Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസ് മലയാളം സീസൺ 6ന്റെ കപ്പ് ആര് കൊണ്ടുപോകും?: ​ഗ്രാന്റ് ഫിനാലെ ജൂൺ 16ന്? പുതിയ വിവരം പുറത്ത്

ബിഗ് ബോസ് മലയാളം സീസൺ 6 പതിനൊന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങളുടെ നാളുകളാണ് ഇനിയങ്ങോട്ട്. സൗഹൃദങ്ങളും ഗ്രൂപ്പ് കളിയുമൊക്കെ വിട്ട് മത്സരാർത്ഥികൾ തങ്ങളുടെ മുന്നേറ്റത്തിന് കൂടുതൽ പ്രാധാന്യം നൽകും. മത്സരം അവസാന ഘട്ടത്തിൽ എത്തി. ടോപ്പ് ഫൈവ് എന്ന ലക്ഷ്യം മുൻ നിർത്തിയായിരിക്കും ഇനിയുള്ള ഗെയിമുകൾ. ബിഗ് ബോസ് പ്രേക്ഷകർ കാത്തിരുന്ന റാങ്കിംഗ് ടാസ്ക്കും ഫാമിലി വീക്കുമൊക്കെ കഴിഞ്ഞു.

ഇനി എന്തൊക്കെയായിരിക്കും വരാൻ പോകുന്നത് എന്ന് കാത്തിരുന്ന് അറിയണം. അതേ സമയം, എന്നായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെ എന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകർക്ക് ഉണ്ട്. ഇപ്പോൾ ഫിനാലെയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സ് രേവതി. എന്നായിരിക്കും ഫിനാലെ നടക്കുക എന്ന് രേവതി പറയുന്നു.

bigg bosss

ഗ്രാന്റ് ഫിനാലെ ജൂൺ 16ാം തീയതി ആവാനാണ് സാധ്യത എന്നാണ് രേവതി പറയുന്നത്. ജൂൺ 16 ന് തന്നെ ഗ്രാന്റ് ഫിനാലെ നടക്കാനാണ് 99 ശതമാനവും സാധ്യതയെന്നും ഇനി ആ തീയതി നീട്ടുമോ അതോ അടുപ്പിക്കുമോ എന്ന് കണ്ടറിയാം എന്ന് രേവതി പറയുന്നു. 16 ന് ആണെങ്കിൽ ഇനി കൂടുതൽ ദിവസങ്ങളില്ല. നിലവിൽ 13 മത്സരാർത്ഥികളാണ് ഉള്ളത്. ഇതിൽ ആരൊക്കെയാവും ഫൈനൽ ഫൈവിൽ എത്തുക എന്നറിയണം. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുന്നുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നവരാകും ടോപ്പ് 5 ൽ എത്തുക.

അതേ സമയം റാങ്കിം​ഗ് ടാസ്ക്കിൽ എല്ലാവരെയും പിന്നിലാക്കി അഭിഷേകാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് ജിന്റോ ആണ്. ഒന്നാം സ്ഥാനം നേടിയ അഭിഷേകാണ് 11ാം വാരത്തിലെ ക്യാപ്റ്റൻ. ശ്രീതു നാലാം സ്ഥാനത്താണ്, അർജുൻ മൂന്നാം സ്ഥാനത്താണ്, ഋഷി അഞ്ചാം സ്ഥാനത്താണ്. ആറാം സ്ഥാനത്ത് സായി ആണ്, ഏഴാം സ്ഥാനത്ത് അൻസിബയും എട്ടാം സ്ഥാനത്ത് റെസ്മിനും ആണ്.

നോറ ഒൻപതാം സ്ഥാനത്തും ജാസ്മിൻ പത്താം സ്ഥാനത്തുമാണ്. പന്ത്രണ്ടാമതാണ് അപ്സര, നന്ദന പതിമൂന്ന്. ഒന്നാം സ്ഥാനത്തിന് വേണ്ടി വാശിയേറിയ പോരാട്ടമാണ് നടന്നത്. ആദ്യം ജിന്റോയും നന്ദനയുമാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി വഴക്കിട്ടത്. അഭിഷേക് അപ്രതീക്ഷിതമായിട്ടാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. പതിനൊന്നം വാരത്തിലെ ക്യാപ്റ്റൻ ആയതും വളരെ അപ്രതീക്ഷിതമായിട്ടാണ്. ഇനി എന്താണ് ബി​ഗ് ബോസ് മത്സരാർത്ഥികളെ കാത്തരിക്കുന്ന ​ഗെയിമുകളെന്ന് കാത്തിരുന്ന് തന്നെ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+