Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്തത് പിടിച്ചാലോയെന്ന് ഗബ്രിയുടെ ചോദ്യം; ഞാൻ റെഡിയെന്ന് ജാസ്മിൻ..; സന്തോഷം പങ്കിട്ട് താരങ്ങൾ

കൊച്ചി: ജാസ്മിൻ ജാഫറും ഗബ്രി ജോസുമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകൾ. ഇരുവരുടേയും കൂട്ടുകെട്ടിനെ ചുറ്റിപ്പറ്റിയായിരുന്നു സീസൺ അവസാനിക്കും വരെയും ഹൗസിനകത്തും പുറത്തും ചർച്ചകൾ നടന്നത്. ഹൗസിൽ എത്തി ഒരാഴ്ച കഴിയും മുൻപ് ജാസ്മിനും ഗബ്രിയും സൗഹൃദത്തിലായി. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. വളരെ പെട്ടെന്ന് കോമ്പോ പിടിച്ചത് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ ആണെന്നായിരുന്നു ഇതോടെ ചിലരുടെ ആക്ഷേപം.

പ്രണയ നാടകം കളിച്ച് പ്രേക്ഷകരെ ഇരുവരും ചേർന്ന് വിഡ്ഢികളാക്കുകയാണെന്നും ചിലർ വിമർശിച്ചു. എന്തായാലും പോകെ പോകെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. പിന്നാലെ തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ജാസ്മിൻ ഹൗസിൽ വെച്ച് തുറന്ന് സമ്മതിച്ചു. അതേസമയം തനിക്ക് ജാസ്മിനോട് പ്രണയം ഇല്ലെന്നായിരുന്നു ഗബ്രി വ്യക്തമാക്കിയത്. ജാസ്മിൻ പ്രണയം തുറന്ന് പറഞ്ഞതോടെ താരവുമായി വിവാഹം ഉറപ്പിച്ച യുവാവ് വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു.

jasmine-gabri-

ജാസ്മിന്റെ വ്യക്തി ജീവിതം ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായി മാറിയതോടെ കടുത്ത സൈബർ അധിക്ഷേപമാണ് താരത്തിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. ഇതോടെ ഷോ കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും പഴയ സൗഹൃദം പുലർത്തില്ലെന്നായിരുന്നു ചിലരുടെ വാദം. എന്നാൽ ഷോ കഴിഞ്ഞതിന് ശേഷവും ഹൗസിനകത്ത് സൂക്ഷിച്ചിരുന്ന അതേ അടുപ്പമാണ് ഇരുവരും പുറത്തും പുലർത്തുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ആദ്യമായി ഒരുമിച്ചൊരു ഉദ്ഘാടനത്തിനും എത്തി. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിക്കായിരുന്നു ഇരുവരും എത്തിയത്. ഇരുവരേയും കാണാൻ നിരവധി പേരാണ് പരിപാടിക്കെത്തിയത്. ഇതിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പരിപാടിയുമായി ബന്ധപ്പെട്ടൊരു വ്ലോഗും ഗബ്രി പങ്കുവെച്ചിരുന്നു. ജാസ്മിനും ഗബ്രിയും ഒരുമിച്ച് പാലക്കാടേക്ക് പോകുന്നതിന് മുൻപുള്ള വീഡിയോയിരുന്നു ഗബ്രി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. 'ന്യൂ ബിഗിനിങ്' എന്ന് പറഞ്ഞുകൊണ്ടാണ് ഗബ്രി തന്റെ ആദ്യ വ്ലോഗ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. വീഡിയോയിൽ ജാസ്മിന്റെ ഒരുക്കവും പരിപാടിയെ കുറിച്ചുള്ള വിശേഷങ്ങളുമെല്ലാമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ വ്ലോഗ് 10 ലക്ഷത്തിൽ കൂടുതൽ പേർ കണ്ടുവെന്ന സന്തോഷം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ഗബ്രിയുടെ യുട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കുത്തനെ കൂടി. 55.1 കെ സബ്സ്ക്രൈബേഴ്സ് ആണ് ഗബ്രിയുടെ ചാനലിന് ഉള്ളത്.

ഈ സന്തോഷം ഗബ്രി തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്. 'ഇത് ശരിക്കുമൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങളിലും അങ്ങേയറ്റം സന്തോഷമുണ്ട്. എല്ലാ സ്നേഹത്തിനും പോസിറ്റിവിറ്റിക്കും ഒരുപാട് സന്തോഷം. എന്നും കാറ്റ് ഒരേ ദിശയിലേക്ക് അല്ല വീശുകയെന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. ഒരുപാട് സ്നേഹം. കൂടാതെ ഏറ്റവും പ്രീയപ്പെട്ട ജാസ്മിന് ഒരുപാട് നന്ദി, അപ്പോൾ എങ്ങനെയാ, അടുത്തത് പിടിച്ചാലോ?', എന്നാണ് ഗബ്രി കുറിച്ചിരിക്കുന്നത്. ഗബ്രിയുടെ ഈ സന്തോഷം ജാസ്മിനും പങ്കുവെച്ചിട്ടുണ്ട്. 'പിന്നല്ല, ഞാൻ റെഡി' എന്ന വരികളോടെയാണ് ജാസ്മിൻ ഇത് സ്റ്റോറിയിൽ പങ്കിട്ടത്. ഒരു മില്യണിന് മുകളിലാണ് ജാസ്മിന്റെ യുട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സ്. ബ്യൂട്ടി ടിപ്സ് ആണ് ജാസ്മിൻ തന്റെ ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+