Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി': നടിയുമായി മാളില്‍ കണ്ടതിന് പിന്നാലെ.. അധിക്ഷേപത്തിന് മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും കഴിഞ്ഞ ആഴ്ച പുറത്തേക്ക് പോയ താരമായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള കോംമ്പോയുടെ പേരില്‍ ഗബ്രിക്ക് വിമർശനങ്ങള്‍ ഏറെ നേരിടേണ്ടി വരികയും ചെയ്തിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഗബ്രി ഇപ്പോള്‍ പുറത്ത് പോകേണ്ട മത്സരാർത്ഥിയായിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ് അംഗീകരിക്കാന്‍ കഴിയാത്ത താരം. കഴിഞ്ഞ ദിവസം ഗബ്രിയും നടി ശരണ്യയും കൊച്ചിയിലെ മാളില്‍ ഒരു പരിപാടിക്ക് എത്തിയിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നു. എന്നാല്‍ ഇതിന് പിന്നാലെയും ചിലർ ഗബ്രിയെ രൂക്ഷമായി വിമർശിച്ച്, വിമർശനത്തേക്കാള്‍ അധിക്ഷേപിക്കുന്ന തരത്തിലെത്തി.

gabri-saranya

ഗബ്രിക്കെതിരേയുള്ള ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പ്രേക്ഷകർ തന്നെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കഴിഞ്ഞദിവസം ഗബ്രിയം മറഡോണയിലെ നായികയും കൂടി ലുലു മാളിൽ പോയപ്പോൾ ആരോ വീഡിയോ എടുത്ത് വൈറൽ ആക്കി. ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നപ്പോൾ കമന്റ് മൊത്തം തെറി. അതിന്റെ പ്ലോട്ട് ഇതാണ് 'നീ അടുത്ത ആളെ സെറ്റ് ആക്കിയോ.
കോഴി..പോയി ചാവടാ'

ഗബ്രിയുടെ പ്രായം 26. ആ പ്രായത്തിൽ ആർഭാട ജീവിതം നയിക്കുന്നു. അതും ലക്ഷങ്ങൾ വരുമാനം കിട്ടുന്ന സെലിബ്രിറ്റി മേഖലയിൽ തന്നെ ഉള്ള ഒരു വ്യക്തി. അവരുടെ വരുമാനം നോക്കി നിൽക്കെ അക്കൗണ്ട് നിറയുന്ന രീതിയാണ്. ഇപ്പോൾ 55 ദിവസം ബിഗ് ബോസിൽ നിന്നിട്ടുണ്ടെങ്കിൽ അതിൽ നിന്ന് മൂന്നു ലക്ഷത്തിൽ പരം വീക്കിലി ബഡ്ജറ്റ് ലഭിച്ചിട്ടുണ്ട്. ഗെയിമും അവിടെ തീർന്നു.

ഇപ്പോൾ മാളിൽ പോയപ്പോൾ ഗബ്രിയെ എന്തിനാണ് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആളുകൾ ചീത്ത വിളിക്കുന്നത്.
ഇത് മലയാളിയുടെ ഒരുതരം രോഗമാണ്. വേറെ ഒന്നും കൊണ്ടല്ല ഇവിടെ ദാരിദ്ര്യം നല്ല രീതിയിൽ ഉണ്ട്. തൊട്ടടുത്ത വീട്ടിൽ ഉള്ള ഒരുത്തൻ കാറു മേടിച്ചാൽ അപ്പോൾ നമ്മുടെ ഉള്ളിൽ എങ്ങനെയെങ്കിലും അവനെ നാണം കെടുത്തണം. അവന്റെ കാർ വല്ല ആക്സിഡന്റിലും പോയി പെടണം അങ്ങനെയുള്ള ചിന്തയൊക്കെയാണ് മലയാളികളുടെ ഉള്ളിൽ.

അവർ നല്ല പൈസയുണ്ടാക്കുന്നു. ഈ കമന്റ് ഇടുന്ന ആളുകൾ എന്തുണ്ടാക്കുന്നു...? ഈയൊരു വൃത്തികെട്ട ചിന്താഗതി പ്രായമായവരിൽ ആണ് കൂടുതൽ കാണപ്പെടുന്നത്. അവരെ കുറ്റം പറയാൻ പറ്റില്ല കാരണം അവരുടെ യൗവനം എന്ന് പറയുന്നത് 70 80 90 കാലഘട്ടമാണ്. നമ്മുടേതുപോലെ വിരൽത്തുമ്പിൽ ലോകമോ. ഒരു ഫോൺ വഴി ദൂരെ ഉള്ള ആളുകളെ പരിചയപ്പെടാനോ വീഡിയോ കോൾ ചെയ്യാനോ സൗഹൃദക്കാനോ കറങ്ങി നടക്കാനും ഒരുമിച്ചിരിക്കാനും ഹഗ് ചെയ്യാനോ ഒന്നും പറ്റത്തില്ല .

ഇപ്പോഴത്തെ പിള്ളേർ, അവരെ കാണുമ്പോൾ അവർക്ക് ഒരുതരം അസൂയ ഒക്കെ തോന്നും സ്വാഭാവികം. അതൊന്നും നമുക്ക് പറഞ്ഞു മാറ്റാൻ പറ്റില്ല. പക്ഷേ ചില യുവത്വങ്ങൾ എന്തിനാണ് തെറി വിളിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാത്തത്. നിങ്ങൾക്ക് എന്താണ് പുരോഗമനം ഇല്ലാത്തത്.?

ഗബ്രിയുടെ ഗെയിം ബിഗ് ബോസില്‍ കഴിഞ്ഞു. ഇനി അദ്ദേഹത്തെ നല്ല രീതിയില്‍ ജീവിക്കാൻ സമ്മതിക്കൂ. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും പുള്ളി അടിച്ചുപൊളിച്ച് ജീവിക്കും, ജാസ്മിനും ഒരു കുഴപ്പവുമില്ല. അവരൊക്കെ ഇപ്പോൾ സെലിബ്രിറ്റി മേഖലയിലേക്ക് തന്നെ നീങ്ങി കഴിഞ്ഞു. നിങ്ങൾ ബിഗ് ബോസ് കാണുന്നുണ്ടെങ്കിൽ അത് ബിഗ് ബോസ് പ്ലാറ്റ്ഫോമിലെ കാര്യമായി മാത്രം കാണുക. അല്ലാതെ അതിന് പുറത്തെ കാര്യം നോക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+