പേഴ്സണൽ സ്പേയ്സിൽ നിന്ന് മാറെടാ മണ്ടാ; വെല്ലുവിളിച്ച് ഗബ്രി, ജിന്റോയുടെ കൺട്രോൾ പോയി; എന്തും നടക്കാം
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നു. ഷോയിൽ ഏറ്റവും കൂടുതലായി കണ്ടന്റുകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന മത്സരാർത്ഥിയായിരുന്ന അസി റോക്കിയെ ബിഗ് ബോസ് വീട്ടിൽ നിന്നും അടുത്തിടെ പുറത്താക്കിയിരുന്നു. സിജോയെ ഇടിച്ചതിന് പിന്നാലെയാണ് റോക്കിയെ പുറത്താക്കിയത്.
പിന്നാലെ ചികിത്സയ്ക്ക് വേണ്ടി സിജോയും ഹൗസിന് പുറത്തേക്ക് പോയി. അങ്ങനെ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏത് നിമിഷം വേണമെങ്കിൽ അടി പൊട്ടിയേക്കാം എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഇപ്പോൾ ഗബ്രിയും ജിന്റോയും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുന്ന വീഡിയോ ഏഷ്യാനെറ്റ് പ്രൊമോയായി ഇട്ടിട്ടുണ്ട്.

ഇവരുടെ വഴക്ക് അടിയിലാണോ കലാശിക്കുന്നത്, എന്താണ് നടക്കുന്നത് എന്ന് വ്യക്തമല്ല. രണ്ട് പേരും ദേഷ്യത്തിലാണ്. എന്തിന്റെ പേരിലാണ് വഴക്ക് തുടങ്ങിയതെന്നും വ്യക്തമാകുന്നില്ല. ഇന്നത്തെ എപ്പിസോഡിൽ ഈ ഭാഗം സംപ്രേക്ഷണം ചെയ്യും.
എന്റെ മെഡിക്കൽ കണ്ടീഷൻ എടുത്ത് എനിക്കെതിരെ പ്രയോഗിക്കാൻ ജിന്റോയ്ക്കല്ല, ഒരാൾക്കും അവകാശമില്ല എന്ന് ഗബ്രി പറയുന്നു. ഇതെടെ നീ അവിടെ പോയിരിക്ക് എന്ന് ജിന്റെ പറയുന്നു. ജിന്റെ പവർ ടീമിന്റെ ഭാഗമാണ്. എന്നാൽ ജിന്റോ പറയുന്നത് ഗബ്രി കേൾക്കുന്നില്ല.
ദേഹത്ത് നിന്ന് മാറെടാ, എന്റെ പേഴ്സണൽ സ്പേസിൽ നിന്ന് മാറെടാ, മാറി നിക്കെടാ മണ്ടാ എന്നൊക്കൊയാണ് ഗബ്രി പറയുന്നത്. ആണാണെങ്കിൽ എന്റെ പേഴ്സൺ സ്പേസിൽ കയറടാ എന്നൊക്കെ ഗബ്രി പറയുന്നുണ്ട്. ഗബ്രിക്ക് നേരെ എതിർത്തുകൊണ്ട് പോകുന്ന ജിന്റോയെ മറ്റ് മത്സരാർത്ഥികൾ കയ്യിൽ പിടിഞ്ഞ് തടയുന്നതും കാണാം.
അതേ സമയം ഈ ആഴ്ച എവിക്ഷൻ ഉണ്ടാവില്ല. സിജോയ്ക്ക് ശസ്ത്രക്രിയ വേണം എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് എവിക്ഷൻ നോമിനേഷൻ ഒഴിവാക്കിയത്. ഇത്തവണത്തെ നോമിവേഷനിൽ ഗബ്രി ഉൾപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് ഗബ്രി നോമിനേഷനിൽ വരുന്നത്.
പവർ ടീമിൽ ആയത് കൊണ്ട് ആയിരുന്നു ഗബ്രി ഇതുവരെ നോമിനേഷനിൽ വരാതിരുന്നത്. എന്നാൽ ഇത്തവണ ഗബ്രി പവർ ടീമിൽ നിന്ന് പുറഫത്തായി. ജാസ്മിനും ഇത്തവണത്തെ എലിമിനേഷനിൽ ഉണ്ടായിരുന്നു. ഇരുവരും ആദ്യമായാണ് എലിമിനേഷനിൽ വന്നത്. ഗബ്രി - ജാസ്മിൻ കോമ്പോയ്ക്കെതിരെ ഹൗസിനകത്തും പുറത്തും വിമർശനം ഉയരുന്നുണ്ട്.












Click it and Unblock the Notifications