'പൂജ കൃഷ്ണയുടെ അനിയത്തിയെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു, ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജ് വന്നു'; അഭിഷേക്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഷോയിൽ നാലാം സ്ഥാനമായിരുന്നു അഭിഷേകിന് ലഭിച്ചത്. പുറത്ത് നല്ല പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അഭിഷേക്.
ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. തന്റെ അമ്മയുടെ വേർപാടിനെ കുറിച്ച് ഷോയിൽ വെച്ച് അഭിഷേക് സംസാരിച്ചിരുന്നു. ഇതിന് ശേഷം നിരവധി അമ്മമാർ അഭിഷേകിനോട് സ്നേഹം പങ്കുവെച്ച് എത്തിയിരുന്നു. ഒരിക്കൽ സഹമത്സരാർത്ഥിയായ പൂജയ കൃഷ്ണയും തന്റെ അമ്മയ്ക്ക് അഭിഷേകിനെ ഇഷ്ടമാണെന്ന് ഷോയിൽ വെച്ച് പറഞ്ഞിരുന്നു.

പാവം കുട്ടിയാണ് അഭിഷേക് ,തന്റെ സഹോദരിയെ അഭിഷേകിന് വേണമെങ്കിൽ ആലോചിക്കാം എന്നായിരുന്നു അമ്മ പറഞ്ഞത് എന്നാണ് പൂജ ഒരിക്കൽ അഭിഷേകിനോടായി പറഞ്ഞത്. എന്നാൽ ഇതിന്റെ പേരിൽ തന്റെ അനിയത്തിക്ക് വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ പൂജ കൃഷ്ണ. അഭിഷേകിനെ അഭിമുഖം ചെയ്യുമ്പോഴാണ് ചിരിച്ചുകൊണ്ട് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. പൂജയുടെ സഹോദരിയെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മെസേജുകൾ തനിക്കും വന്നിരുന്നുവെന്ന് അഭിഷേകും പറഞ്ഞു. ബിഹൈൻവുഡ്സ് ഐസിന് മൽകിയ അഭിമുഖത്തിലാണ് അവതാരക കൂടിയായ പൂജയോട് അഭിഷേക് ഇക്കാര്യം പറഞ്ഞത്.
പൂജയുടെ അനിയത്തിയെ നോക്കേണ്ടെന്ന് പറഞ്ഞ് തനിക്ക് കുറെ സന്ദേശങ്ങൾ വന്നിട്ടുണ്ടെന്നാണ് അഭിഷേക് പറഞ്ഞത്. ഹൗസിന് പുറത്തിറങ്ങിയ പിന്നാലെ നിരവധി പ്രെപ്പോസലുകൾ വരുന്നുണ്ട്. എന്നാൽ നേരിട്ടാരും വന്ന് പ്രൊപ്പോസ് ചെയ്തിട്ടില്ല', അഭിഷേക് വ്യക്തമാക്കി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളും താരം പങ്കിട്ടു.' മുടി വലിയ ഇഷ്ടമാണ്. കവിൾ ഉള്ള കുട്ടിയെ ഇഷ്ടമാണ്. നന്നായി കെയർ ചെയ്യണം. തുല്യതയാണ് തനിക്ക് ഇഷ്ടം. ജോലികളൊക്കെ പങ്കുവെച്ച് ചെയ്യുന്നതിനോടാണ് താത്പര്യം. പാട്ണർഷിപ്പാണ് എനിക്ക് ഇഷ്ടം', അഭിഷേക് പറഞ്ഞു.
ബിഗ് ബോസിൽ വെച്ച് അമ്മയ്ക്ക് കത്തെഴുതാൻ ഉണ്ടായ പ്രധാന കാരണം അൻസിബയാണെന്നും താരം പറഞ്ഞു. 'കത്ത് ഒറ്റ വരിയിൽ ഒതുക്കാനായിരുന്നു പ്ലാൻ. എന്നാൽ അൻസിബയാണ് മനസിലുള്ളത് മുഴുവൻ എഴുതണമെന്ന് പറഞ്ഞത്. അത് ഉള്ളിൽ നിന്ന് എഴുതിയാണ്. ജീവിതത്തിൽ എല്ലായപ്പോഴും അമ്മയെ മിസ് ചെയ്യും. അതുമായി ഞാൻ യൂസ്ഡ് ആണ്. പക്ഷെ ആ സംഭവത്തിന് ശേഷം നിരവധി അമ്മമാർ ഞാൻ പുറത്ത് പോകുമ്പോഴെല്ലാം വന്ന് സംസാരിക്കാറുണ്ട്. ഷോയിൽ വെച്ച് അപ്സരയുടെ അമ്മ കെട്ടിപിടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഫ്രീസ് ആയ അവസ്ഥയായിരുന്നു. അമ്മ കഴിക്കാനൊക്കെ വായിൽ വെച്ച് തന്നപ്പോൾ ഇതെന്താണ് ദൈവമേ ഇങ്ങനെയെന്ന് തോന്നി. കാരണം അക്കാര്യങ്ങളൊന്നും എനിക്ക് ശീലമില്ലല്ലോ', അഭിഷേക് പറഞ്ഞു.












Click it and Unblock the Notifications