' ഗബ്രിയെ മറക്കാൻ ജാസ്മിന്റെ ഉപ്പ ആ കള്ളം പറഞ്ഞു'; അത് വിശ്വസിച്ച് വരുന്ന ജാസ്മിൻ ഇത് താങ്ങുമോ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫാമിലി വീക്കിൽ മത്സരാർത്ഥികളുടെ കുടുംബം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ആ ഒരു സമാധാനം മത്സരാർത്ഥികൾക്കുണ്ട്. ഗബ്രി പുറത്തായതിന് ശേഷം വളരെ സങ്കടത്തിലായ ജാസ്മിന് വീട്ടുകാർ വന്നത് വളരെ ആശ്വാസമായിരുന്നു. ജാസ്മിന് ധൈര്യം പകർന്നുകൊണ്ടാണ് ജാസ്മിന്റെ ഉപ്പ സംസാരിച്ചത്.
ഗബ്രിയുടെ ഓർമ്മ ജാസ്മിനിൽ നിന്ന് ഇല്ലാതാക്കാൻ ഉപ്പ ശ്രമിക്കുകയും ചെയ്തിരുന്നു. ജാസ്മിനെ വിവാഹം കഴിക്കാനിരുന്ന അഫ്സൽ വിവാഹത്തിൽ നിന്ന് പിന്മാറിയ കാര്യമൊന്നും ജാസ്മിൻ അറിഞ്ഞിട്ടില്ല. വളരെ മുൻപ് അഫ്സൽ ജാസ്മിന് വേണ്ടി അയച്ച ടെഡിബിയർ ജാസ്മിന്റെ കുടുംബം പോയപ്പോഴാണ് കൊടുത്തയച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ ശേഷം തന്റെ വിവാഹം ഉണ്ടാകുമെന്ന തരത്തിലാണ് ജാസ്മിൻ സംസാരിക്കുന്നത്.

ജാസ്മിൻ ഇക്കാര്യം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ ആരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നതെന്നാണ് ചിലർ ചോദിക്കുന്നത്. ഗബ്രിയെ മറക്കാൻ വേണ്ടി ജാസ്മിന്റെ ഉപ്പ കള്ളം പറഞ്ഞെന്നും ജാസ്മിൻ അത് വിശ്വിക്കുകയാണെന്നും പുറത്താകുമ്പോൾ എന്താകും കാര്യങ്ങളെന്നുമാണ് ഒരാൾ ഇട്ട കമന്റ്. ഗബ്രിയോട് പ്രണയം തോന്നുന്നുണ്ടെന്നല്ലേ ജാസ്മിൻ പറഞ്ഞതെന്ന് ചിലർ ചോദിക്കുന്നു.
ഗബ്രിയോട് പ്രണയം ആണെന്ന് ഒരു രാത്രി മുഴുവൻ പറഞ്ഞു. ഇപ്പോൾ ഗബ്രിയുടെ പേര് മറന്നുപോയോ എന്നാണ് മറ്റൊരു ചോദ്യം. ഗബ്രി ഒന്നുകൂടി തിരിച്ച് വന്നാൽ എന്താവും അവസ്ഥ എന്നാണ് ഒരാൾ ചോദിക്കുന്നത്. അതേ സമയം സായി ജാസ്മിന്റെ കള്ളി വെളിച്ചത്ത് കൊണ്ടുവന്നുവെന്നാണ് ചിലർ പറയുന്നത്. വിവാഹത്തെപ്പറ്റി സായി ആണ് പറഞ്ഞുതുടങ്ങുന്നത്.
ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് പറഞ്ഞാണ് വിവാഹത്തെക്കുറിച്ച് സായി പറയുന്നത്. അപ്പോൾ ജാസ്മിന്റെ കല്യാണം ഈ വർഷം ഉണ്ടാകുമോ എന്ന് സിജോ ചോദിക്കുന്നുമുണ്ട്. ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സായി പറയുന്നു. താൻ വരാൻ നേരത്ത് ഇവിടെ നിന്നിറങ്ങി കല്യാണം എന്നതിലാണ് നിന്നതെന്നും ഇപ്പോൾ വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് വെച്ചിട്ട് തനിക്ക് അങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്നും ജാസ്മിൻ പറഞ്ഞിരുന്നു.
ജാസ്മിന് ടെഡി ബിയർ കൊടുത്ത സംഭവത്തെക്കുറിച്ച് അഫ്സലിന്റെ സുഹൃത്ത് വിവി ഹിയർ എന്ന് യൂട്യൂബ് ചാനലിലൂടെ വിശദീകരിക്കുന്നുണ്ട്. ജാസ്മിന്റെ മാതാപിതാക്കൾക്ക് ജാസ്മിനെക്കുറിച്ച് ആശങ്ക കാണുമെന്നും ഇനിയുള്ള ദിവസങ്ങളിൽ മകൾ നല്ലരീതിയിൽ കളിക്കണമെന്ന് അവർ കരുതുന്നുണ്ടാകും അതുകൊണ്ടാണ് അവർ ആ രീതിയിൽ ജാസ്മിനോട് സംസാരിച്ചിട്ടുണ്ടാകുകയെന്നും വിവി പറയുന്നു. മാർച്ച് 8 നാണ് ആ ടെഡി ബിയർ കൊടുത്തുവിട്ടതെന്നും അല്ലാതെ എയപ്പോർട്ടിൽ കൊണ്ടുപോയി കൊടുത്തതൊന്നുമല്ലെന്നും വിവി പറഞ്ഞു.












Click it and Unblock the Notifications