'ജാസ്മിനുമായി അടുപ്പമുണ്ടാകാൻ കാരണം അയാൾ;സ്ക്രീൻ സ്പേസ് കിട്ടുന്നത് കാമറ നോക്കി തിരിച്ചറിഞ്ഞു'; ഗബ്രി പറയുന്നു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗബ്രി. എന്നാൽ 55ാം ദിവസം ഗബ്രിക്ക് ബിഗ് ബോസ് പടിയിറങ്ങേണ്ടി വന്നു. ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് ഗബ്രിക്ക് തിരിച്ചടിയായതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവം പങ്കിടുകയാണ് ഗബ്രി. ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും പറയുകയാണ് ഗബ്രി. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'അപ്രതീക്ഷിതമായൊരു അനുഭവമാണ് പുറത്ത് വന്നതിന് ശേഷം ഉണ്ടായത്. നെഗറ്റീവും പോസിറ്റീവുമൊക്കെ പ്രതീക്ഷി്ച്ചിരുന്നു. പക്ഷേ ഇതിന്റെ ഇംപാക്ട് അത്ര പ്രതീക്ഷിച്ചിട്ടില്ല. ഞാനും ജാസ്മിനും എങ്ങനെ കണക്ടായെന്ന് എനിക്ക് അറിയില്ല. പെട്ടെന്ന് ആളുകളുമായി കണക്ടാകുന്നൊരാളാണ് ഞാൻ. ജാസ്മിനും ഞാനും ഒരുമിച്ചായിരുന്നില്ല ആദ്യം ഗെയിം കളിച്ചത്. അവിടെ എത്തിയപ്പോൾ ആദ്യ ദിവസം തന്നെ സിജോയും റോക്കിയും കണക്ടായിരുന്നു. പക്ഷേ അതിൽ ആർക്കും യാതൊരു പ്രശ്നവും ഉണ്ടായില്ല.
ഞാൻ രതീഷേട്ടനോടും കണക്ടായിരുന്നു. അതിൽ ആർക്കും പ്രശ്നമില്ല, ജാസ്മിനോട് കണക്ടായത് മാത്രമാണ് പ്രശ്നം. ഞങ്ങൾ ട്വിൻസിനെ പോലെയാണ്. ഒരേ ചിന്താഗതിയാണ്. എന്റെ മനസിൽ എന്താണോ അത് ഞാൻ പറയാതെ തന്നെ ജാസ്മിന്റെ മനസിലേക്ക് വരും. നോമിനേഷനിൽ ശ്രദ്ധിച്ചാൽ മനസിലാകും, അതെപ്പോഴും ഒരുപോലെയായിരിക്കും. ഞങ്ങൾ ഗെയിം സംസാരിച്ചിട്ടില്ല. ഞാൻ ഒരു വ്യക്തിയേയും ഗെയിമിനേയും മനസിലാക്കുന്നത് പോലെയാണ് ജാസ്മിനും മനസിലാക്കുന്നത്.
ഞങ്ങൾ കമ്പനിയാകാൻ കാരണം രതീഷേട്ടനാണ്. ബിഗ് ബോസിൽ മുൻപ് പലരും ലൗ സ്ട്രാറ്റജി പയറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൗസിൽ വന്ന് ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ തന്നെ ഇത് ലൗ സ്ട്രാറ്റജിയാണെന്ന് ആളുകൾ കരുതും. കാരണം ഇത് തന്നെയാണ് ഹൗസിൽ നിലനിൽക്കാനുള്ള സ്ട്രാറ്റജി എന്നാണ് പൊതുവെ പറയപ്പെടുന്നത്.
ഞാനൊരു നടനാണ്. എന്റെ സ്ട്രോങ് പോയിൻറ് റൊമാൻസ് ആണ്. എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ അറിയുന്നതും റൊമാൻസ് ആണ്. ലൗ സ്ട്രാറ്റജി കളിക്കാനായിരുന്നെങ്കിൽ ആരോടും തല്ല് പിടിക്കാതെ അവസാനം വരെ ക്യൂട്ട് ആയി നിന്നാൽ മതിയാർന്നല്ലോ. ഞാനും ജാസ്മിനും എല്ലാത്തിലും നന്നായി ഗെയിം കളിച്ചിരുന്നു. സൗഹൃദം ഒരു പോയിന്റ് മാത്രമായിരുന്നു.
ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ആദ്യ ആഴ്ചയിൽ പറഞ്ഞിരുന്നു. പിന്നേയും അതെടുത്ത് തന്നെ എനിക്കെതിരെ ഉപയോഗിച്ചു. എന്നെ ബാധിച്ചില്ല, പക്ഷേ ജാസ്മിനെ ബാധിച്ചു.അവൾ ഒരു പെൺകുട്ടിയാണ്. സ്വാഭാവികമായും ബാധിക്കും. അപ്പോൾ മാത്രമാണ് ഞാനതിനോട് പ്രതികരിച്ചിട്ടുള്ളത്.
ഞാനും ജാസ്മിനും ഗെയിം സെൻസിലെ കാര്യങ്ങൾ എടുക്കുകയുള്ളൂവെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് സെയിഫായിട്ടുള്ള ഗെയിമേഴ്സിന് സെയിഫ് ഓപ്ഷനായിരുന്നു ഞങ്ങൾ. അതുകൊണ്ടാണ് ഞങ്ങളെ എല്ലാവരും നോമിനേറ്റ് ചെയ്യുന്നതും അറ്റാക്ക് ചെയ്യുന്നതും. പിന്നെ സ്ക്രീൻ സ്പേസ് ആർക്കാണ് കിട്ടിക്കോണ്ടിരിക്കുന്നതെന്നും ആളുകൾക്ക് മനസിലാകും. നമ്മൾ എവിടെയെങ്കിലും പോയിരിക്കുമ്പോൾ കാമറകൾ തിരിയുന്ന രീതി അനുസരിച്ച് നമ്മുക്ക് മനസിലാകും ആർക്കാണ് സ്ക്രീൻ സ്പേസ് കിട്ടുന്നതെന്ന്. ഞാനും ജാസ്മിനും ഒരുമിച്ച് ഇരുന്നാൽ രണ്ടോ മൂന്നോ ക്യാമറകൾ ഒരുമിച്ച് തിരിയും. ഞാനതൊക്കെ ശ്രദ്ധിക്കും. കാരണം ആദ്യ ദിവസം തന്നെ സെറ്റ്, ക്യാമറ, തുടങ്ങി എല്ലാ കാര്യങ്ങളും ഞാൻ കൃത്യമായി പരിശോധിച്ചിരുന്നു. സിനിമാറ്റോഗ്രഫി ഇഷ്ടമുള്ളത് കൊണ്ട് തന്നെ കാമറ സൂം ചെയ്യുകയാണോ, വൈഡിലാണോ എപ്പോഴാണ് തിരിയുന്നത് ,എന്താണ് ഉദ്ദേശിക്കുന്നത് എന്നൊക്കെ കൃത്യമായി മനസിലായിരുന്നു. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.












Click it and Unblock the Notifications