Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാരുടെ കരണം നോക്കി പൊട്ടിക്കണം: ഇയാള്‍ എന്നാ മാങ്ങയാണ് ചെയ്തതെന്നും ഹനാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവും സംവിധായകനുമായ അഖില്‍ മാരാറിനെതിരെ രൂക്ഷ വിമർശനവുമായി ഹനാന്‍. അഖില്‍ മാരാർ അടുത്തിടെ ബിഗ് ബോസിനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സീസണ് 5 ലെ സഹമത്സരാർത്ഥികൂടിയായിരുന്ന ഹനാന്റെ പ്രതികരണം. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹനാന്‍.

വിവാദ പ്രസ്താവനകള്‍ ഇന്നും ഇന്നലെയുമായി നടത്തുന്ന വ്യക്തിയല്ല അഖില്‍ മാരാർ. അഖില്‍ മാരാർ എന്ന വ്യക്തി റീച്ചുണ്ടാക്കുന്നതും തന്റെ ഐഡന്റിറ്റി കീപ്പ് ചെയ്യുന്നതും ഇത്തരം വിവാദങ്ങള്‍ സൃഷിടിച്ചുകൊണ്ടാണ്. ഒരോ വിഷയം കഴിയുമ്പോഴും അയാള്‍ക്ക് അടുത്ത വിവാദങ്ങള്‍ വേണം എന്നതാണ് അവസ്ഥയെന്നും ഹനാന്‍ വ്യക്തമാക്കുന്നു.

akhil-marar-hanan

ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അയാളുടെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചുകൊണ്ട് അഭിപ്രായം പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഗ് ബോസില്‍ മാത്രമല്ല, അതിന് പുറത്തും സ്ത്രീകള്‍ക്കെതിരെ വിവാദ പരാമർശങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അഖില്‍ മാരാർ. അദ്ദേഹത്തിന് ബിഗ് ബോസിലെ ചില മത്സരാർത്ഥികളോട് വിരോധമുള്ളതായിട്ട് എനിക്ക് പ്രേക്ഷകർക്കും അറിയാം.

ഷോയില്‍ ഉള്ളപ്പോള്‍ തന്നെ ചില മത്സരാർത്ഥികള്‍ക്കെതിരെ അഖില്‍ മാരാർ മോശമായ ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യം വെച്ചുകൊണ്ട് അവരെ കൂടുതല്‍ അപമാനിക്കാന്‍ വേണ്ടിയാണ് ഈ സാഹചര്യത്തില്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് തോന്നുന്നത്. ചാനലിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സപ്പോർട്ടും അഖിലിന് കിട്ടിയ സാഹചര്യത്തില്‍ അവരോട് എന്തെങ്കിലും ദേഷ്യം അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിട്ടില്ല. അപ്പോള്‍ സ്ത്രീകള്‍ തന്നെയാണ് ലക്ഷ്യമെന്നും ഹനാന്‍ പറയുന്നു.

കണ്ടന്റ് നെഗറ്റീവ് ഉണ്ടെങ്കിലും സീസണ്‍ 6 റേറ്റിങ്ങിന്റെ കാര്യത്തില്‍ മുന്നിലുണ്ട്. അപ്പോഴാണ് സീസണ്‍ 5 ലെ വിന്നറായിട്ടുള്ള എന്നെ എല്ലാവരും മറന്നുപോകുമോയെന്ന സംശയം അഖില്‍ മാരാറിന് ഉണ്ടാകുന്നത്. അങ്ങനെ ശ്രദ്ധ നേടാന്‍ എന്താണ് ഒരു വിഷയം കിട്ടുക എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സിബിന്‍ എന്ന മത്സരാർത്ഥിയുടെ കാര്യം കിട്ടുന്നത്. അവിടെ തുടങ്ങിയാണ് സ്ത്രീകളെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. അതുകൊണ്ട് തന്നെ വലിയ വിഷമമുണ്ട്.

ബിഗ് ബോസ് എന്ന ഷോയിലേക്ക് ഒരു മത്സരാർത്ഥിയെ എങ്ങനെ സെലക്ട് ചെയ്യുന്നു എന്ന് അറിഞ്ഞിട്ടില്ല, ഇവിടെ ഒരാളും സംസാരിക്കുന്നത്. ഇവിടെ ആണും പെണ്ണും എന്ന വ്യത്യാസമൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം റീച്ചായി നില്‍ക്കുന്ന ഇന്‍ഫ്ലൂവേഴ്സ്, നടീ-നടന്മാർ അത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ അറിയുന്ന ആളുകളെയാണ് എടുക്കുന്നത്. അതിന് വിവിധ ഘട്ടങ്ങളിലെ അഭിമുഖങ്ങളിലൂടെ കടന്ന് പോകണം. അവിടെ നിന്നും തിരഞ്ഞെടുക്കാനുള്ള യോഗ്യത എന്ന് പറയുന്നത് കഴിവ് മാത്രമാണെന്നും ഹനാന്‍ വ്യക്തമാക്കുന്നു.

ആക്ടീവായി, ഷോയ്ക്ക് ചേരുന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയും എന്ന് ഉറപ്പ് വരുന്നവരെയാണ് സെലക്ട് ചെയ്യുക. അല്ലാതെ ആരോപിക്കപ്പെടുന്നത് പോലുള്ള കാര്യങ്ങളില്ല. ഈ ഷോ എന്ന് പറയുന്നത് ഒരു സർവൈവല്‍ ഷോയാണ്. അറിയപ്പെടുന്ന ആളുകള്‍ക്കൊപ്പം തന്നെ കോമണേഴ്സിനും അവസരം കിട്ടി. അതില്‍ ആരെങ്കിലും മോശം പറഞ്ഞോ. ഭയക്കുന്നവരാണ് പ്രതികരിക്കുന്നതെന്നാണ് അഖില്‍ മാരാർ പറയുന്നത്. അങ്ങനെയെങ്കില്‍ ഇയാള്‍ എന്നാ മാങ്ങാ ചെയ്തിട്ടാണ് പ്രതികരിച്ചതെന്നും ഹനാന്‍ ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+