Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗകര്യമില്ല കേള്‍ക്കാൻ നീ എന്താന്ന് വെച്ചാല്‍ കാണിക്കെടി; ജാസ്മിനോട് മുമ്പെങ്ങും പെരുമാറാത്ത പോലെ ഗബ്രി

ബിഗ് ബോസ് വീട്ടിൽ അടുത്ത ആഴ്ചയിലെ പവർ ടീമിനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക്കാണ് കഴിഞ്ഞ ദിവസം നടന്നത്. ഫിസിക്കൽ ടാസക്കായത് കൊണ്ട് വഴക്ക് ഉറപ്പായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഗബ്രിയും ജിന്റോയും തമ്മിൽ വൻവഴക്കാണ് നടന്നത്. കളി കുറഫച്ച് നേരത്തേക്ക് നിർത്തി വെയ്‌ക്കേണ്ട അവസ്ഥ തന്നെ വന്നു. അതിന് ശേഷം ജിന്റോയും ശരണ്യും തമ്മിലാണ് വഴക്ക് നടന്നത്. അങ്ങനെ ടാസ്ക്കിൽ വിജയിച്ചത് നിലവിലെ പവർ ടീം തന്നെയാണ്.

എന്നാൽ ഈ ടാസ്‌ക്കിനിടെ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ നടന്നു. എന്ത് ഗെയിം ആയാലും ഗബ്രിയും ജാസ്മിനും തമ്മിൽ അടി നടക്കാറില്ല. എന്നാൽ ഇത്തവണ ഗെയിം കളിക്കുന്നതിനിടെ ജാസ്മിനും ഗബ്രിയും തമ്മിൽ തർക്കമുണ്ടായി. ജാസ്മിൻ ഡെൻ ടീമിലായിരുന്നു, ഗബ്രി പവർ ടീമും. ഒരു കോയിൻ ഉണ്ടാവും അത് ടീമുകൾ പരസ്പരം ഒട്ടിക്കണം. ബസർ ടു ബസർ ആണ് കളി. ആദ്യ ബസർ തുടങ്ങുന്നത് മത്സരം ആരംഭിക്കും. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പക്കലാണോ കോയിൻ ഉള്ളത് അയാൾ ഔട്ട് ആകും എന്നതാണ് ടാസ്ക്.

gabri bb 6

മത്സരത്തിനിടെ ഋഷിയും ജാസ്മിനും തമ്മിൽ വഴക്കുണ്ടാവുന്നുണ്ട്. അതിനിടയിലാണ് ജാസ്മിനും ഗബ്രിയും തമ്മിൽ വഴക്ക് നടന്നത്. കളിക്കിടെ തനിക്കും ഫിസിക്കലായി കിട്ടിയിട്ടുണ്ട്. അതെനിക്ക് പറയാൻ പറ്റില്ലേ എന്ന് ജാസ്മിൻ ചോദിക്കുമ്പോൾ നീ പറഞ്ഞോ പറയാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ എന്നാണ് ഗബ്രി പറയുന്നത്. നിനക്കത് കേൾക്കാൻ വയ്യേ എന്ന് ചോദിക്കുമ്പോൾ കേൾക്കാൻ പറ്റില്ല, സൗകര്യമില്ല കേൾക്കാൻ, നീ എന്താന്ന് വച്ചാൽ കാണിക്കെടി എന്നാണ് ഗബ്രി പറയുന്നത്.

മത്സരത്തിന് ശേഷം ജാസ്മിനോട് സംസാരിക്കാൻ പോകുന്നുണ്ട്. ഗെയിമിൽ ഗബ്രി തന്നോട് പെരുമാറിയെ രീതിയെക്കുറിച്ച് ജാസ്മിൻ പറയുന്നുണ്ട്. നീ വന്നപ്പോൾ ഞാൻ എന്തെങ്കിലും തചെയ്‌തോ എന്ന് ഗബ്രി ചോദിച്ചപ്പോൾ ഭയങ്ക സ്വീറ്റ് ആയിരുന്നു നീ എന്റെ അടുത്ത് എക്‌സട്രാ സ്വീറ്റായിരുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ ഗബ്രി എന്നും ജാസ്മിൻ പറയുന്നു. ഗബ്രി തിരിച്ച് വഴക്കിന് പോകുന്നില്ല. അതേ സമയം ടാസ്ക്കിൽ ജയിച്ചത് പവർ ടീം തന്നെയാണ്. അടുത്ത ആഴ്ചയും ഈ ടീം തന്നെയാവും പവർ റൂമിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+