'എന്റെ മാത്രം തെറ്റാണ്,എന്താന്ന് വെച്ചാൽ കാണിക്കെടാ';ഗബ്രിയോട് ജാസ്മിൻ.. 'പ്രണയത്തിനും അപ്പുറമാണിത്'
കൊച്ചി: ബിഗ് ബോസ് ഹൗസിലും പുറത്തുമെല്ലാം നിറഞ്ഞ് നിൽക്കുന്നത് ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടാണ്. ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ആരംഭിച്ച സൗഹൃദമായിരുന്നു ഇരുവരുടേത്. ഇരുവരും ലൗ സ്ട്രാറ്റജി പയറ്റുകയാണെന്ന് പ്രേക്ഷകർ വിമർശനം ഉയർത്തിയെങ്കിലും അല്ലെന്ന് ആവർത്തിച്ച് പറയുകയാണ് ജാസ്മിനും ഗബ്രിയും.
അതിനിടയിൽ തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തനിച്ച് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജാസ്മിൻ അറിയിച്ചതോടെ കടുത്ത നിരാശയിലായിരിക്കുകയാണ് ഗബ്രി. ഇതിന് പിന്നാലെ ഇരുവരും തമ്മിലുണ്ടായ സംഭാഷണങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച.

അർധരാത്രിയിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് ഗബ്രിക്ക് മുൻപിൽ കരഞ്ഞ് സംസാരിക്കുന്ന ജാസ്മിനെയാണ് എപ്പിസോഡിൽ കണ്ടത്. 'ഞാനെന്ത് ചെയ്തെന്നാണ് നീ പറയുന്നത്? ഇനി ഞാനെന്താണ് ചെയ്യേണ്ടത്, നീ പറ, എന്റെ തലവെട്ടിപുളക്കുന്നുണ്ട്. ഞാനിനി എന്ത് പറയും, റിയാക്ട് ചെയ്യും എന്ന് എനിക്കൊരു ഐഡിയയും ഇല്ല. ഞാൻ നിന്നെ വിളിച്ചുണർത്തി എന്നത് എന്റെ തെറ്റാണ്.എന്റെ മാത്രം തെറ്റാണ്, എനിക്ക് ഉറങ്ങാൻ പറ്റാത്തോണ്ട് ഞാൻ വിളിച്ച് ഉണർത്തി പോയതാണ്', എന്നാണ് ജാസ്മിൻ പറഞ്ഞത്.
'ഇത്രേം ദിവസം നമ്മൾ തമ്മിലുള്ളത് തമ്മിൽ നിന്നു, ഇപ്പോൾ നീ എടുക്കുന്നത് ബാഡ് ഡിസിഷനാണ്. എനിക്ക് വയ്യാത്തിടത്ത് നിന്നാണ് ഞാൻ എഴുന്നേറ്റ് വന്നത്. നിന്റെ ഓവർ റിയാക്ഷൻസ് ഒക്കെ സഹിച്ചു, ഒരു ഗ്ലാസ് വെള്ളവും കൊണ്ട് ഞാൻ നിന്റെ അടുത്തേക്ക് വന്നു, അതുകഴിഞ്ഞ് നീ എന്റെ മുഖത്ത് നോക്കി ഷൗട്ട് ചെയ്തിട്ടും ഞാൻ റിയാക്ട് ചെയ്തില്ല. പക്ഷേ ഇതിന് ശേഷം എന്റെ അടുത്ത് നിന്ന് വരാൻ പോകുന്നത് വളരെ മോശമായിട്ടുള്ള കാര്യമായിരിക്കം', എന്നായിരുന്നു ഗബ്രിയുടെ പ്രതികരണം. ഇതോടെ
നീ എന്താന്ന് വെച്ചാൽ കാണിക്കെടാ എന്ന് പറഞ്ഞുകൊണ്ട് ജാസ്മിൻ കിടക്കയിൽ പോയി പൊട്ടിക്കരയുകയാണ്. ഗബ്രിയും ഇതിന് പുറകെ പോയി ജാസ്മിനെ ആശ്വസിപ്പിച്ചു. 'പ്ലീസ്, പ്ലീസ്, കരയല്ലേ പ്ലീസ്, ഞാൻ പറയണക്കേക്ക് ,സോറി, ജാസ്മിൻ..ഈ സ്ട്രെസ് , യു ഹാവ് നോ ഐഡിയ ഹൗ മച്ച് ഐ ലവ് യു, ഇത് നിനക്ക് സില്ലിയായിരിക്കും. എനിക്ക് ആളുകൾ ജീവിതത്തിൽ ഇടപെടുന്നത് ഇഷ്ടമല്ല,ഹൗ മച്ച് ഐ ലവ് യു. ഇറ്റ്സ് നോട്ട്, ഇറ്റ്സ് മോർ ദാൻ ദാറ്റ്', എന്നാണ് ഗബ്രി പറയുന്നത്. അതോസമയം ഇരുവരുടേയും പെരുമാറ്റങ്ങളിൽ ഹൗസിലെ മറ്റ് അംഗങ്ങൾ കമന്റ് പറയുന്നുണ്ട്.
ജാസ്മിൻ കളി തുടങ്ങി എന്നാണ് ഋഷി പ്രതികരിച്ചത്. എന്നാൽ ഗബ്രിക്ക് മറ്റൊരു ഗെയിം സ്ട്രാറ്റജിയും ഇല്ലാത്തതിനാലാണ് ഇപ്പോഴത്തെ ഈ നാടകം എന്നാണ് പ്രേക്ഷകർ പറയുന്നത്. 'ജാസ്മിൻ മാത്രമാണ് ഗബ്രിയുടെ അവിടുത്തെ ഏറ്റവും നല്ല സുഹൃത്ത്. ഒന്നെങ്കിൽ ഇത് ഓപൺ റിലേഷൻഷിപ്പിലേക്ക് പോയേക്കാം.ജാസ്മിൻ കൺഫ്യൂസ്ഡ് ആണോ പെട്ടിരിക്കുകയാണോ എന്നൊക്കെയാണ് സംശയം', എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications