'സ്ത്രീയെ മോഹിപ്പിച്ച് വഞ്ചിച്ച കള്ളൻ കാമുകന്റെ പതനം അതോടെ തുടങ്ങി, ജാസ്മിൻ ചതിച്ചത് ഒരേ സമയം രണ്ട് പേരെ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ പുതിയ പ്രമോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗബ്രിയോട് ഒടുവിൽ ജാസ്മിൻ തന്റെ ഇഷ്ടം വ്യക്തമാക്കുന്നതും ഇക്കാര്യത്തിൽ ഗബ്രിയുടെ നിലപാട് എന്താണെന്ന് ചോദിക്കുന്നതുമാണ് പ്രമോ വീഡിയോയിൽ ഉള്ളത്. തനിക്ക് ഇഷ്ടമാണെന്നാണ് ഗബ്രിയോട് മനസുതുറക്കുകയാണ് ജാസ്മിൻ. എന്നാൽ ജാസ്മിനുമായി ഒരു റിലേഷൻഷിപ്പ് കൊണ്ട് പോകാനോ വിവാഹം ചെയ്യാനോ താത്പര്യം തനിക്ക് ഇല്ലെന്ന് പറയുകയാണ് ഗബ്രി. ഇതോടെ ഏറെ സങ്കടപ്പെടുന്ന ജാസ്മിനാണ് പ്രമോയിൽ ഉള്ളത്.
അതേസമയം വീഡിയോ വന്നതോടെ ഇരുവരും വേർപിരിയുകയാണോയെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ ഉയരുന്നത്. അങ്ങനെ വേർപിരിഞ്ഞാൽ തന്നെ ഇരുവരുടേയും ബന്ധം ഗെയിം പ്ലാൻ മാത്രമാണെന്ന വിമർശനം ശരിവെയ്ക്കുന്നതാവും എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗബ്രിയേലിനെ കൊണ്ട് ഇപ്പോൾ ഇത്തരത്തിൽ പറയിച്ചത് ജാസ്മിന്റെ തന്ത്രമാണെന്നാണ് ഒരു ബിഗ് ബോസ് ആരാധിക ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ഗബ്രിയേലിനെ കൊണ്ട് തന്നെ അവന് ജാസ്മിനോട് ഉള്ളത് സീരിയസ് റിലേഷൻഷിപ് അല്ല കേവലം സ്നേഹം മാത്രം ആണെന്ന് ജാസ്മിൻ പറയിപ്പിക്കുന്നിടത് തുടങ്ങുന്നു ഒരു സ്ത്രീയെ മോഹിപ്പിച്ച് വഞ്ചിച്ച കള്ളൻ കാമുകന്റെ പതനം. സ്ത്രീയുടെ വികാരതെ മിസ് യൂസ് ചെയ്യാൻ നോക്കിയ, അവളിലെ നിഷ്കളങ്കത മുതലേടുക്കാൻ നോക്കിയ വഞ്ചകൻ ആയി ബിബി ചരിത്രത്തിൽ ഗബ്രിയേൽ മാറാൻ പോകുന്നു..
തുടക്കം തൊട്ട് ഹൗസിലുള്ളവരും പ്രേക്ഷകരും ചോദിച്ച ആ ചോദ്യം ഇന്നാണോ ജാസ്മിന്റ് തലയ്ക്ക് അകത്ത് കയറിയത്?. "എനിക്കിന്ന് അടിവര ഇടണം, ഫ്രണ്ട്ഷിപ്പിന്റെ മുകളിൽ ആണെന്ന് പറഞ്ഞ് ലവേഴ്സിന്റെ പ്രവൃത്തികൾ കാണിക്കുമ്പോൾ ബന്ധം കിട്ടുന്നില്ല, എത്ര നാൾ ഒരു സത്യത്തെ നീ കള്ളം ആയി പറഞ്ഞോണ്ട് ഇരിക്കും എന്നാണ് ഇന്ന് ജാസ്മിൻ ചോദിച്ചത്.
"എനിക്ക് ഇവളെ ഇഷ്ടം ആണ്, എന്ന് വെച്ച് റിലേഷൻഷിപ് ൽ ആകനോ കല്യാണം കഴിക്കാനോ പറ്റില്ല', എന്ന് ഗബ്രിയേൽ.
ഇത് നമുക്ക് എല്ലാം അറിയുന്ന കാര്യം ആണ്, ജാസ്മിനും അറിയാം,കാരണം അവരുടെ ബന്ധം തുടങ്ങിയത് ഗെയിമിനു വേണ്ടി മാത്രം ആണ്. പോകെ പോകേ ഇഷ്ടം തോന്നിയിരിക്കാം. അങ്ങനെ ഉള്ള ഇടപെടലുകൾ ആണ് അവർ നടത്തുന്നത്. പക്ഷേ പ്രാക്ടിക്കൽ വശം ഇതിന് മുൻപേ ജാസ്മിൻ പറഞ്ഞിരുന്നു, 'ഇത് എവിടെയും എത്തില്ല എന്ന് നമുക്ക് രണ്ടു പേർക്കും അറിയാം അതുകൊണ്ട് പ്രണയത്തിൽ എത്താതെ പിടിച്ചു നിക്കുന്നുവെന്ന്. പുറത്ത് ഒരാളും ആയി കമ്മിറ്റഡ് ആയ ജാസ്മിൻ ആണ് ഇത് പറയുന്നത്. ഇപ്പോൾ ജാസ്മിൻ രണ്ടാളെ ആണ് ഒരേ സമയം മാനസികമായി ചതിച്ചത്. സ്വന്തം തെറ്റിന് മറ്റുള്ളവരെ പഴിക്കാറുള്ള ജാസ്മിൻ ഇതും അത് പോലെ ചെയ്ത് നൈസ് ആയി ഊരി പോകും.
( ജാസ്മിൻ എന്ന അതി സമർത്ഥയായ ക്രൂക്കഡ് ആയ ഗെയിമർ, ഗെയിമിലെ നിലനിൽപ്പിന് വേണ്ടി എന്ത് പരിപാടിയും കാണിക്കും എന്ന് ഉറപ്പുണ്ടായിരുന്ന ഭൂരിഭാവം വരുന്ന പ്രേക്ഷകർ പ്രതീക്ഷിച്ച സംഭവം.... അത് ഇന്നാണ് ഇന്നാണ് ഇന്നാണ്!!!!!!!!)












Click it and Unblock the Notifications