Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ അസാധ്യ മത്സരാർത്ഥി: 10 കാര്യങ്ങള്‍ ഇതാ, ഇതുപേലെ ഗെയിം മാറ്റിയവർ വേറെ ആരെങ്കിലുമുണ്ടോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വീടിന് അകത്തായാലും പുറത്തായാലും ഏറ്റവും അധികം കണ്ടന്റ് കൊടുത്തിട്ടുള്ള താരമാണ് ജാസ്മിന്‍. ജിന്റോ അടക്കമുള്ള താരങ്ങള്‍ക്ക് പുറത്ത് വലിയ പിന്തുണയുണ്ടെങ്കിലും ജാസ്മിന്‍ നല്‍കിയ കണ്ടന്റ് അദ്ദേഹത്തിന് പോലും ബിഗ് ബോസില്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. പോസിറ്റീവിനൊപ്പമോ, അതിലേറെ നെഗറ്റീവോ ആയിരുന്നെങ്കിലും ബിഗ് ബോസ് ചർച്ചകളിലെ ഒരു ശ്രദ്ധാകേന്ദ്രം ജാസ്മിന്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ഇവിടെ ഇതാ അജയ് എന്ന പ്രേക്ഷകന്‍ ജാസ്മിന്‍ ബിഗ് ബോസില്‍ നടത്തിയ പത്ത് ഗെയിം ചേഞ്ചിങ് നിമിഷങ്ങള്‍ എണ്ണിപ്പറയുകയാണ്. ആദ്യവീക്കിലെ ക്യാപ്റ്റന്‍സി ടാസ്ക് മുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദമായി തന്നെ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-new

1. ആദ്യത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കിന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോൾ ജാസ്മിൻ, സിജോയും റോക്കിയും ഒത്തുകളിച്ചതും സിജോ കളക്ട് ചെയ്ത ബോൾ എല്ലാം റോക്കിയുടെ ബൗളിൽ ആണിട്ടതെന്ന് പറയുന്നു. അവരുടെ ഒത്തുകളി പൊളിച്ചെന്ന് മാത്രമല്ല, തുടർന്ന് ഉണ്ടായ രണ്ടാം ഘട്ട മത്സരത്തിൽ അർജുൻ അപ്രതീക്ഷിത ക്യാപ്റ്റൻ ആയി.

സിജോ റോക്കി ഒത്തുകളി പുറത്ത് വന്നില്ലായിരുന്നെങ്കിൽ റോക്കി ആയിരുന്നേനെ ആദ്യ ആഴ്ച്ചയിലെ ക്യാപ്റ്റൻ. റോക്കി ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ പവർ റൂം മെമ്പേഴ്സ് സിജോ ഉൾപ്പെടുന്ന മറ്റൊരു ടീം ആകുമായിരുന്നു. അവരുടെ പ്ലാനിങ് തെറ്റിച്ച് ഗെയിം വഴി തിരിച്ചു വിട്ടത് ജാസ്മിന്റെ വെളിപ്പെടുത്തലാണ്.

2. നാലാം ആഴ്ച്ചയിലെ പ്രത്യേക അധികാരങ്ങൾ ഉള്ള ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്ക്കുകളിൽ ഗബ്രിയുമായി ചേർന്ന് പ്ലാനിങ്ങോടെ കളിച്ചു ആ ആഴ്ചയിലെ ക്യാപ്റ്റൻ സ്ഥാനം നേടിയെടുത്തു. ഒരു കാര്യം ഓർക്കണം പെണ്ണുങ്ങൾ കൂടുതൽ ഉള്ള ടീം ആണേൽ ജയിക്കാൻ പാടാണ് എന്ന് ജിന്റോ പറഞ്ഞിടത്താണ് ഗബ്രി ഒഴികെ ബാക്കിയെല്ലാം സ്ത്രീകളായ ടീം വിജയിക്കുന്നത്.

