Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന് അക്കാര്യങ്ങൾ കൃത്യമായി അറിയാം, സ്ട്രാറ്റജിക്ക് പിന്നിൽ'; റിയാസ് സലീം പറയുന്നു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. എന്നാൽ ഗബ്രിയുമായുള്ള സൗഹൃദം ഷോയിൽ ജാസ്മിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തങ്ങളുടേത് സൗഹൃദമാണെന്നാണ് ജാസ്മിൻ ആവർത്തിച്ച് പറയുന്നത്. എന്നാൽ താരത്തിന്റേത് ലൗ സ്ട്രാറ്റജി മാത്രമാണെന്നാണ് പ്രേക്ഷകരുടെ വിമർശനം.

വന്ന് മൂന്നാം ദിവസം എങ്ങനെയാണ് ഒരാളുമായി ഇത്ര അടുപ്പം കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നതെന്നും ആരാധകരിൽ ചിലർ ചോദിക്കുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് സലീമും സമാന രീതിയിലാണ് പ്രതികരിക്കുന്നത്. ജാസ്മിന്റേത് വെറും നാടകം മാത്രമാണെന്നാണ് റിയാസ് കുറ്റപ്പെടുത്തുന്നത്.

riyassalimjasmine-

'കൃത്യമായ നാടകമാണ് ഗബ്രിയും ജാസ്മിനും കാണിക്കുന്നത്. ആ കോമ്പോയ്ക്കെതിരെ എത്രമാത്രം വിമർശനം വരുമെന്ന് ജാസ്മിന് കൃത്യമായി അറിയുമായിരിക്കാം. ജാസ്മിൻ ആദ്യ ആഴ്ചയിൽ തന്നെ ഒരാളുമായി പെട്ടെന്ന് കണക്ടാവുന്നു, കൈ കോർത്ത് പിടിക്കുന്നു, കവിളിലും കൈയ്യിലും ഉമ്മ കൊടുക്കുന്നു, ഇതൊക്കെ ജാസ്മിനെ പോലൊരാൾ ചെയ്യുമ്പോൾ അത് എത്രമാത്രം ഹെയ്റ്റ് പുറത്തുണ്ടാക്കുമെന്ന് ജാസ്മിനറിയാം. പക്ഷേ ആ ഹെയ്റ്റിനെ അംഗീകരിക്കാൻ അവൾ തയ്യാറാണ്. കാരണം ആ ഹെയ്റ്റ് എത്രമാത്രം പ്രശസ്തി കിട്ടാൻ സഹായിക്കുമെന്നും അത് ഗെയിമിൽ എത്രത്തോളം ഗുണം ചെയ്യുമെന്നും ജാസ്മിന് അറിയാം. എന്നാൽ അത് വെറും വിഡ്ഢിത്തം ആണ്', റിയാസ് പറഞ്ഞു.

ജാസ്മിൻ ഫേക്കാണെന്നും റിയാസ് കുറ്റപ്പെടുത്തി. സ്ക്രീൻ സ്പേസിന് വേണ്ടിയാണ് ജാസ്മിൻ കളിക്കുന്നത്. വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്ന,ശല്യപ്പെടുത്തുന്ന ആളായിട്ടാണ് തോന്നിയത്', റിയാസ് പറഞ്ഞു.

കയറി മൂന്നാമത്തെ ദിവസം പ്രണയം തുടങ്ങുന്നത് എങ്ങനെയാണെന്നാണ് മുൻ ബിഗ് ബോസ് താരമായ രജിത് കുമാറിന്റേയും പ്രതികരണം. ഇന്നുവരെ ബിഗ് ബോസിൽ ആരും കൊടുക്കാത്ത സ്ട്രാറ്റജി പയറ്റുകയായിരിക്കും ലക്ഷ്യമെന്നും രജിത് കുമാർ പറഞ്ഞു.

ജാസ്മിന്റെ പിതാവ് വിളിച്ചു എന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷേ കളി കൺട്രോൾ ചെയ്യണമെന്നതിന്റെ സൂചനയായിട്ട് മാത്രമാണ് ഉണ്ടായ കാര്യങ്ങളെ വിലയിരുത്തുന്നത്. പുതിയ സ്ട്രാറ്റജി കരച്ചിലും മാനസാന്തരവും മാപ്പപേക്ഷയുമായിരിക്കും. ഇനി ഇമോഷണൽ കളികളാക്കി മാറ്റി പിടിക്കും. ബിഗ് ബോസ് ഷോ എന്നത് ലൗ ട്രാക്ക് മാത്രമല്ല. വ്യത്യസ്ത കണ്ടന്റുകൾ കൊടുക്കാൻ കഴിയണമെന്നതാണ് പ്രധാനം', രജിത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+