Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനും ശ്രീതുവും പ്രണയത്തിലാണോ, നോറയ്ക്ക് വിട്ടുകൊടുത്തത് എന്തുകൊണ്ട്? വെളിപ്പെടുത്തി അൻസിബ..

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ നിന്ന് അൻസിബ പുറത്തായിരിക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ പുറത്താകൽ. ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു അൻസിബ. അൻസിബ പുറത്തായപ്പോൾ ഹൗസിന് ഉള്ളിൽ ഉള്ളവർ പോലും ഞെട്ടിപ്പോയി. ഋഷിക്കായിരുന്നു കൂടുതൽ വിഷമം. ഇപ്പോൾ ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം ബി​ഗ് ബോസിലെ കാര്യങ്ങൾ സംസാരിക്കുകയാണ് അൻസിബ. ഋഷിക്കാണ് താൻ പിന്തുണ കൊടുക്കുക എന്ന് അൻസിബ പറഞ്ഞു. വളരെ ജെനുവിനാണ് ഋഷി എന്നും അൻസിബ പറഞ്ഞു.

അതേ സമയം ജിന്റോയെക്കുറിച്ചുള്ള ചോ​ദ്യത്തിന് ജിന്റപ്പൻ പൊളിയാണ്. ജിന്റപ്പൻ എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ജിന്റപ്പൻ എന്തൊക്കെയോ കാണിക്കും പക്ഷേ എനിക്ക് ജിന്റപ്പനെ ഇഷ്ടമാണ്. ക്വാളിറ്റി ഇല്ലാത്ത മനുഷ്യനോട് നമുക്ക് ഇഷ്ടം തോന്നില്ലല്ലോ. ജിന്റപ്പൻ എന്തൊക്കെ എന്ത് ചെയ്ത് കഴിഞ്ഞാലും ജിൻപ്പന്റെ അടുത്ത് ആ ദേഷ്യം തോന്നിയിട്ടില്ല. ഞാൻ ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പന്റെ അടുത്തായിരിക്കും, വീണ്ടും ഇണങ്ങും. എന്താണെന്ന് അറിയില്ല, എന്നായിരുന്നു അൻസിബ പറഞ്ഞത്.

arjun

എന്താണ് ബി​ഗ് ബോസിൽ നിന്ന് പഠിച്ച പാഠം എന്ന ചോദ്യത്തിന് പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം അതിന് ശേഷം ഖേദിച്ചിട്ട് കാര്യമില്ല എന്നാണ് അൻസിബ പറയുന്നു. എന്തുകൊണ്ടാണ് നോറയോട് സംസാരിച്ചപ്പോൾ വിട്ടുകൊടുത്തത് എന്ന ചോദ്യത്തിനും അൻസിബ മറുപടി പറയുന്നുണ്ട്.

തലേദിവസം നടന്ന സംഭവങ്ങൾ വിഷമമുണ്ടാക്കിയിരുന്നു. അവസാനം ബിഗ് ബോസ് ചോദിച്ചപ്പോൾ നോമിനേറ്റ് ചെയ്യുന്നുവെന്ന് പറയാമിയിരുന്നു, പക്ഷേ പറഞ്ഞില്ല എന്നും അൻസിബ. പറഞ്ഞു. അർജുനും ശ്രീതുവും പ്രണയത്തിലാണോ എന്ന ചോദ്യത്തിനും അൻസിബ മറുപടി പറഞ്ഞു. അത് അങ്ങനെയാണെന്ന് എനിക്ക് അറിയില്ല, അവർ ഫ്രണ്ട്‌സ് ആണെന്നാണ് അൻസിബ പറഞ്ഞത്.

കഴിഞ്ഞ ദിവസവും ഒട്ടും പ്രതീക്ഷിക്കാതെയാണ് അൻസിബ ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. 77 ദിവസങ്ങൾ ബി​ഗ് ബോസ് വീട്ടിൽ നിന്ന ശേഷമാണ് അൻസിബ പുറത്തായിരിക്കുന്നത്. അവാസനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു അൻസിബ.

ഇത്രയും ദിവസം ബി​ഗ് ബോസ് ഹൗസിൽ നിൽക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ബി​ഗ് ബോസിൽ നിന്ന് പുറത്തായിതിന് പിന്നാലെ അൻസിബ പറഞ്ഞത്. പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണെന്നും അൻസിബ പറഞ്ഞു താൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ലെന്നും അൻസിബ വ്യക്തമാക്കിയിരുന്നു,

" പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യം ഉണ്ട് ഞാൻ എന്ത് ചെയ്തുവെന്ന്. ഞാൻ ഞാനായിട്ടേ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ട. എല്ലാ പ്രേക്ഷകർക്കും ഒത്തിരി നന്ദി, " അൻസിബ പറഞ്ഞു.

ബി​ഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും 365 ദിവസവും വേണമെങ്കിലും നമുക്ക് അഭിനയിക്കാം, പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ പറഞ്ഞു. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ബി​ഗ് ബോസ് വീട്ടിൽ പോരാട്ടമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+