3. പ്രത്യേക അധികാരങ്ങൾ ഉള്ള ക്യാപ്റ്റൻ ആയ ജാസ്മിന്റെ ടീം സ്പ്ളിറ്റിങ് രസകരമായിരുന്നു. തമ്മിൽ അടിക്കാൻ സാധ്യത ഉള്ളവരെ, ഉദാഹരണത്തിന് ജിന്റോ നോറ, ഒരു ടീമില് ആക്കിയതോടെ ആ ആഴ്ച്ച അവർ തമ്മിൽ നടക്കേണ്ടിയിരുന്ന ഫൈറ്റ് കണ്ടെന്റ് ഇല്ലാതെ ആയി. ആ സമയത്തെ ലൈവിൽ നടന്ന ഋഷി അൻസിബ കോൺവെർസേഷനിൽ അവരിത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

4. റോക്കി, സിബിൻ, ജിന്റോ, രശ്മിൻ എന്നിവരെ അനായാസം എക്സ്പോസ് ചെയ്യിച്ചത് ജാസ്മിനാണ്. റോക്കിയെ പ്രൊവോക്ക് ചെയ്യാൻ അവനെ നോക്കി 1,2,3,4 എന്ന് പറഞ്ഞാൽ മതിയെന്ന് കാണിച്ചു തന്നു. ഇത് വീക്കെൻഡിൽ വീഡിയോ കാണിച്ച നെക്സ്റ്റ് ഡേ റോക്കി പുറത്തായി. സിബിനെ സിമ്പിൾ ആയി പ്രൊവോക്ക് ചെയ്തതിലൂടെ അയാൾ റോങ്ങ്‌ സിംബൽ കാണിക്കുന്നു. അതിന്റെ പേരിൽ വീക്കെൻഡിൽ കിട്ടിയ ബിരിയാണിയുടെ കനം കാരണം മൈൻഡ് ഔട്ട്‌ ആയി സിബിൻ പുറത്തേക്ക്.

ഗബ്രി പോയതിന് കാരണം നീയാണെന്ന് പറഞ്ഞ് തർക്കിക്കാൻ വന്ന ജിന്റോയോട് ജാൻമണി എങ്ങനെയാ പോയത് എന്ന് ചോദിക്കുന്നു. പുറത്തുള്ള എല്ലാവർക്കും അറിയാം ജാൻമണി അവരുടെ സംസാരത്തിന്റെ ഗുണം കൊണ്ടാണ് പോയതെന്ന്. എന്നാൽ പ്ലാൻ ചെയ്ത് സംസാരിക്കാൻ വരാറുള്ള ജിന്റോ അപ്രതീക്ഷിത ചോദ്യം കേട്ടപ്പോൾ മുതൽ ബ ബ ബ അടിച്ചു വിയർക്കാൻ തുടങ്ങി, ഒടുക്കം അവിടുന്ന് എണീറ്റ് ഓടി. ജിന്റോക്ക് ഒരു നിസാര കാര്യത്തിൽ പോലും പോയിന്റ് പറഞ്ഞ് തർക്കിച്ച് നിൽക്കാനുള്ള കഴിവില്ലെന്ന് അതോടെ മനസിലായി.

5. കഴിഞ്ഞ ആഴ്ച്ച ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റിന് വേണ്ടിയുള്ള മുട്ട ടാസ്ക്കിൽ സിജോ റൂൾ തെറ്റിച്ചു കാൽ കുത്തിയെങ്കിലും അത് ജഡ്ജ് ആയി നിന്ന ജാസ്മിന്റെ അറിവില്ലായ്മ ആയി ചിത്രീകരിച്ചു. സിജോ സായി എത്ര തർക്കിച്ചിട്ടും വിട്ടു കൊടുക്കാതെ നിയമം തെറ്റിച്ച് വച്ച മുട്ടകൾ അസാധുവാക്കി. ഒരുപക്ഷെ സിജോ,സായി എന്നിവരുടെ മാനിപ്പുലേഷനിൽ വീഴുന്ന ഒരാളായിരിന്നു ജഡ്ജ് എങ്കിൽ ഇപ്പോൾ നെസ്റ്റ് ടീമിന് പകരം ടണൽ ടീം വിന്നർ ആയേനെ. അതായത് ബോണസ് പോയിന്റുകൾ ടിക്കറ്റ് ടു ഫിനാലെയിൽ നിർണ്ണായകം ആണെന്ന് അറിയുമ്പോൾ ആണ് ജാസ്മിൻ അവിടെ കാണിച്ച നോൺ കോംപ്രമൈസിങ് മെന്റാലിറ്റി എത്രത്തോളം നെസ്റ്റ് ടീമിന് ഗുണം ചെയ്തു എന്ന് മനസിലാവുന്നത്.

