ശ്രീതുവും ആ സീരിയൽ നടനും പ്രണയത്തിലാണെന്നും അല്ലെന്നും തർക്കം; 'അർജുനും ശ്രീതുവും തീരുമാനിക്കട്ടെ'
ബിഗ് ബോസ് മലയാളം സീസൺ 6 ഏതാണ്ട് അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇനി ഒരുമാസം പോലും തികച്ചില്ല എന്ന് പറയാം. മത്സരം അവസാനഘട്ടത്തിൽ എത്തുമ്പോഴാണ് ഒരു പുതിയ കോമ്പോ രൂപപ്പെടാനുള്ള സാധ്യത തെളിഞ്ഞുകാണുന്നത്. പുതിയത് എന്ന് പറയാനാകില്ല. വളരെ മുമ്പ് തന്നെ ഈ കോമ്പോയെക്കുറിച്ച് ആരാധകർ ചർച്ച തുടങ്ങിയിരുന്നു. അർജുൻ - ശ്രീതു കോമ്പോയെക്കുറിച്ചാണ് പറയുന്നത്.
ഗബ്രി പുറത്തായതോടെ ഗബ്രി - ജാസ്മിൻ കോമ്പോ പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് അർജുൻ - ശ്രീതു കോമ്പോ ചർച്ചയായത്. ഇതിനിടയിൽ അർജുൻ തനിക്ക് ശ്രീതുവിനോടുള്ള സ്നേഹത്തെക്കുറിച്ച‌് സംസാരിച്ചിരുന്നു. തനിക്ക് എന്നും ശ്രീതു ഒരുപോലെയായിരിക്കുമെന്നും ഈ ബോണ്ട് എന്നും വേണമെന്നുമൊക്കെ അർജുൻ പറഞ്ഞിരുന്നു. എന്നാൽ അന്നൊന്നും ശ്രീതു കാര്യമായി പ്രതികരിച്ചില്ല.

എന്നാൽ ശ്രീതുവിന്റെ അമ്മ വന്ന് അർജുനോടുള്ള കൂട്ടുകെട്ട് തനിക്ക് താല്പര്യമില്ലെന്ന് സൂചന നൽകിയിരുന്നു, ഇതിന് പിന്നാലെ അർജുൻ ശ്രീതുവിൽ നിന്ന് അകലം പാലിച്ചു. എന്നാൽ അർജുന്റെ ഈ അകലം ശ്രീതുവിന് വല്ലാതെ പ്രശ്നമാകുന്നതായി വ്യക്തമായിരുന്നു. അതിന് ശേഷം ഇരുവരും പ്രശ്നം പറഞ്ഞുതീർക്കുകയും കൂടുതൽ അടുക്കുകയും ചെയ്യുന്നു. ഇതോടെ അർജുൻ - ശ്രീതു കോമ്പോ ഉണ്ടാവുമെന്ന് ശ്രീജുൻ ഫാൻ ഉറപ്പിച്ചു.
ലാലേട്ടന്റെ പിറന്നാളിന് ഇരുവരും കോമ്പോയായി നൃത്തം ചെയ്തിരുന്നു. ഇതൊക്കെ വലിയ രീതിയിൽ ഫാൻ ഗ്രൂപ്പുകളിൽ വൈറലായിരുന്നു. എന്നാൽ അർജുൻ - ശ്രീതു കോമ്പോ ചർച്ചയായതോടെ ചിലർ വിമർശനവുമായി എത്തുന്നുണ്ട്. ശ്രീതുവിന് പുറത്തൊരു പെയർ ഉണ്ട്, എന്തിനാണ് പിന്നെ ഇത്തരത്തിൽ ഒരു കോമ്പോയെക്കുറിച്ച് പറയുന്നത് എന്നാണ് ചിലർ പറയുന്നു. എന്നാൽ ശ്രീതുവും അഖിലും സീരിയലിൽ നായികാനായകന്മാരായി അഭിനയിച്ചു എന്നത് കൊണ്ട് പ്രണയമാകുമോ എന്ന് ചിലർ ചോദിക്കുന്നു.
ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയമില്ലെന്നും ചിലർ പറയുന്നു. അതേ സമയം അർജുനും ശ്രീതുവും തമ്മിൽ പ്രണയമോ സൗഹൃദമോ ആയിക്കോട്ട, എന്താണെന്ന് വെച്ചാൽ അവർ പുറത്തുവന്ന് തീരുമാനിക്കട്ടെ, അതിൽ എന്തിനാണ് ഇടപെടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ശ്രീതുവും അർജുനും തമ്മിൽ നല്ല ബോണ്ട് ഉണ്ടായിട്ടുണ്ട്, ഇത് മൊത്തത്തിൽ ഇവർക്ക് ഗുണം ചെയ്തിട്ടുമുണ്ട്.
പൊതുവേ അർജുനും ശ്രീതുവും ഗെയിമുകളിൽ ആക്റ്റീവ് അല്ലാ എന്ന വിമർശനം പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഇരുവരും കോമ്പോ ആയതോടെ കൂടുതൽ കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. റാങ്കിംഗ് ടാസ്ക്കിൽ അർജുൻ മൂന്നാമതും ശ്രീതു നാലാമതും ആണ് എത്തിയത്. ഇനിയങ്ങോട്ട് ഇരുവരും ഈ കോമ്പോ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് സാധ്യത. പ്രേക്ഷകർക്കിടയിൽ ഈ കോമ്പോ സ്വീകാര്യമായാൽ ഇത് ഇവർക്ക് മുന്നോട്ട് പോകാൻ സഹായകമായേക്കും.












Click it and Unblock the Notifications