Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ ഗബ്രിക്ക് ഇഷ്ടമായിരുന്നു: തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി അലസാന്‍ഡ്ര, ജിന്റോ വളരെ കണ്ണിങ്ങ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് കുറച്ചുകൂടെ കരുത്തരായ മത്സരാർത്ഥികളെ കൊണ്ടുവരാമായിരുന്നുവെന്ന് മോഡലും മുന്‍ ബിഗ് ബോസ് താരവുമായ അലസാന്‍ഡ്ര ജോണ്‍സണ്‍. മത്സരാർത്ഥികളുടെ പ്രകടനത്തിലെ പോരായ്മയും ചില മുന്‍ താരങ്ങള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളും സീസണിന്റെ മൊത്തതിലുള്ള ക്രഡിബിലിറ്റിയെ ബാധിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലസാന്‍ഡ്ര ജോണ്‍സണ്‍.

ജിന്റോ വളരെ കണ്ണിങ്ങായ ഒരു മത്സരാർത്ഥിയായിരുന്നു. അദ്ദേഹം ഒരു ഇന്നസെന്റാണ്. അത് എങ്ങനെ പുറത്ത് വർക്കാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുള്ളി ആ ഒരു ഇന്നസെന്‍സ് സെല്ലിങ് പോയിന്റാക്കി. പിന്നെ അപ്സരയൊക്കെ ടോപ്പ് ഫൈവിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. അവരൊക്കെ നേരത്തെ പോയത് അത്ര ഒക്കെയായി തോന്നിയില്ല. ഗബ്രിയുടെ കാര്യവും അങ്ങനെ തന്നെയാണ്.

alasandra-jasmine

റിഷി, അഭിഷേക് എന്നിവർ ടോപ്പ് ഫൈവില്‍ എത്താന്‍ അർഹരായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അഭിഷേകിന് പിന്നെ ടിക്കറ്റ് ടു ഫിനാലെ കിട്ടിയതാണ്. അർജുന്‍ അഞ്ചാമത് നിന്നോട്ടോ. ജിന്റോയും ജാസ്മിനും എത്താന്‍ അർഹരാണ്. നോറയൊക്കെ നല്ല മത്സരാർത്ഥിയാണ്. പക്ഷെ ആ ഒച്ചപ്പാട് സഹിക്കാന്‍ എനിക്ക് സാധിക്കില്ല. ഇവരൊക്കെ ഓള്‍മോസ്റ്റ് അവസാനം വരെ എത്തിയവരാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

ഗബ്രിയെ എനിക്ക് വ്യക്തിപരമായി അറിയുന്നതാണ്. അവനോട് ഞാന്‍ കാര്യം ചോദിച്ചിരുന്നു. അവന് ഇഷ്ടം ഉണ്ടായിരുന്നു (ജാസ്മിനോട്) എന്നാണ് പറഞ്ഞത്. മറ്റ് കാര്യങ്ങളൊന്നും ഞാന്‍ ചോദിച്ചില്ല. അതേക്കുറിച്ച് കൂടുല്‍ അറിയാനും എനിക്ക് താല്‍പര്യമില്ലായിരുന്നു. 'സത്യം പറ നിനക്ക് ഇഷ്ടമല്ലേ' എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്ക് ഇഷ്ടമൊക്കെയായിരുന്നു എന്നാണ് അവന്റെ മറുപടിയെന്നും അലസാന്‍ഡ്ര പറയുന്നു.

അവർ എന്താണ് അവിടെ ഉദ്ധേശിച്ചതെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനും സാധിക്കില്ല. ആ റിലേഷന്‍ ജനുവിനായിരുന്നോ അല്ലയോ എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡാണ്. അല്ലെങ്കില്‍ എനിക്ക് എന്തെങ്കിലും ഒരു പ്രസ്താവന നടത്തിയാല്‍ പോരായിരുന്നോ. ജാസ്മിനും ഗബ്രിയും ഇപ്പോള്‍ പുറത്തുണ്ട്. അവരും ഇതുവരെ ഒരു വ്യക്ത വരുത്തിയതായി ഞാന്‍ എവിടേയും കണ്ടിട്ടില്ല. പിന്നെ ഞാനായിട്ട് എന്ത് പറയാനാണെന്നും താരം ചോദിക്കുന്നു.

ബിബി അള്‍ട്ടിമേറ്റ് ഉണ്ടെങ്കില്‍ തന്നെ എന്നെ വിളിക്കാന്‍ സാധ്യത കുറവാണ്. വിളിച്ചാല്‍ തന്നെ വളരേയധികം ചിന്തിച്ചിട്ടേ പോകാന്‍ സാധിക്കുകയുള്ളു. അറിയാലോ മറ്റ് സീസണുകളിലെ ആളുകളൊക്കെയാണ് വരാന്‍ പോകുന്നത്. എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞവരും വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും പോയി റിസ്ക് എടുക്കണോയെന്ന് സംശയമുണ്ട്. പിന്നെ നല്ല പേയ്മെന്റൊക്കെ തന്നാല്‍ പോകുമെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+