Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബ എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യു പറഞ്ഞു: അവളുടെ കണ്ണ് നിറഞ്ഞു: ഗബ്രി പറയുന്നു

ജാസ്മിന്‍ ജാഫറുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ഗബ്രി. വളരെ ആക്സിഡന്റലായ രീതിയിലാണ് ജാസ്മിനുമായുള്ള വൈബ് സെറ്റാവുന്നത്. ആദ്യം ദിവസം തന്നെ ഉറങ്ങാതെ എവിടെയങ്കിലും പോയി ഗെയിം പ്ലാന്‍ ചെയ്യൂ എന്നാണ് ബിഗ് ബോസ് പറഞ്ഞത്. അങ്ങനെ ഞാന്‍, രതീഷേട്ടന്‍, ജാസ്മിന്‍, നോറ തുടങ്ങിയവരൊക്കെയാണ് ഒരുമിച്ച് ഇരുന്നതെന്നും ഗബ്രി പറയുന്നു.

മറ്റുള്ളവരൊക്കെ പോയിട്ടും ഞങ്ങള്‍ നാലുപേരും അവിടെ ഉണ്ടായിരുന്നു. കൂറേ നേരം ഞങ്ങള്‍ സംസാരിച്ചു. അപ്പോള്‍ ഓട്ടോമാറ്റിക് ആയി നമുക്ക് ഇടയില്‍ ഒരു ബോണ്ടിങ് വരും. ആരും ഇല്ലായെന്ന് തോന്നുന്ന സമയത്ത് കൈപിടിച്ച് നില്‍ക്കാന്‍ ഒരു ആളുണ്ടാവുന്നത് മനസ്സിന് ഒരു ബലമാണ്. ജാസ്മിന്‍ ഒരു ബ്രില്യന്റ് പ്ലെയറാണ്. ആരോട് എന്ത് പറഞ്ഞ് നില്‍ക്കണം എന്ന് അവള്‍ക്ക് അറിയാം. ബാക്കി എല്ലാവർക്കും കയറി മുട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു താരമായിരുന്നു റോക്കി. ആ റോക്കിയെവരെ പറഞ്ഞ് ഒതുക്കിയിട്ടുണ്ടെങ്കില്‍ വാക്കില്‍ കഴിവുള്ള ആള് തന്നെയാണ് ജാസ്മിന്‍.

ansibab-gabri

ജാസ്മിന്‍ പുറത്ത് ഇറങ്ങിയതിന് ശേഷം ഞങ്ങള്‍ സംസാരിക്കും. അതിന് ശേഷം എന്താണ് വേണ്ടതെന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തും. ലവ് എലമെന്റോ അല്ലെങ്കില്‍ വേറെ എന്തെങ്കിലുമോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള വളരെ ഡീപ്പായ സ്നേഹം മാത്രമാണ്. വേറെയൊന്നുമുമില്ല. ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാമെന്നും ഗബ്രി പറയുന്നു.

ആദ്യമൊക്കെ ഞങ്ങള്‍ കോമഡിയായി സംസാരിച്ച കാര്യങ്ങള്‍ ആളുകള്‍ വേറെ രീതിയില്‍ എടുത്തിട്ടുണ്ടാകാം. അതിന് അകത്ത് വെച്ച് നമ്മള്‍ ഫണ്‍ ആയി ചെയ്ത കാര്യങ്ങളെ വളച്ചൊടിക്കുന്നത് വളരെ മോശം കാര്യമാണ്. അകത്ത് നില്‍ക്കുമ്പോള്‍ എന്തുകൊണ്ടും ഒരു പ്രഷർ കുക്കറാണ് ബിഗ് ബോസ് ഷോ. പുറത്ത് നിന്ന് നോക്കുന്നത് പോലെ അല്ല.

