'വിവാഹം കഴിഞ്ഞവരാണെങ്കിലും ഹൃത്വിക് റോഷനെ കണ്ടാൽ ആകർഷണം തോന്നില്ലേ?; ജാസ്മിൻ ഉദ്ദേശിച്ചത് പറഞ്ഞ് ഗബ്രി
കൊച്ചി: ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം മുതൽ ഗബ്രി-ജാസ്മിൻ കോമ്പോയ്ക്കെതിരെ പ്രേക്ഷകർ വിമർശനം ഉയർത്തുന്നുണ്ട്. ഇരുവരും ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഉയർന്ന വിമർശനങ്ങൾ. ഒടുവിൽ ഇത്തരം ചർച്ചകളും വിമർശനങ്ങളും രൂക്ഷമാകുകയും ഇരുവരുടേയും മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നൊരു സാഹചര്യവും എത്തിയപ്പോൾ ഷോയുടെ അവതാരകനായ മോഹൻലാൽ തങ്ങളുടെ ബന്ധമെന്താണെന്ന് ഇരുവരോടും ചോദിച്ചു.
തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ' കുറിച്ച് ഗബ്രിയും വിശദീകരണം നൽകുകയാണ്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഗബ്രിയുടെ പ്രതികരണം.

'ഒരുപോലെ ചിന്തിക്കുന്ന, കാണാൻ ആകർഷകമായ, പെട്ടെന്ന് കണക്ടാവാൻ സാധ്യതയുള്ള ഒരു ആണിനേയും പെണ്ണിനേയും ഒരു പ്രഷർ സിറ്റുവേഷനിൽ ഇടുമ്പോൾ ഹ്യൂമൺ ബോഡി റിയാക്ട് ചെയ്യും. നമ്മുടെ ഉള്ളിൽ ഹോർമോൺസ് ഉണ്ട്. നമ്മുക്ക് കൺട്രോൾ ചെയ്യാൻ പറ്റാത്ത കാര്യമുണ്ട് .അതിപ്പോൾ കല്ല്യാണം കഴിഞ്ഞവരാണെങ്കിലും തോന്നും. കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ഹൃത്വിക് റോഷനനെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ഹോൺമോൺസ് വന്നില്ലെങ്കിലാണ് നമ്മുക്ക് പ്രശ്നമുള്ളത്.
അതിനെ എങ്ങനെ കൺട്രോൾ ചെയ്യുന്നുവെന്നതിലാണ് മൊറാലിറ്റിയുള്ളത്. ഒരു ആണും പെണ്ണും ഏത് റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഉള്ളവരാണെങ്കിലും അവർക്ക് പരസ്പരം കാണുമ്പോൾ ആകർഷണം തോന്നാം. അങ്ങനെ തോന്നാനെ പാടില്ലെന്ന് പറയാൻ പറ്റില്ല. അത് സ്വാഭാവികമായി നടക്കുന്നൊരുകാര്യമാണ്.എന്നാൽ ഇങ്ങനെയൊരു കാര്യംചെയ്യാൻ പാടില്ലെന്ന് നമ്മൾ കൺട്രോൾ ചെയ്യുന്നതാണ് മൊറാലിറ്റി. നമ്മൾ രണ്ട് പേരും പ്രഷർ സിറ്റുവേഷനിലാണ് അപ്പോൾ ഇഷ്ടം തോന്നാം. പക്ഷേ ഓൾറെഡി ഒരു റിലേഷൻ ഉള്ളത് കൊണ്ട് അതിലേക്ക് പോകാതിരിക്കാൻ വേണ്ടി ഒരു ബൗണ്ടറി വെച്ച് മുന്നോട്ട് പോയി. അത്തരത്തിലൊരു ക്ലാരിറ്റി ഉണ്ടെന്നാണ് പറഞ്ഞത്. അകത്തുള്ളവര് തന്നെയാണ് ഇതൊക്കെ വളച്ചൊടിച്ചത്.
പ്രണയം തോന്നുന്നു , അത് പിടിച്ച് വെച്ചിരിക്കുകയാണ് എന്നല്ല ഞങ്ങൾ പറഞ്ഞത്. ഞങ്ങളെ പോലെ ആരും ഒറ്റപ്പെട്ടിട്ടില്ല. ഒറ്റപ്പെടുത്തുകയും അറ്റാക്ക് ചെയ്യുകയും ചെയ്യുകയും ചെയ്തിരുന്നു. അതാണ് ഞങ്ങളെ അടുപ്പിച്ചത്.
ആളുകൾ ഞങ്ങളുടെ കോമ്പോ ചേർത്ത് പറയുന്നത് എന്റെ തെറ്റ് അല്ല. എന്റെ പെർഫോമൻസ് ഗ്രാഫ് എടുത്താൽ ഒരു തവണ മാത്രമേ ഒരുമിച്ച് ഗെയിം കളിച്ചിട്ടുള്ളൂ. അഞ്ച് തവണ ഞാൻ പവർ റൂമിൽ കയറിട്ടുണ്ട്. പക്ഷേ ജാസ്മിൻ വന്നത് ഒരു തവണ മാത്രമാണ്. ഋഷി അൻസിബയ്ക്ക് വേണ്ടി സംസാരിച്ചിട്ടില്ലേ? ഞങ്ങൾ മാത്രമല്ല അതിനുള്ളിൽ സൗഹൃദം ആയിട്ടുള്ളത്.












Click it and Unblock the Notifications