'അഭിഷേകിന് ടോപ് 5 ൽ പോലും എത്താനുള്ള യോഗ്യത ഇല്ല, ഇതാണ് കാരണം'; വൈറലായി കുറിപ്പ്
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ന്‌റെ കിരീടം ആര് ചൂടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നിലവിൽ ഫൈനലിൽ ജാസ്മിൻ ജാഫർ-അഭിഷേക് ശ്രീകുമാർ പോരാട്ടത്തിന് സാധ്യത ഉണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടൂന്നത്. എന്നാൽ ഫൈനൽ പോയിട്ട് ടോപ് ഫൈവിൽ പോലും എത്താൻ സാധ്യത ഇല്ലാത്ത മത്സരാർത്ഥിയാണ് അഭിഷേക് എന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. എന്തുകൊണ്ടെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ വിശദമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അഭിഷേക് എന്ത് കൊണ്ട് ടോപ് 5 ൽ പോലും എത്താൻ അർഹൻ അല്ല (ടിക്കറ്റ് റ്റു ഫിനാലെ ഒത്തു കളി ഇല്ലേൽ ഒരിക്കലും എത്തില്ല)
1. അഭിഷേക് യെല്ലോ കാർഡ് വന്ന ദിവസം തന്നെ വാങ്ങി പഴം വിഴുങ്ങി ഇരുന്നത് കുറച്ചു ദിവസം ഒന്നും അല്ല
2. ഫാമിലി ടാസ്ക് വരെയും ആ ഇരിപ്പ് തുടർന്നു, അച്ഛൻ പറഞ്ഞു ഇടയ്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ എങ്കിലും പാടില്ലേ
3. വല്ലപ്പോഴും മറ്റുള്ളവർക്ക് വളരെ അപകടകരമാം വിധം ഫിസിക്കൽ ടാസ്ക് കളിക്കാൻ മാത്രം ബീൻ ബാഗിൽ നിന്നും എഴുന്നേൽക്കും
4. ഇപ്പൊ കിട്ടിയ സപ്പോർട്ട് അമ്മയ്ക്ക് എഴുതിയ കത്തിനു ശേഷം ആണ് .
5. അത് അഭിഷേകിന്റെ ഫാൻസ് അല്ല, ജിന്റോ എന്ന പച്ച മനുഷ്യന്റെ ഫാൻസ് ആണ്.
6. ടോക്സിക് ഫാൻസ് അഭിഷേകിന് സെന്റി വോട്സ് & സപ്പോർട്ട് വേണ്ട എന്ന് പറഞ്ഞെങ്കിലും ജിന്റോ ഫാൻസ് സപ്പോർട്ട് തുടർന്നു,
7. പൂജയോടും നന്ദന യോടും കോമ്പോ ഉണ്ടാക്കാൻ അഭിഷേക് നോക്കി എങ്കിലും അത് വർക്ക് ആയില്ല
8. സായി യുമായി ചേർന്ന് ജിന്റോ യ്‌ക്കെതിരെ ഗെയിം പ്ലാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ജിന്റോ ഫാൻസ് കുറച്ചു പുറകോട്ട് അടിച്ചു
9. ഗബ്രി പോയതിന് ശേഷം കോമ്പോ & കണ്ടന്റ് ഉണ്ടാക്കാൻ അലഞ്ഞു തിരിഞ്ഞ ജാസ്മിൻ ആദ്യം അർജുന്റെ അടുത്തും പിന്നീട് അഭിഷേക് ന്റെ അടുത്തും എത്തി. ജാസ്മിൻ അങ്ങോട്ട് കേറി ചൊറിഞ്ഞു അഭിഷേകിന്റെ വായിൽ കോലിട്ട് കുത്തി അവന്റ വാ തുറപ്പിച്ചു. അന്ന് ജാസ്മിൻ നല്ല പോലെ കേട്ടു. അപ്പോഴാണ് വീണ്ടും അഭിഷേകിന്റെ പേര് എല്ലാരും പറഞ്ഞത്.
10. അർജുൻ സായി അഭിഷേക് ചേർന്ന് ടിക്കറ്റ് റ്റു ഫിനാലെയിൽ ജിന്റോ സ്കോർ ചെയ്യാതെ നില്കാൻ നോക്കി ഗ്രൂപ്പ് കളിച്ചു. വേറെ ആരെയും അഭിഷേക് എതിരാളി ആയി കണ്ടിട്ടില്ല ജിന്റോ യെ മാത്രം.
സ്റ്റാമ്പ് ഒട്ടിക്കലിൽ ജിന്റോയുടെ കഴുത്തിനു പിടിച്ചു വലിച്ചു അങ്ങേ അറ്റം ഫിസിക്കൽ അസോൾട്ട് ചെയ്തത്തോടെ അഭിഷേക് എന്ന ടോക്സിക് വ്യക്തിയെ ബഹു ഭൂരിപക്ഷം പ്രേക്ഷകർ വെറുത്തു.
ശുഭം












Click it and Unblock the Notifications