Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോയെ മാറ്റിനിർത്തി ജാസ്മിന്റെ ചോദ്യം, കയ്യോടെ ബി​ഗ് ബോസ് പൊക്കി; അറിയേണ്ടിയിരുന്നത് ഇക്കാര്യം..

അസി റോക്കിയുടെ ഇടിയേറ്റ് പരിക്കേറ്റ് ചികിത്സയ്ക്കായി പുറത്തുപോയ സിജോ ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വളരെ മാസായിട്ടാണ് സിജോ തിരിച്ചുവന്നത്. തീപ്പെരിയായിട്ടല്ല കാട്ടുതീയായിട്ടാണ് താൻ തിരിച്ച് വന്നത് എന്നാണ് സിജോ പറഞ്ഞത്. എന്തായാലും സിജോയുടെ തിരിച്ചുവരവ് ബി​ഗ് ബോസ് വീടിനകത്ത് ഓളം ഉണ്ടാക്കിയിട്ടുണ്ട്.

സിജോയുടെ പ്ലാൻ എന്തായിരിക്കും എന്നറിയാനാണ് മറ്റ് മത്സരാർത്ഥികളും കാത്തിരിക്കുന്നത്. എന്തെങ്കിലും പ്ലാനുമായിട്ടായിരിക്കും സിജോ എത്തിയത് എന്നാണ് മറ്റ് മത്സരാർത്ഥികൾ കരുതുന്നത്. ശരണ്യയും ശ്രീരേഖയുമൊക്കെ സിജോയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സിജോ 100 ദിവസത്തേക്കുള്ള പ്ലാനുമായിട്ടാണ് വന്നിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.

sjo

ഇന്ന് ലൈവിൽ മൊത്തം സിജോയുടെ വരവുമായി ബന്ധപ്പെട്ട സംസാരം തന്നെയാണ്. പുറത്ത് നിന്ന് സിജോ കളി കണ്ടുകാണും എന്നാണ് മത്സാർത്ഥികൽ കരുതുന്നത്. അത് കാെണ്ടുതന്നെ പുറത്ത് നടക്കുന്ന കാര്യങ്ങൾ സിജോയക്ക് അറിയാമെന്നും ഇവർക്ക് അറിയാം. അത് കൊണ്ട് തന്നെയാണ് ജാസ്മിൻ സിജോയോട് ചില ചോദ്യങ്ങളുമായി എത്തിയത്.

തനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് ജാസ്മിൻ സിജോയെ വിളിക്കുന്നത്. ​ഗാർഡൻ ഏരിയയിൽ ഇരുവരും പോയി ഇരിക്കുന്നുണ്ട്. തന്നിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കരുത് എന്ന് പറഞ്ഞാണ് സിജോ ജാസ്മിനോട് സംസാരിക്കുന്നത്. നീ പതിനാറ് ദിവസം ഇവിടെ കളിച്ചയാളും പുറത്ത് പോയ ആളം , ചിലപ്പോൾ ഷോയൊക്കെ കണ്ടും കാണും.

ഞാൻ കളിക്കുന്നുണ്ടോ? ഒട്ടും ആക്ടീവ് അല്ലാതെയൊന്നും ഇല്ലല്ലോ. അങ്ങനെയുള്ളവർ ഇവിടെ ഉണ്ട്. ഞാൻ കളിക്കുന്നില്ലേ. എന്റെ ഭാ​ഗത്താണ് ന്യായം എന്ന് നീ നേരത്തെ പറഞ്ഞതല്ലേ, എന്നാണ് ജാസ്മിൻ പറഞ്ഞത്. എന്നാൽ ഉടൻ ബി​ഗ് ബോസ് ഇടപെട്ടു. ജാസ്മിന് എന്താണ് അറിയേണ്ടത്. ഞാൻ പറഞ്ഞുതരാം.

ജാസ്മിന് ജാസ്മിനെ കുറിച്ച വിശ്വാസം ഇല്ലേ, എന്നാണ് ബി​ഗ് ബോസ് ചോദിച്ചത്. എന്നാൽ താൻ പുറത്തെ കാര്യമല്ല ചോ​ദിച്ചത് എന്നാണ് ജാസ്മിൻ മറുപടി പറയുന്നത്. ഇക്കാര്യം നടക്കുമ്പോൾ എല്ലാ മത്സരാർത്ഥികളും ​ഗാർഡൻ ഏരിയയിൽ ഉണ്ടായിരുന്നു. ജാസ്മിനെ ബി​ഗ് ബോസ് വഴക്ക് പറഞ്ഞ ഉടനെ ഇവരൊക്കെ ജാസ്മിനെ നേരെ കൂവി. ​ഗബ്രിയും ഉണ്ടായിരുന്നു. എന്തായാലും സിജോ വന്നതോടെ ബി​ഗ് ബോസിലെ കളി മാറാൻ സാധ്യതയുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+