അവൾ ആ രീതിക്ക് പ്രതികരിച്ചതിലൊന്നും ഒന്നും തോന്നുന്നില്ല. ജാസ്മിന് കപ്പ് ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. അർഹതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ, ', ഗബ്രി പറഞ്ഞു. തിരിച്ചുകയറുമ്പോൾ അകലം പാലിക്കുമോയെന്ന ചോദ്യത്തിന് അത് അവിടെ എത്തിയിട്ട് കാണാം എന്നായിരുന്നു ഗബ്രി നൽകിയ മറുപടി.

അതേസമയം ഈ സീസണിൽ ജയിക്കാനുള്ള യോഗ്യത ജാസ്മിന് തന്നെയാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ഒരു ജാസ്മിന്‌ ആരാധകന്റ് കുറിപ്പ് ഇങ്ങനെ-'ജാസ്മിൻ ഈ സീസൺ ജയിക്കുകയാണെങ്കിൽ അതൊരു വിപ്ലവം ആയിരിക്കും. വരാൻ പോകുന്ന അടുത്ത സീസണുകളിൽ വരുന്ന മത്സരാർത്ഥികൾക്ക് ഇമേജ് കോൺഷ്യസ് ആവാതെ ഗെയിമിലേക്ക് ഇറങ്ങി കളിക്കാനാകും..!

ഓവർ വിനയം , നന്മ മരം ചമയൽ പോലുള്ള മേലോഡ്രാമക്കു ഒരു അവസാനം ആകും! പ്രത്യേകിച്ച് സ്ത്രീ മത്സരാർത്ഥികൾക്ക് വന്ന് സീരിയൽ ലെവൽ കരച്ചിലും , കുല സ്ത്രീ ചമഞ്ഞുള്ള കളികൾ , വിമൺ കാർഡ് ഇറക്കിയുള്ള ഗെയിം തന്ത്രങ്ങൾക്കൊക്കെ ഒരു അന്ത്യം ആകും..! ചുരുക്കി പറഞ്ഞാൽ എല്ലാരും റിയൽ ആയി തന്നെ നിന്നു മത്സരബുദ്ധിയോടെ കളിക്കും..!

ഇനി ജാസ്മിൻ ടൈറ്റിൽ അടിച്ചില്ലെങ്കിലോ സ്ട്രോങ്ങ്‌ ആയുള്ള ഏതെങ്കിലും ഒരു സ്ത്രീ മത്സരാർത്ഥിയെ മാത്രം ടാർഗറ്റ് ചെയ്ത് ഒരു ടോക്സിക് രാജാവ് ഉണ്ടാകും, ചിലപ്പോ ഒന്നിൽ കൂടുതൽ പേരും വരും, സ്ത്രീ മത്സരാർത്ഥികൾ ഇമേജ് നോക്കി സെയിഫ് ഗെയിം കളിക്കും..!അതായത് ഒരു മാറ്റവും ഇല്ലാതെ ഒരേ പാറ്റേണിൽ പോകുന്ന മറ്റൊരു സീസൺ പോലെയായി മാറും', കുറിപ്പിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+