Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗബ്രി വെറുതെ പറഞ്ഞതല്ല; ബി​ഗ് ബോസിനകത്തുവെച്ച് ​ഗബ്രി പറഞ്ഞ ആ ആ​ഗ്രഹം സഫലമായി

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഇത്തവണ പുറത്തായത് ​ഗബ്രി ആയിരുന്നു. മികച്ച മത്സരാർത്ഥിയായിരുന്ന ​ഗബ്രിയുടെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു. ​ഗബ്രി - ജാസ്മിൻ കോമ്പോ ആദ്യം മുതൽക്ക് തന്നെ ധാരാളം കണ്ടന്റുകൾ നൽകുന്ന കോമ്പോ ആയിരുന്നു. ബി​ഗ് ബോസിനകത്തും പുറത്തും ഇവർക്ക് ധാരാളം വിമർശകരുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം എന്താണ് എന്താണെന്ന് പ്രേക്ഷകർ നിരന്തരം ചോദിച്ചിരുന്നു.

പ്രണയം ആണെന്ന് ഇവർ സമ്മതിച്ചതുമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ജാസ്മിനിൽ നിന്ന് ​ഗബ്രി വിട്ടുമാറാൻ തുടങ്ങിയത്. ഗബ്രി ജാസ്മിനോട് ഒരകലം പാലിച്ചിരുന്നു. ​ഗെയ്മിനിടെ പലപ്പോഴും ഇവർ തമ്മിൽ വലയി വഴക്കുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് ​ഗബ്രി പുറത്താകുമെന്ന് ആരും വിചാരിച്ചിരുന്നതല്ല. ​ഗബ്രി പുറത്തായപ്പോൾ ജാസ്മിൻ വളരെ വൈകാരികമായാണ് പെരുമാറിയത്. എന്നാൽ ​ഗബ്രിയുടെ മുഖത്ത് വലിയ വിഷമം ഒന്നും കണ്ടിരുന്നില്ല.

gabri

ബി​ഗ് ബോസിൽ നിന്ന് പുറത്തായെങ്കിലും ബി​ഗ് ബോസ് വീടനകത്ത് വെച്ച് ​ഗബ്രി പറഞ്ഞൊരു ആ​ഗ്രഹം പുറത്തിറങ്ങിയ ഉടൻ തന്നെ സഫലമാക്കിയിരിക്കുകയാണ് ​ഗബ്രി. ബി​ഗ് ബോസിൽ വെച്ച് പലപ്പോഴായി ഈ ആ​ഗ്രഹത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഒരു ജിം തുടങ്ങുന്നതിനെക്കുറിച്ചാണ് ​ഗബ്രി പറഞ്ഞിരുന്നത്. ഇപ്പോൾ ആ ആ​ഗ്രഹം ​ഗബ്രി നടത്തി. ഇന്നലെയാണ് ജിമ്മിന്റെ ഉദ്ഘാടനം കഴിഞ്ഞത്.

ബോഡി ബിൽഡറും ജിം ട്രെയിനറുമായ ജിന്റോയോട് ​ഗബ്രി ജിം തുടങ്ങാനുള്ള ആ​ഗ്രഹം നേരത്തെ പറഞ്ഞിരുന്നു. അങ്കമാലി എം എൽ എ റോജി എം ജോൺ ആണ് ജിമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ചെറിയൊരും സംരംഭമാണ് ഇതെന്നാണ് ​ഗബ്രി തന്റെ പുതിയ ജിമ്മിനെക്കുറിച്ച് പറഞ്ഞത്. പപ്പയ്ക്ക് വയ്യാതിരുന്ന സമയത്ത് അദ്ദേഹം ജിമ്മിൽ വർക്കൗട്ട് ആരംഭിച്ചിരുന്നെന്നും. ആ സമയത്ത് തോന്നിയ കാര്യമാണ് സ്വന്തമായി ഒരു ജിം തുടങ്ങണമെന്ന്, വെറുതെ ഒരു മെമ്പർ ഷിപ്പ് ഫീസ് കൊടുത്തിട്ട് പോകാതിരിക്കുന്നതിന് പകരം ബാക്കിയുള്ളവരും അവിടെ വന്ന് വർക്കൗട്ട് ചെയ്തോളും.

നമുക്കും ഇടയ്ക്ക് വന്ന് ചെയ്യാമല്ലോ എന്ന് തോന്നി. ഞാൻ പുറത്തായി എത്തിയ ദിവസം തന്നെ ഈ ഉദ്ഘാടനം സംഭവിച്ചത് ആക്സ്മികമാണ്. അവർ ഉ​ദ്ഘാടനത്തിനായി ഇതേ ദിവസം പ്ലാൻ ചെയ്ത് വെച്ചിരുന്നതാണ്. ജിന്റോ ചേട്ടൻ വരുമ്പോൾ തീർച്ചയായും കൊണ്ടുവരണം എന്നാണ് ​ഗബ്രി പറഞ്ഞത്. 9 പേരാണ് ഇത്തവണത്തെ നോമനിഷനിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് ​ഗബ്രി പുറത്താവുകയായിരുന്നു. ​ഗബ്രിയും കഴിഞ്ഞ ആഴ്ച അതിഥിയായി എത്തിയ രതീഷും പുറത്തായതോടെ 15 പേരാണ് ഇപ്പോൾ ബിബി വീട്ടിനകത്ത് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+