Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയുടെ ആരാധകരില്‍ പിളർപ്പ്, കളിക്കുന്നത് അഭിഷേക്: നേട്ടം ജാസ്മിന്, കപ്പും കൊണ്ടുപോയേക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാനപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും. ഇരുവർക്കും അവരുടേതായ ഒരു ഫാന്‍ബേസും പുറത്തുണ്ട്. ഇരുവരും തമ്മില്‍ പല ഏറ്റുമുട്ടലുകളും ബിഗ് ബോസ് വീടിനുള്ളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായ വൈരാഗ്യങ്ങളിലേക്ക് അത് പോയിട്ടില്ല. എന്നാല്‍ പുറത്തുള്ള ആരാധകർക്കിടയില്‍ അത് അങ്ങനെയല്ല. തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി അവർ ഏത് തലത്തിലേക്ക് വരേയും പോകുന്നു.

ജിന്റോ, ജാസ്മിന്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും ബിഗ് ബോസിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതില്‍ തന്നെ ജിന്റോയ്ക്കാണ് സാധ്യത. കാരണം പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇവിടെയാണ് ഒരു ട്വിസ്റ്റ് സംഭവിക്കാന്‍ പോകുന്നത്.

jasmin-jinto-abhishek

കഴിഞ്ഞ കുറച്ച് ദിവസങ്ങലിലായി അഭിഷേകിന് വലിയ രീതിയില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ എല്ലാം തന്നെ ഇത് പ്രകടമാണ്. ഇത് ജിന്റോയ്ക്ക് തിരിച്ചടിയായി മാറുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. ജിന്റോ അനുകൂലികളായ പ്രേക്ഷകരാണ് അഭിഷേകിന് പിന്നാലെ പോകുന്നത് എന്നതാണ് ഇവർ ചൂണ്ടിക്കാണിക്കുന്ന കാരണം.

ജിന്റോ അനുകൂലികളില്‍ വിഭജനം ഉണ്ടാകുകയാണെങ്കില്‍ അത് ജാസ്മിന് അനുകൂലമായ മാറുമോയെന്ന ആശങ്കയും ജാസ്മിന്‍ വിരുദ്ധരിലുണ്ട്. വോട്ട് വിഭജിക്കപ്പെടുന്നതിലൂടെ ജാസ്മിന്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇവരെ രണ്ടുപേരേയും മറികടന്ന് അഭിഷേക് തന്നെ വിജയി ആകാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജിന്റോ ഫാൻബേസിലെ ഒരു ചോർന്നൊലിപ്പിന് സാക്ഷ്യം വഹിക്കാൻ പൊകുന്ന ഒരു ആഴ്ചയാണ് വരാൻ പോകുന്നത്. സീസൺ 6 ന്റെ രാജാവായി അഭിഷേക് മാറുന്നതും ഈ ആഴ്ച ആയിരിക്കും. ജിന്റോയെ സപ്പോർട്ട് ചെയ്യുന്ന ബഹുഭൂരിപക്ഷം ആളുകളും ഒന്നെങ്കിൽ ജാസ്മിനോടുള്ള ഹേറ്റ് കൊണ്ടോ അല്ലെങ്കിൽ സപ്പോർട്ട് ചെയ്യാൻ അവിടെ വേറെ ആണുങ്ങൾ ആരും ഇല്ലാത്തത് കൊണ്ടും ആണ്.

കഴിഞ്ഞ ഒരു ആഴ്ചയിലെ ഫാമിലി വീക്ക് കൊണ്ട്, അഭിഷേക് ഒട്ടുമിക്ക ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്തിട്ടുണ്ട്. ഒരു ഗ്രൂപ്പിൽ ആണെങ്കിൽ പോലും,ജാസ്മിനോടുള്ള അനിഷ്ടം പ്രകടമായി തന്നെ പുള്ളി കാണിക്കാറുള്ളത് കൊണ്ടും, ഇന്നലത്തെ റാങ്കിംഗ് ടാസ്കിന് ശേഷമുള്ള സംഭാഷണത്തിന് ശേഷവും ജിന്റോ ഫാൻസിലെ ജാസ്മിൻ ഹേറ്റേർസ് ഘടകം ഒന്നടങ്കം ഇനി അഭിഷേക് ന് സ്വന്തം ആകാൻ പോകുന്നു.

ഗ്രൂപ്പിൽ അഭിഷേകിനെ ബൂസ്റ്റ് ചെയ്ത് പോസ്റ്റുകൾ വരാൻ ചാൻസ് കുറവാണ്.കാരണം പുറത്ത് പിആർ കൊടുത്തിട്ടുണ്ട് എന്ന് എപ്പിസോഡ് ൽ തന്നെ ജിന്റോ സമ്മതിച്ച കാര്യമാണ്. പക്ഷെ വോട്ടിങ്ങിൽ കാര്യമായ അട്ടിമറി നടക്കും എന്ന് തീർച്ചയാണ്. മലയാളി സമൂഹത്തിന്റെ ടേസ്റ്റ് അനുസരിച്ച് എന്തായാലും സീസൺ 10 വരെയെങ്കിലും വിന്നർ ആകാൻ പോകുന്നത് ഒരു പുരുഷൻ തന്നെയായിരിക്കും. ജിന്റോ ഒരിക്കലും ഒരു ബിബി വിന്നർ മെറ്റീരിയല്‍ അല്ല. അങ്ങനെ നോക്കുമ്പോൾ
അഭിഷേകിനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+