Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കാനാകില്ലെന്ന് ജാസ്മിനോട് ഗബ്രി; പ്രമോ വീഡിയോയിൽ കമന്റുമായി അഫ്സൽ

ഗബ്രിയുമായുള്ള അടുപ്പം പുറത്ത് വലിയ ചർച്ചയാകുന്നുണ്ടെന്നത് സംബന്ധിച്ച് വീട്ടുകാർ അറിയിച്ചതിന് പിന്നാലെയായിരുന്നു താൻ കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ ഹൗസിൽ വെച്ച് തുറന്ന് പറഞ്ഞത്. പുറത്ത് മറ്റൊരാൾക്ക് വാക്ക് കൊടുത്തിട്ടാണ് താൻ വന്നതെന്നും ഇക്കാര്യം താൻ ഗബ്രിയോട് പറഞ്ഞിരുന്നുവെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഗബ്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്നതടക്കം അവൾ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഗബ്രി പറഞ്ഞത്.

അതേസമയം വൈൽഡ് കാർഡ് ആയി എത്തിയ സായി കൃഷ്ണ ഗബ്രി ബന്ധത്തിന്റെ പേരിൽ പുറത്തുയരുന്ന വിമർശനങ്ങളെ കുറിച്ച് ജാസ്മിനെ അറിയിച്ചതിന് പിന്നാലെ തനിക്ക് ഗബ്രിയോടുള്ള ഇഷടത്തെ കുറിച്ച് ജാസ്മിൻ വീക്കെന്റ് എപ്പിസോഡിൽ വിശദീകരിച്ചു. തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും അതൊരു പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമായിരുന്നു ജാസ്മിൻ പറഞ്ഞത്.

jasminegabrinew-

'ഗബ്രിക്കും എനിക്ക് ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വച്ചിരിക്കുകയാണ്. കാരണം അത് ഞങ്ങളുടെ സ്റ്റാന്റാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം പ്രാക്ടിക്കലി നടക്കുന്ന കാര്യമല്ല. ​പ്രണയത്തിൽ എത്താതെ ഞാൻ പിടിച്ച് നിർത്തുകയാണ്. അതിന്റെ പേര് ഫ്രണ്ട്ഷിപ്പ് എന്നല്ല. അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നുമില്ല. തിരിച്ചും അങ്ങനെ അല്ലെന്നാണ് വിശ്വാസം. അവനും എന്താണെന്ന് എന്നോട് പറയാൻ പറ്റുന്നില്ല. ഞങ്ങൾ തമ്മിൽ ഇവിടെ വന്നിട്ടാണ് പരിചയത്തിലായത്. ​ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ട്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കിയാലും എന്നെക്കൊണ്ട് അത് കഴിയുന്നില്ല', എന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ.

ജാസ്മിൻ ഇക്കാര്യം പറഞ്ഞപ്പോൾ അന്ന് ഗബ്രി ഒന്നും പ്രതികരിച്ചിരുന്നില്ല. മറ്റ് വിശദീകരണവും നൽകിയിട്ടില്ല. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗബ്രി. തനിക്ക് ഇഷ്ടമുണ്ടെന്നും ഈ റിലേഷൻ സംബന്ധിച്ച് ഒരു വ്യക്തത വേണമെന്നും ജാസ്മിൻ പറഞ്ഞപ്പോഴാണ് ഗബ്രിയുടെ പ്രതികരണം.

'എനിക്ക് ഇവളെ ഇഷ്ടമാണ് എന്ന് വെച്ച് ഇവളെ വിവാഹം കഴിക്കാനോ ഇവളുമായി റിലേഷൻഷിപ്പിലാകാനോ എനിക്ക് പറ്റില്ല എന്നാണ് ഗബ്രി പറഞ്ഞത്. ഇത് സംബന്ധിച്ച പ്രമോ വീഡിയോയും ഏഷ്യാനെറ്റ് പങ്കിട്ടിട്ടുണ്ട്. ഗബ്രിയുടെ പ്രതികരണത്തിൽ ഏറെ വിഷമിക്കുന്ന ജാസ്മിനെയാണ് വീഡിയോയിൽ കാണുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. ഒപ്പം ജാസ്മിന്റെ പ്രതിശ്രുത വരനായിരുന്ന അഫ്സലും കമന്റ് ചെയ്തിട്ടുണ്ട്. കർമ്മ തിരിച്ചടിക്കും എന്നാണ് അഫ്സൽ കുറിച്ചത്.

'ഞാൻ കടന്നുപോയ ഏറ്റവും മോശമായ അവസ്ഥ അവൾക്ക് മനസിലാകും. 7 മാസം അവൾ പ്രണയത്തിൻ്റെ പേരിൽ എന്നെ വിഡ്ഢിയാക്കി, ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു', എന്നാണ് അഫ്സൽ കുറിച്ചത്. ഇതോടെ അഫ്സലിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഗബ്രിയോട് ജാസ്മിൻ ഇഷ്ടമാണെന്ന് പറഞ്ഞതോടെ അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് അഫ്സൽ വ്യക്തമാക്കിയിരുന്നു. ഒരു ജോക്കറായി ഇനിയും തുടരില്ലെന്നും ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയലായാണ് തന്നെ ജാസ്മിൻ കണ്ടെതെന്നായിരുന്നു അഫ്സൽ തുറന്നടിച്ചത്.

അതേസമയം ഇപ്പോൾ പ്രമോ വീഡിയോയിലെ അഫ്സലിന്റെ കമന്റ് താഴെ കമന്റുകളുടെ പെരുമഴയാണ്. നിങ്ങൾ നല്ലൊരു വ്യക്തിയെ അർഹിക്കുന്നുവെന്നാണ് ചിലർ കുറിച്ചത്. 'നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ട്.തനിമുഖം പുറത്ത് വന്നു.ഇവളിനി തിരിച്ചു വന്നാലും ഇതുപോലെ ഒരുനേരം പലരിൽ ചാടികളിക്കുന്ന പെണ്ണിനെ ഇനിയും വിശ്വസിക്കരുത്',നിങ്ങളെ നഷ്ടമായെന്ന് അവൾക്ക് മനസിലായി, അതോടെ ഒരു റിലേഷൻഷിപ്പ് തുടങ്ങാനാണ് ജാസ്മിൻ ശ്രമിക്കുന്നത്. തമാശ എന്താണെന്ന് വെച്ചാൽ ഗബ്രിയ്ക്ക് ഇനി അവളെ വേണ്ടെന്നതാണ്', ഇങ്ങനെ പേകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+