Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ കൈ തട്ടിമാറ്റി ഗബ്രി: കുടുംബക്കാരെ കേള്‍ക്കുക, പക്ഷെ വേറെ ആരും ഇല്ലെങ്കിലും ഞാനുണ്ടാകും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിജയ കിരീടം ആരുടെ തലയില്‍ ഇരിക്കുമെന്ന് അറിയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. അവസാന അഞ്ച് പേരില്‍ വിജയിക്കാന്‍ സാധ്യതയുള്ള നാല് പേരെങ്കിലും ഉണ്ടെന്നുള്ളതാണ് ഈ സീസണിനെ മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഫൈനലിനോട് അനുബന്ധിച്ച് വലിയ കണ്ടന്റുകളൊന്നും ഇല്ലാതിരുന്ന ഷോയില്‍ പുറത്തുപോയവർ മടങ്ങി എത്തിയതോടെ മികച്ച കണ്ടന്റുകളാണ് ഉണ്ടായിരിക്കുന്നത്.

മടങ്ങി എത്തിയ താരങ്ങളുടെ കാര്യത്തിലേക്ക് നോക്കുകയാണെങ്കില്‍ സ്വാഭാവികമായും ഏറ്റവും അധികം ആളുകള്‍ കാത്തിരുന്നത് ഗബ്രിയുടെ തിരിച്ച് വരവിനായി. പ്രതീക്ഷിച്ചത് പോലെ തന്നെ ഗബ്രിയുടെ വരവിന് മികച്ച സ്വീകാര്യതയും ലഭിച്ചു. ഗബ്രിയുടെ വരവില്‍ ഏറ്റവും അധികം സന്തോഷമുണ്ടായത് ജാസ്മിനായിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ കൂടുതല്‍ വിഷമിച്ച് നില്‍ക്കുന്ന ജാസ്മിനെയാണ് കണ്ടത്.

jasmin-gabri-

ഗബ്രി പതിവ് പോലെ ജാസ്മിനെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് ഇന്നലത്തെ എപ്പിസോഡിലും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ തന്നെ പുറത്തെ കാര്യങ്ങള്‍ അത്ര വ്യക്തമായി പറയുന്നതുമില്ല. 'പുറത്തേക്ക് പോകുമ്പോള്‍ അവിടെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെയായിരിക്കും. നിന്നോടുള്ള ഇഷ്ടം കൊണ്ട് നിന്നോട് പറയുന്നുവെന്ന് മാത്രമാണ്' ഗബ്രി ജാസ്മിനോടായി പറയുന്നു.

ഇറങ്ങുമ്പോള്‍ നീ ഏറ്റവും അധികം പ്രധാന്യം കൊടുക്കേണ്ടത് നിനക്ക് തന്നെയാണ്. നീയും നിന്റെ കുടുംബവുമാണ് നിനക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുടുബം പറയുന്നത് കേള്‍ക്കുക, അവരോടൊപ്പം ജീവിക്കുക. ബാക്കി എന്ത് വന്നാലും മൈന്‍ഡ് ചെയ്യാതിരിക്കുക, അത് നല്ലതായാലും ചീത്തയായാലും. അഹങ്കാരവും സങ്കടവും വരാതിരിക്കാന്‍ നോക്കണം.

പറയാനായി ഇഷ്ടം പോലെ ആളുകളുണ്ടാകും. പലരും പലതും പല തരത്തില്‍ പറയും. നല്ലതും ചീത്തയുമൊക്കെ പല ലെവലില്‍ പറയുന്ന ആളുകളുണ്ടാകും. അതുകൊണ്ട് തന്നെ കുടുംബത്തിന് പ്രാധാന്യം കൊടുക്കുക. അവർ നിന്നോടൊപ്പം നില്‍ക്കും എന്നാണെങ്കില്‍ വേറെ ഒന്നും നോക്കേണ്ടതില്ല. പറയുന്നവരൊക്കെ അവിടെ നിന്നും പറഞ്ഞോട്ടെ. വേറെ ആരും ഇല്ലെങ്കിലും ഞാനുണ്ടാകും. ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുമെന്നും ഗബ്രി പറയുന്നു.

നല്ലത് പോലെ സംസാരിക്കുന്നുണ്ടെങ്കിലും കൃത്യമായ ഒരു അകല്‍ച്ച ഗബ്രി ഇടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ വൈകീട്ട് ഗബ്രിയുടെ കൈപിടിച്ച് ജാസ്മിന്‍ സംസാരിക്കുന്നതിനിടെ ആ കൈ ഗബ്രി നൈസായി മാറ്റുന്നതും കാണാന്‍ സാധിക്കും. ജാസ്മിന്‍ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനക്ക് എല്ലാ കാര്യവും പുറത്ത് ഇറങ്ങിയിട്ട് മനസ്സിലാകുമെന്നും ഗബ്രി പറയുന്നു.

അതേസമയം, ഫൈനലില്‍ എന്തുകൊണ്ട് ജാസ്മിന്‍ വിജയിക്കണമെന്ന് വ്യക്തമാക്കി നിരവധി പ്രേക്ഷകർ ഇപ്പോഴും രംഗത്ത് എത്തുന്നുണ്ട്. ഇതാ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലയിലെ ഒരേയൊരു പെണ്ണ് സാന്നിധ്യം. ഉള്ള പറഞ്ഞാൽ ജാസ്മിൻ ഒരു പെണ്ണ് ആയതുകൊണ്ട് അവളെ തോൽപ്പിക്കാൻ വേണ്ടി മാത്രം പ്രബുദ്ധ മലയാളികൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഈ സീസണിലെ വിന്നർ' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്.

വിരോധാഭാസമായി തോന്നിയ ചില കാര്യങ്ങളുണ്ട്. ജാസ്മിൻ സ്ട്രോങ്ങ് ആയി വർത്തമാനം പറഞ്ഞ് ഗെയിം കളിക്കുന്നു ആ പേരും പറഞ്ഞ് അവൾ സൈബർ അറ്റാക്ക് നേരിടുന്നു. ശ്രീതു സൈലന്റ് ആയി ഒന്നും മിണ്ടാതെ നിന്ന് ഗെയിം കളിച്ചു എന്നാൽ ആ പേരിൽ പോലും അവളും സൈബർ അറ്റാക്കിന് വിധേയമായി. ഇനി ഒരു രണ്ടുവർഷം കഴിയുമ്പോൾ എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഈ ചിന്താഗതി ഒക്കെ മാറി ഗെയിം കളിക്കുന്ന ധൈര്യശാലിയായ ഒരു പെണ്ണ് അത്തരം ഒരു റിയാലിറ്റി ഷോയുടെ വിന്നർ ആകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആരും വിന്നർ ആയാലും ജാസ്മിൻ.. ഈ സീസൺ അറിയപ്പെടാൻ പോകുന്നത് നിന്റെ പേരിൽ മാത്രമായിരിക്കുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+