Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ: ഇപ്പോള്‍ ജിന്റോയ്ക്ക് പുറകെ പോകുന്നതിന്റെ കാരണമെന്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ മത്സരങ്ങള്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പത്ത് പേരാണ് ഇപ്പോള്‍ ഷോയിലേക്ക് അവശേഷിക്കുന്നത്. ഇതില്‍ ആരൊക്കെ ഷോയിലേക്ക് എത്തും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക് മികച്ച രീതിയില്‍ മത്സരിക്കുകയും കൂടുതല്‍ പോയിന്റുകള്‍ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ വലിയ മത്സരത്തിന് പോലും ഇടം നല്‍കാതെ അഭിഷേക് ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

jasmin-jinto-

അതിനിടെ ജിന്റോയെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സായി വീണ്ടും ആവർത്തിക്കുന്നതും ഇന്നലെ കണ്ടു. 'ദയവ് ചെയ്ത് ജിന്റോയെ ഒരിക്കലും നമ്പരുത്' എന്നാണ് റിഷിയോടും നോറയോടുമായി സായി പറയുന്നത്. അത് അത്രയേ ഉള്ളുവെന്നും റിഷി മറുപടിയും നല്‍കുന്നു. ജാസ്മിന് ഗെയിം മനസ്സിലാക്കി. ജിന്റോയ്ക്ക് ഒന്നും മനസ്സിലായിട്ടില്ല. അയാള്‍ക്ക് അലറി വിളിക്കല്‍ മാത്രം മതി. ഒരു തരം ഷോ. അതില്‍ അയാള്‍ ഹാപ്പിയാണെന്നും സായി പറയുന്നു.

അതേസമയം, ജോജു ജോർജ് പണി എന്ന സിനിമയുടെ പ്രമോഷനുമായി വന്ന് പോയതിന് ശേഷം ജാസ്മിന് ജിന്റോയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ജിന്റോയ്ക്ക് പ്രേക്ഷകരുടെ പിന്തുണ ഉണ്ടെന്ന് മനസ്സിലാക്കിയ ജാസ്മിന്‍ ജിന്റോയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ്. ഇത് ജിന്റോയ്ക്ക് ദോഷമായി മാറുമെന്നും ആ പ്രേക്ഷകന്‍ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ജോജുവിന്റെ വാക്കുകളുടെ ശക്തി. ഇതാ കാണൂ, കാര്യം കാണാൻ എന്തും ചെയ്യുന്ന അയേ ലേഡിയുടെ അടുത്ത ഊളത്തരം. ജിന്റപ്പാ കരുതിയിരുന്നോ... ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ഗബ്രിയേൽ പോയ വിഷയത്തിൽ ജയിലിന് മുൻപിലിരുന്ന് ജിന്റോയെ തെറിപറഞ്ഞതും, ജയിലിൽ വച്ച് സീനുണ്ടാക്കി ഫിസിക്കൽ അസോൾട്ട് വിഷയത്തിലും, മറ്റൊരു ജയിൽ ടാസ്കിൽ ഒരു രാത്രി മുഴുവൻ ഭരണിപ്പാട്ട് നടത്തിയതും ഇതേ ജാസ്മിനാണ്.

തുടക്കം മുതൽ ഇന്നോളം ജിന്റോയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച അവഹേളിച്ച നിറത്തിന്റേയും ആകാരത്തിന്റേയും പേരിൽ വരെ നാണംകെടുത്താൻ ശ്രമിച്ച ജാസ്മിൻ തിരിച്ചറിയുകയാണോ പൊതുജനം പ്രേക്ഷകർ അന്നുമുതലിന്നോളവും ഇനിയങ്ങോട്ടും നെഞ്ചിലേറ്റിയത് ജിന്റോയെയാണ് എന്ന്. പല കളികളും കളിച്ചിട്ടും ആ വടവൃക്ഷത്തിന്റെ ഒരിലപോലും അനക്കാൻ കഴിയാതെ തോറ്റ് തൊപ്പിയിട്ട എതിരാളി ജാസ്മിൻ പടയാളി ജിന്റപ്പന്റെ മുന്നിൽ മുട്ടുകുത്തി എന്ന് കരുതിയാൽ തെറ്റി. ഇത് പുതിയ അജണ്ട, പുതിയ നാടകം, പുതിയ സ്ട്രാറ്റജി. ജിന്റോ ഒന്ന് കരുതിയിരുന്നാല്‍ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+