6. ഹോട്ടൽ ടാസ്ക്കിൽ ബാക്കിയെല്ലാവരും ഹോട്ടലിലെ ജോലിക്കാരായി ആത്മാർത്ഥതയോടെ വർക്ക് ചെയ്തപ്പോൾ ഇത് ഒരു ഫൺ ടാസ്ക്ക് ആണെന്ന് മനസിലാക്കി ജാസ്മിൻ കളിച്ചു. റോബോട്ട് ആയി ഫൺ മൂഡിൽ കമന്റുകൾ പറഞ്ഞ ക്യൂട്ട് റോബോ ആയി ജാസ്മിൻ ആ രണ്ട് ദിവസം നിറഞ്ഞാടി. ഗസ്റ്റ് ആയി വന്ന സീസൺ 1 വിന്നർ സാബുമോനും ശ്വേത മേനോനും അവരുടെ സംസാരത്തിനിടയിൽ ജാസ്മിൻ അസാധ്യ പ്ലെയർ ആണെന്ന് വരെ പറഞ്ഞു. ഹോട്ടൽ ടാസ്ക്ക് നടന്ന രണ്ട് ദിവസങ്ങളിലും പവർ ടീമില് ഉള്ളവരുടെ ഈഗോ എക്സ്പോസ് ചെയ്യിച്ചു. ആ ടാസ്ക്ക് മനസിലാക്കി കളിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ജാസ്മിൻ.

8. വൃത്തിയുടെ പേരിൽ ഏറ്റവും കൂടുതൽ ഹൗസിനു അകത്തും പുറത്തും ഓഡിറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ജാസ്മിൻ. കഴിഞ്ഞ ആഴ്ചയിലെ കെപി നമ്പൂതിരിസ് ബെസ്റ്റ് ടീത് അവാർഡിനായി അഭിഷേക് അടക്കം ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് ജാസ്മിനെ ആയിരുന്നു. ഹൗസ് മേറ്റ്‌സിനിടയിൽ ഓരോ ദിവസം കഴിയും തോറും ജാസ്മിൻ മതിപ്പ് ഉണ്ടാക്കിയെടുക്കുന്നതിന് ഉള്ള ഏറ്റവും നല്ല തെളിവാണിത്.

10. അവസാനമായി, ഈ ആഴ്ച്ച നടന്ന റാങ്കിങ് ടാസ്ക്കിൽ ഒന്നാം സ്ഥാനം അടപടലം കൊണ്ട് പോവാൻ നിന്ന നന്ദനയുടെ മുന്നിലേക്ക് സിജോ, സായി, നന്ദന എന്നിവരുടെ പണപ്പെട്ടി പ്ലാനിങ് എടുത്തിട്ടു. അതോടെ നന്ദന നിശബ്ദയായി. ഹൗസിൽ നടക്കുന്ന മറ്റ് കണ്ടെന്റുകൾ ഓർത്ത് വച്ച് ടാസ്ക്കുകളിൽ ബുദ്ധിപൂർവ്വം ഉപയോഗിക്കാനുള്ള കഴിവ് ജാസ്മിനുണ്ട്.

ഇത് ജാസ്മിൻ കൊടുത്ത ഏതാനം ഗെയിം ചേഞ്ചിങ് മൊമെന്റ്സ് മാത്രമാണ്. നിലവിൽ അവിടെ നിൽക്കുന്ന ബഹു ഭൂരിപക്ഷം മത്സരാർഥികളും കൊടുത്ത ഗെയിചേഞ്ചിങ് മൊമെന്റ്സ് എഴുതി നോക്കിയാൽ അര പേജ് പോലും ഉണ്ടാവില്ല. ജാസ്മിൻ തന്നെയാണ് ഈ സീസണിലെ മികച്ച ഗെയിമറും ഗെയിം ചെയ്ഞ്ചറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+