ബിഗ് ബോസ് ഒരിക്കലും ഒരു സ്ക്രിപ്റ്റഡ് ഷോ അല്ല. ടെക്നിക്കലി അടക്കം കാര്യങ്ങള്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. വളരെ ഡീപ്പ് ആയി തന്നെയാണ് അവർ കാര്യങ്ങള്‍ ചെയ്ത്. ഒരു ബിഗ് ബോസ് സെറ്റ് ഒരു ദിവസം ഓടണമെങ്കില്‍ പത്ത് മുന്നൂറ് ആളുകള്‍ അതിന് ചുറ്റും കിടന്ന് ഓടണം. അവർ ടാസ്ക് തന്നാല്‍, പിന്നീട് എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് മത്സരാർത്ഥികളാണ്.

ബിഗ് ബോസില്‍ ഞാന്‍ ഒറ്റക്ക് തന്നെയാണ് കളിച്ചത്. അല്ലെങ്കില്‍ ഞാന്‍ അഞ്ച് പ്രാവശ്യം പവർ റൂമില്‍ കയറുമ്പോള്‍ ജാസ്മിനും എന്റെ കൂടെ വേണ്ടതല്ലേ. അഞ്ച് പ്രാവശ്യം ഞാന്‍ മാത്രമാണ് പവർ റൂമില്‍ കയറിയത്. ജാസ്മിന്‍ ഒരു പ്രാവശ്യം മാത്രമാണ് പവർ റൂമില്‍ കയറിയത്.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൈപിടിച്ച് ഇരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്. ഒരു പരിധി കഴിഞ്ഞാലാണ് അത് മോശമായ രീതിയിലേക്ക് പോകുന്നത്. നിങ്ങള്‍, നിങ്ങളുടെ സുഹൃത്തിനെ ഇതുവരെ കിസ്സ് ചെയ്തിട്ടില്ലേ. പിന്നെ എന്തിനാണ് ഈ പ്രശ്നങ്ങള്‍. സുഹൃത്താവാന്‍ അടുത്ത സമയം വേണമെന്നും ഇല്ല. ഞങ്ങളുടെ ചിന്താഗതിയില്‍ വളരെ അടുത്ത സാമ്യതകളുണ്ട്.

പിന്നെ ബിഗ് ബോസില്‍ വെച്ചുണ്ടായ ദേഷ്യമൊക്കെ അവിടെ ഉപേക്ഷിച്ചു. അവിടെ തല്ല് പിടിക്കാതെ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും ഗബ്രി ചോദിക്കുന്നു. ജീവിതത്തില്‍ മരണം വരെ എന്റെ അടുത്ത് സംസാരിക്കില്ലെന്ന് പറഞ്ഞയാളാണ് അന്‍സിബ. ചെറിയ തെറ്റിദ്ധാരണയുടെ പേരിലായിരുന്നു അവള്‍ അങ്ങനെ പറഞ്ഞത്.

ലാസ്റ്റ് ദിവസം മോണിങ് ടാസ്കില്‍ ഞാന്‍ അന്‍സിബയോട് സോറി പറഞ്ഞിരുന്നു. എവിക്ഷനായി ഞങ്ങള്‍ നാലുപേർ നില്‍ക്കുമ്പോഴും വീട് വിട്ട് ആര് പുറത്ത് പോയാലും അത് മനസ്സില്‍ വെച്ചോണ്ടിരിക്കരുതെന്ന് ഞാന്‍ അന്‍സിബയോട് പറഞ്ഞു. ഞാന്‍ അത് അവിടെ വിട്ടെന്നായിരുന്നു അവള്‍ പറഞ്ഞത്. തുടർന്ന് അന്‍സിബയും റിഷിയും സേവ് ആയപ്പോള്‍ അന്‍സിബ എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്ന് പറഞ്ഞു. നിങ്ങള്‍ കേട്ടോ എന്ന് അറിഞ്ഞില്ല. ഐ ലവ് യൂ ടു എന്ന് ഞാനും പറഞ്ഞു. അന്‍സിബയുടെ കണ്ണ് നിറഞ്ഞു. അത്രയേയുള്ളു. ഒരു ഗെയിം ആണെന്ന് മനസ്സിലാക്കുന്നതോടെ എല്ലാ വെറുപ്പും വിദ്വേഷവും ഇല്ലാതാകുമെന്നും ഗബ്രി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+