Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസിന് മുന്നിൽ നാണത്തോടെ അർജുനും ജാസ്മിനും; കണ്ടില്ലെന്ന് ഭാവിച്ച് ശ്രീതു, പൊസസ്സീവായോ?

ബി​ഗ് ബോസ് മലയാളം സീസൺ 6 ന്റെ പത്താം വാരം അവസാനിക്കാൻ പോവുകയാണ്. ഇത്തവണ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ എത്താത്തതുകൊണ്ട് സാധാരണ രീതിയിലുള്ള എപ്പിസോഡാണ്. മത്സരാർത്ഥികൾക്ക് ടാസ്ക്കുകൾ നൽകുന്നുണ്ട്. ലൈവിൽ ​ഗ്രൂപ്പുകളായി മത്സരാർത്ഥികൾ ടാസ്ക്ക് കളിക്കുന്നത് കാണാം. സംഖ്യകൾ മനസ്സിൽ ഓർത്തുവെയ്ക്കുന്ന ​ഗെയിമാണ്. ​ഗെയിം നടക്കുമ്പോഴും പ്രേക്ഷകർ ശ്രദ്ധിക്കുന്നത് അർ‌ജുനേയും ജാസ്മിനേയുമാണ്.

ഇവർ ഇപ്പോൾ ഭയങ്കര സൗഹൃദത്തിലാണ്. ഇത് ശ്രീതുവിന് അത്ര ഇഷ്ടമാകുന്നില്ലെന്ന് വ്യക്തമാണ്. ശ്രീതുവിനെ പൊസസ്സീവ് ആക്കാൻ അർജുൻ വേണമെന്ന് വച്ച് ചെയ്യുന്നതാണോ എന്നാണ് പ്രേക്ഷകർ ചോ​ദിക്കുന്നത്. ഇപ്പോൾ ​ഗെയിമിനിടിയിൽ രസകരമായ ഒരു കാര്യം നടന്നിരിക്കുകയാണ്. അൻസിബ, നോറ, നന്ദന എന്നിവർ അകത്ത് പോയി വന്നതിന് ശേഷം അടുത്ത ​ഗ്രൂപ്പിന് പോകാൻ കുറച്ച് സമയം ലഭിക്കും. ഇവർ പുറത്തുവന്ന ഉടൻ അർജുനും ജാസ്മിനും അകത്തേക്ക് ഓടുന്നു. അപ്പോൾ ഇപ്പോൾ ആരും എങ്ങോട്ടും പോകാൻ പാടില്ല, ഇരിക്കുക എന്നാണ് ബി​ഗ് ബോസ് പറയുന്നത്. ഇതോടെ അർജുനും ജാസ്മിനും തിരികെ വരുന്നു.

jasmine

അപ്പോൾ റെസ്മിൻ ബി​ഗ് ബോസിനോട് അർജുന്റയും ജാസ്മിന്റെയും കയ്യിൽ എഴുതി വെയ്ക്കാൻ ഐലൈനർ ഉണ്ട് എന്ന സൂചന നൽകുന്നു. ബി​ഗ് ബോ​ഗ് ക്യൂട്ടെക്സും ഐലൈനറും ഐ ഷാഡോ ഒന്നുമായി പോകാൻ പാടില്ലെന്ന് അറിയിക്കേണ്ടതാണ് എന്നാണ് റെസ്മിൻ പറയുന്നത്. ഇവിടെ 70 ൽ അധികം ക്യാമറകൾ ഉണ്ട്, ഞങ്ങൾ മുഴുവൻ സമയും കണ്ടുകൊണ്ടിരിക്കുകയാണ്, വേല കയ്യിലിരിക്കട്ടേ, എന്നാണ് ഇതിന് മറുപടിയായി ബി​ഗ് ബോസ് പറയുന്നത്. ഇതോടെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ രണ്ട് പേരും മേശപ്പുറത്ത് വെയ്ക്കുന്നു. ഇതോടെ മറ്റുള്ളവർ ഇവരെ കളിയാക്കുന്നു. രണ്ട് പേരും നന്നായി ചമ്മുന്നുമുണ്ട്. എന്നാൽ ശ്രീതു ഇത് ശ്രദ്ധിക്കുന്നില്ല.

പ്രേക്ഷകർക്കിടയിൽ ഇവരുടെ ഈ പുതിയ കൂട്ടുകെട്ട് ചർച്ചയായിട്ടുണ്ട്. അർജുന്റെയും ശ്രീതുവിന്റെയും കുടുംബം വന്നുപോയതിന് ശേഷമാണ് ഈയൊരു മാറ്റം അർജുന് വന്നത്. ശ്രീതുവിന്റെ അമ്മ ശ്രീതുവും അർജുനും തമ്മിലുള്ള ബന്ധം തനിക്ക് ഇഷ്ടമല്ലെന്ന സൂചന നൽകിയിരുന്നു. അർജുനെ ശ്രീതുവിന്റെ അമ്മ തീരെ ശ്രദ്ധിച്ചതുമില്ല. അതേ സമയം തനിക്ക് ശ്രീതുവിനോടുള്ള പ്രത്യേക ഇഷ്ടം അർജുൻ ശ്രീതുവിനോട് രാത്രി തുറന്നു സംസാരിച്ചിരുന്നു, പക്ഷേ ഇത് ശ്രീതു കാര്യമായി എടുത്തിരുന്നില്ല.

ശ്രീതുവിന്റെയും അമ്മയുടെയും പെരുമാറ്റത്തിന് എതിരെ പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. ശ്രീതുവിന്റെ അമ്മ എന്തിനാണ് അർജുനോട് ഇങ്ങനെ പെരുമാറിയതെന്നും തമ്മിൽ സംസാരിക്കുന്നതിൽ എന്തിനാണ് ഇത്തരത്തിൽ പ്രശ്നം കാണുന്നതെന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ എന്തായാലും ജാസ്മിനും അർജുനുമായുള്ള കോമ്പോ ഉണ്ടാകുമോ എന്നറിയാൻ ആണ് പ്രേക്ഷകർ കൗതുകത്തോടെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+