'മീടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയില്ലേ'; ഗുരുതര ആരോപണം,തുറന്നടിച്ച് ഗബ്രി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി ജോസ്. ഷോയിൽ എത്തി ആദ്യ ദിവസം തന്നെ ചർച്ചയായി മാറാൻ താരത്തിന് സാധിച്ചിരുന്നു. ഗെയിമുകളിലും ടാസ്കുകളിലുമെല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ 55 ദിവസം കഴിഞ്ഞപ്പോൾ ഗബ്രി ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായി ജാസ്മിനുമായിള്ള കോംബോയായിരുന്നു ഗബ്രിക്ക് തിരിച്ചടിയായത്. പ്രണയനാടകം കളിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ശ്രമിച്ചുവെന്ന വിമർശനമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.
ഹൗസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഗബ്രിക്കെതിരെ നടക്കുന്നത്. ചില സമയത്ത് അത് അതിരുവിടുന്നുണ്ടെന്നും എന്നാൽ താൻ പ്രതികരിക്കാൻ പോകാറില്ലെന്നും ഗബ്രി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. അതേസമയം തന്റെ കുടുംബത്തെ അടക്കം ചിലർ അധിക്ഷേപിക്കാറുണ്ടെന്നും അത് വളരെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ഗബ്രി. ആരാധകരുടെ ചോദ്യങ്ങൾക്കും കമന്റുകൾക്കുമെല്ലാം താരം മറുപടി നൽകാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്നെ അധിക്ഷേപിച്ച് ഗുരുതര ആരോപണം ഉന്നയിച്ചയാൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നടിക്കുകയാണ് താരം. ദിയ ദാസ് എന്ന പ്രൊഫൈലിൽ നിന്നായിരുന്നു കമന്റ്. 'മീ ടൂ കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ഗബ്രി. പേടിയാണോ? മീ ടൂ പോസ്റ്റ് ഇട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയില്ലേ, ബിബിയിലെ ഏറ്റവും മോശം മത്സരാർത്ഥി, ദീപാവലി ആഘോഷിക്കാൻ നേരത്തേ ഇറങ്ങിയത് നന്നായി', എന്നാണ് കമന്റിൽ പറയുന്നത്.
ഇതിന് താഴെ ശക്തമായ ഭാഷയിലാണ് ഗബ്രി പ്രതികരിച്ചത്. 'ഇത് ഗുരുതരമായ ആരോപണമാണ്. ഇത് നിങ്ങൾ ഇനി ആവർത്തിച്ചാൽ നിങ്ങൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യും. ഒരു ഫെയ്ക്ക് അക്കൗണ്ടിനുള്ളിൽ നിങ്ങൾ ഒളിച്ചിരിക്കുന്നതൊന്നും വലിയ കാര്യമല്ല. ബാക്കി കാര്യങ്ങൾ സൈബർ സെൽ നോക്കിക്കോളും', ഗബ്രി പറഞ്ഞു.
ഈ രണ്ട് കമന്റുകളുടേയും സ്ക്രീൻഷോട്ട് ഗബ്രി പങ്കുവെച്ചിട്ടുണ്ട്. പ്രതികരിക്കാതിരിക്കുന്നത് എന്റെ കഴിവുകേടായി കണക്കാക്കരുതെന്ന് ഗബ്രി കുറിച്ചു. 'ഒരു ഫെയ്ക്ക് അക്കൗണ്ടിന് പിറകിൽ ഒളിച്ചിരുന്ന് എനിക്കും എന്റെ കുടുംബത്തിനുമെതിരെ അടിസ്ഥാനരഹിതമായ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഭീരുക്കളോട് പറയുകയാണ്. എന്റെ മൗനം കഴിവ് കേടാണെന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ലിമിറ്റ് ക്രോസ് ചെയ്താൽ ഇതുപോലുള്ളവയെ ഡീൽ ചെയ്യുന്ന രീതി മാറ്റാനും ഞാൻ നിർബന്ധിക്കപ്പെടും. അതൊരിക്കലും നിങ്ങൾക്ക് നല്ലതായിരിക്കില്ല', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications