Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീതുവിന്റെ അമ്മയെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു; ശക്തമായ താക്കീത് നൽകി ബി​ഗ്ബോസ്; സംഭവിച്ചത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ മത്സരാർത്ഥികളുടെ കുടുംബങ്ങൾ ബിബി ഹൗസിലേക്ക് എത്തുകയാണ് അൻസിബയുടെയും ഋഷിയുടെയും കുടുംബമാണ് ആദ്യം വന്നത്. പിന്നാലെ എത്തിയത് അർജുന്റെയും ശ്രീതുവിന്റെയും അമ്മയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതും അർജുന്റെയും ശ്രീതുവിന്റെയും കുടുംബം എത്താനായിരുന്നു. അർജുനും ശ്രീതുവിനുമിടയിൽ പ്രണയം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പ്രേക്ഷകർ കരുതുന്നത്.

അർജുൻ അത് ഏതാണ്ട് പറഞ്ഞിട്ടുമുണ്ട്. ശ്രീതു തനിക്കെന്നും ഒരേ പോലെയായിരിക്കുമെന്നും എവിക്റ്റ് ആയിപ്പോയാൽ മിസ് ചെയ്യുമെന്നും ഈ ബോണ്ട് എന്നും ഇങ്ങനെ തന്നെ വേണമെന്നുമൊക്കെയാണ് ശ്രീതുവിനോട് അർജുൻ പറഞ്ഞത്. എന്നാൽ ശ്രീതു അതിന് വലിയ രീതിയിൽ പ്രതികരിച്ചതുമില്ല. അർജുനോട് ഇഷ്ടമുണ്ടായിട്ടും അമ്മയെ ഓർത്തായിരിക്കും ശ്രീതു മറുപടി പറയാതിരുന്നത് എന്നാണ് പ്രേക്ഷകർ പറഞ്ഞത്.

sreee

ഇവരുടെ കുടുംബം വരുമ്പോൾ എങ്ങനെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് അർജുന്റെയും ശ്രീതുവിന്റെയും ഫാൻസ്. അർജുന്റെ അമ്മയും സഹോദരിയുമാണ് വന്നത്, ഇവർ വന്നപ്പോൾ ശ്രീതുവിനോട് സംസാരിക്കുന്നുണ്ട്. വളരെ സ്‌നേഹത്തോടെയാണ് ഇടപഴകിയത്. എന്നാൽ ശ്രീതുവിന്റെ അമ്മ അർജുനോട് കാര്യമായി സംസാരിച്ചില്ല. മാത്രമല്ല രാത്രിയിൽ അർജുവിനോട് ശ്രീതു സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന സൂചനയും അമ്മ ശ്രീതുവിന് നൽകുന്നുണ്ട്.

ശ്രീതുവിനോട് ഒരുപാട് സമയം അമ്മ സംസാരിക്കുന്നുണ്ട്. അതിനിടയിലാണ് ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് ശ്രീതുവിന്റെ അമ്മയെ വിളിപ്പിക്കുന്നത്. മുന്നറിയിപ്പ് കൊടുക്കാനാണ് വിളിപ്പിച്ചത്. 'ശ്രീജ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്. നിങ്ങൾ ആത്മവിശ്വാസം കൊടുക്കാനല്ലേ വന്നത് ആത്മവിശ്വാസം കളയാനാണോ, നിങ്ങൾ പറഞ്ഞുകൊടുക്കുന്നതെല്ലാം നെഗറ്റീവായ കാര്യങ്ങളാണ്, എന്നാണ് ബിഗ് ബോസ് പറയുന്നത്. അതേ സമയം കത്ത് വായിക്കാൻ വിളിപ്പിച്ചതാണെന്ന് മറ്റ് മത്സരാർത്ഥികളോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞാണ് ശ്രീതുവിന്റെ അമ്മയെ ബിഗ് ബോസ് പുറത്തേക്ക് തിരിച്ചയച്ചത്.

അതേ സമയം, ശ്രീതു - അർജുൻ കോമ്പോ ഇഷ്ടമാണെന്നാണ് അർജുന്റെ അമ്മയും സഹോദരിയും പറയുന്നത്. അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്നും ശ്രീതു നല്ല കുട്ടിയാണെനന്നും ക്യൂട്ട് കുട്ടിയാണെന്നും പറയുകയാണ് അർജുന്റെ അമ്മയും ചേച്ചിയും. അർജുൻ - ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് സന്തോഷമാണെന്നും പറയുന്നു.

ശ്രീതുവിന്റെ അമ്മ ഈ കോമ്പോയെക്കുറിച്ച് സംസാരിക്കുന്നില്ല. ശ്രീതു ​ഗെയിം കളിക്കണമെന്നാണ് ശ്രീതുവിന്റെ അമ്മ പറയുന്നത്. താൻ 24 മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട് എന്ന് അമ്മ ഇടയ്ക്കിടെ ശ്രീതുവിനോട് പറയുന്നുണ്ട്. നിനക്ക് ഉറക്കിമില്ല കേട്ടോ.. ഞാൻ 24 മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട്. അത് കൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിനക്ക് ഉറങ്ങമാല്ലോ. അപ്പോൾ നിനക്ക് ഫ്രഷ് ആയി എഴുന്നേൽക്കാമെന്നാണ് അമ്മ പറയുന്നത്.

ശ്രീതു നന്നായി കളിക്കുന്നുണ്ടെന്നും പക്ഷേ കുറച്ച് കൂടി നന്നായി വിസിബിൾ ആകണമെന്നും ശ്രീതുവിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു ശ്രീതുവിനോട് അമ്മ ചോദിക്കുന്നു. മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ എന്നും അമ്മ പറയുന്നു. നിനക്ക് എല്ലാ സ്കില്ലുമുണ്ട്. സംസാരിക്കേണ്ടയിടത്തൊക്കെ സംസാരിക്കെന്നും ശ്രീതുവിനോട് അമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+