Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രി അതോടെ ജാസ്മിനെ അവോയിഡ് ചെയ്ത് വേദനിപ്പിക്കാൻ തുടങ്ങി,ജാസ്മിന്റെ മൂഡ് മാറി,സിമ്പതി പിടിക്കാൻ ശ്രമിച്ചു'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജാസ്മിൻ മൂന്നാമത് എത്തിയതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും പ്രേക്ഷകർ. കപ്പടിക്കുമെന്ന പ്രവചനങ്ങൾക്കിടെ ജാസ്മിന് എവിടെയാണ് പിഴച്ചതെന്നാണ് ആരാധകർക്കിടയിലെ ചർച്ച. യഥാർത്ഥത്തിൽ അവസാന ദിവസങ്ങളിൽ ഗബ്രി നടത്തിയ റീഎൻട്രിയാണ് താരത്തിന് തിരിച്ചടിയായതെന്ന വിലയിരുത്തൽ ഉണ്ട്. അതിിടെ ഗബ്രിയുടെ വരവും എങ്ങനെയാണ് ഗബ്രി ജാസ്മിന് വില്ലനായി മാറിയതെന്നും പറയുന്നൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗബ്രി വില്ലനായപ്പോൾ ജാസ്മിന് രക്ഷകയായത് റെസ്മിനാണെന്നും കുറിപ്പിൽ പറയുന്നു. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ലാസ്റ്റ് ഡേയിൽ നടന്ന സംഭവങ്ങളിൽ ഏറ്റവും ടച്ചിങ് ആയി തോന്നിയത് റെസ്‌മിൻ ജാസ്മിനെ സംരക്ഷിക്കാൻ നടത്തിയ പോരാട്ടം ആയിരിന്നു. അവൾ നിഴൽ പോലെ ജാസ്മിന്റെ കൂടെ ഉണ്ടായിരിന്നു. പക്ഷെ ഒരു ഘട്ടത്തിൽ അവൾക്കു കണ്ട്രോൾ പോയി അവനെ കയറി അടിക്കും എന്ന ഘട്ടത്തിൽ അവൾ ഓടി അപ്സരയുടെ അടുത്തേക്ക് പോകുന്നു, ബാത്രൂം ഏരിയയിൽ.
അവൾ താൻ അനുഭവിക്കുന്ന പ്രഷർ അപ്സരയെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജാസ്മിനോട് വ്യക്തിപരമായ വൈരാഗ്യം ഉള്ള അപ്സര ജാസ്മിന്റെ പ്രശ്നം കേൾക്കാൻ തയ്യാറാകുന്നില്ല. റെസ്‌മിൻ തന്റെ സുഹൃത്തിന് വേണ്ടിയാണ് ആ പ്രഷർ മുഴുവൻ തലയിൽ കയറ്റിയത്. ശരിക്കും ജാസ്മിനെ സ്നേഹിക്കുന്നവരുടെ അവളുടെ വീട്ടുകാരുടെ റോൾ നമ്മൾ റെസ്‌മിനിൽ കണ്ടത്.

