'ചോറുണ്ണുന്നവർക്ക് മനസിലാകും, അവളെ മറ്റുള്ളവർക്ക് പേടി കാണും എനിക്ക് ഇല്ല'; പൊട്ടിത്തെറിച്ച് നന്ദന
ബിഗ് ബോസ് മലയാളം സീസൺ 6 ൽ എന്താണ് സംഭവിക്കുക എന്ന് പറയുക കുറച്ച് പ്രയാസമാണ്. കാരണം അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്ന് രണ്ട് പേർ കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. വൈൽഡ് കാർഡായി എത്തിയ പൂജയും സിബിനും ആണ് പുറത്തായിരിക്കുന്നത്. അങ്ങനെ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ആണ് വീടിനകത്ത് സംഭവിക്കുന്നത്.
കഴിഞ്ഞ ദിവസം പുതിയ ആഴ്ചയിലേക്കുള്ള പവർ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ഗെയിം നടന്നിരുന്നു. ഇന്നലെ നടന്നത് അവസാനത്തെ ഗെയിം ആയിരുന്നു. ഡെൻ ടീമും നിലവിലിവെ പവർ ടീം തമ്മിലാണ് മത്സരം ഉണ്ടായത്. ഫിസിക്കൽ ടാസ്ക്കായിരുന്നു. ഒരു കോയിൻ ഉണ്ടാവും അത് ടീമുകൾ പരസ്പരം ഒട്ടിക്കണം. ബസർ ടു ബസർ ആണ് കളി. ആദ്യ ബസർ തുടങ്ങുന്നത് മത്സരം ആരംഭിക്കും.

രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പക്കലാണോ കോയിൻ ഉള്ളത് അയാൾ ഔട്ട് ആകും എന്നതാണ് ടാസ്ക്. വാശിയേറിയ പോരാട്ടം ആണ് നടന്നത്. മത്സരത്തിനിടയിൽ ജിന്റോയും ഗബ്രിയും തമ്മിൽ വഴക്ക് നടന്നിരുന്നു. ശരണ്യയുമായും ജിന്റോ വഴിക്കിലേർപ്പെടുന്നുണ്ട്. ഒടുവിൽ ടാസക്കിൽ വിജയിച്ചത് നിലവിലെ പവർ ടീം തന്നെയാണ്. അടുത്ത ആഴ്ചയും ഇവർ തന്നെയാവും പവർ റൂമിനകത്ത്.
ടാസക്കിനിടെ നന്ദനയും ജാസ്മിനും തമ്മിൽ വലിയ വഴക്ക് ഉണ്ടാവുന്നുണ്ട്. ജാസ്മിൻ മര്യാദ്യക്ക് ഗെയിം കളിക്കുന്നില്ലെന്ന് പറഞ്ഞാണ് വഴക്കായത്. പവർ ടീമിലെ ഗബ്രിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ജാസ്മിൻ ഗെയിം കളിച്ചത് എന്ന തരത്തിലാണ് നന്ദന പറഞ്ഞത്.
ഇത് വഴിക്കിലേക്ക് എത്തുകയായിരുന്നു.
" നീ മര്യാദയക്ക് കളിക്ക്, നീ പോടി അവിടുന്ന് , നീ ആരാ.. രണ്ട് വഞ്ചിയിൽ കാല് വെച്ച് കളിക്കാതെ. ചോറുണ്ണുന്നവർക്ക് മനസ്സിലാവും. അവളെ മറ്റുള്ളവർക്ക് പേടി കാണും. എനിക്കില്ല " എന്നാണ് നന്ദന പറയുന്നത്. വളരെ ദേഷ്യപ്പെട്ടാണ് നന്ദന സംസാരിക്കുന്നത്. എന്നാൽ തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ കളിക്കുന്നുണ്ട് എന്നാണ് ജാസ്മിൻ പറയുന്നു. കൂടുതൽ ഷോ കാണിക്കാതെ പോടീ എന്നും ജാസ്മിൻ പറയുന്നു.
പിന്നീട് ഇവർ തമ്മിൽ വലിയ തർക്കം ഉണ്ടാവുന്നുണ്ട്. മറ്റുള്ളവർ ചേർന്നാണ് പിടിച്ച് മാറ്റുന്നത്. ഗബ്രി ജാസ്മിനെ ആശ്വസിപ്പിക്കാൻ പോകുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ജാസ്മിൻ തയ്യാറാകുന്നില്ല. ആൾക്കാർക്ക് കുറച്ച് കൂടി പറയാനുള്ള അവസരമായെന്നാണ് ജാസ്മിൻ പറഞ്ഞത്.












Click it and Unblock the Notifications