jasmine-gabri-resmine2-

അവന്റെ ഓരോ ആക്ടും ഒരു കോംബോയിലെ വില്ലന്റെ ആയിരിന്നു. അവന്റെ റീ എൻട്രി നടക്കുന്ന വരെ കളിച്ചും തമാശ പറഞ്ഞും നടന്ന ജാസ്മിനെ അവൻ ഒരു മൂലയിലേക്ക് ഒതുക്കി. അവൻ ഇറങുന്നതിനു മുൻപും അവൻ ചെയ്തത് അതാണ്. എന്നിട്ടു എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തുകയാണ് എന്ന സാധനം തലയിൽ കയറ്റി കൊടുത്തു.
ക്യാമറ മാത്രം നോക്കി അവിടെ നിന്ന അവന്, വന്ന അന്നത്തെ ഫോക്കസ് തന്നിൽ നിന്നും മാറുന്നു എന്ന് കണ്ടപ്പോഴാണ് അവന്റെ ടോക്സിക് സ്വഭാവം പുറത്തെടുത്തത്.
ജാസ്മിൻ അഭിയുമൊക്കെയായി നന്നായി ഇടപെട്ടു സംസാരിക്കുന്നതും ക്യാമറയുടെ അറ്റെൻഷൻ തന്നിൽ നിന്ന് പോകുന്നതും അവനു മനസിലാകാൻ പാടുണ്ടായില്ല.
അപ്പോഴാണ് അവൻ അവളെ അവോയിഡ് ചെയ്ത് വേദനിപ്പിക്കാൻ തുടങ്ങുന്നത്. അവൻ അവളെ സ്ഥിരം വരുതിക്ക് കൊണ്ട് വരാൻ ഉപയോഗിക്കുന്ന തന്ത്രം. അവൾ ഇരിക്കുന്നിടത്തു നിന്നും പെട്ടെന്ന് എഴുന്നേറ്റു പോകുക, മാറി ഇരിക്കുക,തല വേദന അഭിനയിച്ചു കൂടുതൽ അറ്റെൻഷൻ നേടുക എന്ന പരിപാടി. ഇതൊക്കെ ലൈവ് കണ്ടവർ കൃത്യമായി കണ്ടിട്ടുണ്ട് .

അതോടെ അതുവരെ കളിച്ചു ചരിച്ചു നടന്ന ജാസ്മിന്റെ മൂട് മാറി.അവൻ അവളോട് പറഞ്ഞത് .. 'ഞാൻ നിന്നെ കാണാൻ വേണ്ടി മാത്രമാണ് വന്നത്'. നീ എന്റെ കൂടെ മാത്രമേ ഇരിക്കാവൂ, എന്നാലേ എനിക്ക് ക്യാമെറ കിട്ടൂ എന്നതാണ് അതിന്റെ പിന്നിലെ കാര്യം. പിന്നെയുള്ള ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ് ഏറ്റവും ക്രൂരം. ഫിനാലെയ്ക്ക് നിൽക്കുമ്പോൾ അത്രെയും നെഗറ്റീവ് പറയേണ്ട ഒരു കാര്യമെന്താണ് . അവൾക്കു അവിടെ നെഗറ്റീവ് ആക്കുന്നത് അവൻ ആണ് എന്ന് അറിയാത്തവൻ അല്ല അവൻ. അവളോട് കുറച്ചു ആത്മാർത്ഥ ഉണ്ടായിരുന്നേൽ അവൻ ആ നാടകം അതിനകത്തു കളിക്കില്ലായിരുന്നു. പുറത്തിറങ്ങി അത് തീർക്കാൻ എന്തായിരിന്നു പാട്?

അവന്റെ സ്ഥിരം ഫോർമാറ്റ് , ഇതാണ്. ആദ്യം അവളെ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്തു ഡൌൺ ആക്കുക. പിന്നെ ഒരു രക്ഷകനെ പോലെ അവളെ സമാധാനിപ്പിക്കുക. കുറെ സ്റ്റേറ്റ്മെന്റ് പറയുക, നീ ചിരിക്കണം, അങ്ങനെ വേണം , ഇങ്ങനെ വേണം .കാണുന്നവർക്ക് തോന്നണം അവനാണ് അവളെ സപ്പോർട്ട് ചെയ്യുന്നത് എന്ന് . 'നീ ഇൻഡിപെൻഡന്റ് ആകണം' എന്ന് പറയുന്ന അവൻ ചെയ്യുന്നത് അവളെ ഒറ്റയ്ക്ക് ആരുമായും ഇടപെടാൻ വിടാതെ മൂലയ്ക്കിരുത്താൻ, അതാണ് അവന്റെ ഇരട്ടത്താപ്പ്. കണ്ണ് കാണിച്ചും, ആംഗ്യം കാണിച്ചും അവളെ അവൻ കൂടെ പിടിച്ചിരുത്തു, ക്യാമറയ്ക്കു വേണ്ടി മാത്രം. പക്ഷെ അവന്റെ ഉഡായിപ്പും ക്യാമറ പിടിക്കുണ്ടായിരുന്നു. അവനറിയാതെ . എപ്പിസോഡിൽ വന്നെല്ലെങ്കിലും.
അവൻ ഇപ്രാവശ്യവും പറഞ്ഞു ഇനിക്കു വേണ്ടത് കപ്പ് ആയിരുന്നില്ല എന്ന്, ഫെയിം ആയിരുന്നു എന്ന്. അതിനു സ്ക്രീൻ സ്പേസ് വേണം. ജാസ്മിൻ കൂടെ ഇരിക്കണം, അവൾ ഇമോഷണൽ ആകണം, അപ്പോൾ അവളെ ആശ്വസിപ്പിക്കുന്നു വരണം.

ഇനി ജാസ്മിൻ പുറത്തിറങ്ങുബോൾ, അവളില്ലതെ ഒരു അഡ്രസ് അവനില്ല. അവന്റെ മാലയും ഫോട്ടോയും മാറ്റിയപ്പോൾ തന്നെ ഗബ്രി സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും മങ്ങി തുടങ്ങി . ഇനി ഇറങ്ങുമ്പോൾ അവൾ കൂടെയില്ലെങ്കിൽ അവൻ തീരെ അപ്രസക്തമാകും.അതൊഴിവാക്കി അവളുടെ കൂടെ കൂടുതൽ അറ്റെൻഷൻ നേടാനുള്ള ശ്രമായിരുന്നു അവളെ അവസാനം മാനിപുലേറ്റ് ചെയ്തതിലൂടെ അവൻ ചെയ്തത് .
ഞാൻ രണ്ടരമണിക്കൂർ കരഞ്ഞു , വീട്ടുകാർക്ക് എന്റെ പ്രശ്നം അറിയില്ല .. ഞാൻ ആക്റ്റീവ് ആയി എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു എന്നൊക്കെ തള്ളി മറിച്ചു. അവളുടെ സിമ്പതി പിടിച്ചെടുക്കാനാണ് അവസാന മണിക്കൂറിൽ മുൻപ് അവൻ ശ്രമിച്ചത്.

പുറത്തിറങ്ങി നമുക്ക് ഒരുമിച്ചു നേരിടാം എന്ന് പറയുമ്പോൾ അവന് ലഡ്ഡു പൊട്ടിയ ഫീലാണ്.അവന് ആ വാഴയില എടുത്തോണ്ട് പോകുന്നിടത്താണ് അവന്റെ ഉഡായിപ്പിന്റെ പരമകാഷ്‌ഠ. അത് ആദ്യം എടുക്കുന്നു.അവളുടെ കൂടെ അവിടെ ഇരിക്കുന്നു. ക്യാമെറയിൽ കിട്ടീയെന്നു ഉറപ്പു വരുത്തുന്നു,പുറത്തേക് പോകുന്നു . ഡ്രൈ ഡേ ആയതു കൊണ്ട് അവൾ എഴുതിയത് ഔട്ട് പോകില്ല എന്ന് കരുതി എഴുതിയ അവളെവിടെ നിക്കുന്നു .
വൈരുദ്ധ്യങ്ങളുടെ കോംബോ ആയിരുന്നു. എല്ലാം ക്യാമറയ്ക്കു വേണ്ടി കളിച്ച ഒരുത്തനും, സമൂഹത്തിന്റെ ഓഡിറ്റിംഗ് പുല്ലു വില കൽപ്പിക്കാത്ത ഒരുവളും, ഉടായിപ്പു മാത്രം കയ്യിലുള്ള ഒരുത്തനും, 100 % റിയൽ ആയി നിന്നവളും, അവളെ സംരക്ഷികാകൻ കൂടെ നിന്ന അവളുടെ കൂട്ടുകാരിയും.. ഇതായിരുന്നു ഇപ്രവശ്യത്തെ ബിഗ് ബോസ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+