അഖില്‍ മാരാർക്ക് കൊടുത്ത ഞരമ്പന്‍ ടാഗ് ഇത്തവണ ഈ താരങ്ങള്‍ക്കാണ്: ജാസ്മിന്‍ ആരാധകർക്ക് വിമർശനം
ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയേയും ഇഷ്ടപ്പെടുന്നതിനും പിന്തുണയ്ക്കുന്നതിനും കൃത്യമായ കാരണങ്ങളുണ്ടാകും. തങ്ങളുടെ നിലപാടിനോടും ആശയത്തോട് ചേർന്ന് നില്‍ക്കുന്നവർ, അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മത്സരാർത്ഥികളെ എതിർക്കുന്നവർ, അങ്ങനെ മത്സരാർത്ഥികളെ പിന്തുണയ്ക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മത്സരാർത്ഥികളെ പിന്തുണയ്ക്കുന്നവർക്കെതിരെ ചില ചാപ്പകള്‍ കുത്താനും ആരാധകർ മടിക്കാറില്ല. അത്തരത്തില്‍ ജാസ്മിനെ പിന്തുണയ്ക്കുന്നവരെ കപടപുരോഗമന വാദികളെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജബ്രി പി ആർ കുറച്ചു ദിവസം ആയി നല്ല ആക്റ്റീവ് ആണ് . ഈ സീസൺ ഒക്കെ ആദ്യം ആയി കാണുന്നവർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാവും ആ ഭയങ്കര പുരോഗമനക്കാർ ഒക്കെ ജാസ്മിന് സപ്പോർട് ആണല്ലോ എന്ന് ( ഗബ്രി യെ കൂടെ ചുമക്കുന്നു എന്നെ ഉള്ളു , താല്പര്യം ഉണ്ടായിട്ടല്ല ) . എന്നാൽ ഈ കപട പുരോഗമനക്കാർക്ക് എല്ലാ സീസണിലും ഇത് തന്നെ ആണ് പണി . അവർക്ക് സപ്പോർട് ചെയ്യാൻ ഏതെങ്കിലും ഫീമെയിൽ കണ്ടസ്റ്സ്ന്റ് മതി അത് നല്ല മത്സരാർത്ഥി ആവണം എന്നൊന്നും ഇല്ല.
നല്ല നാല് തെറി പറയാൻ പറ്റുന്ന ആരെങ്കിലും ആണെങ്കിൽ അത്രയും നല്ലത് . എതിരെ നിൽക്കുന്ന ആണുങ്ങൾ ആണെങ്കിൽ ഉടനെ അവർ ആൽഫാ മെയിൽ ആക്കും അവർക്ക് എതിരെ പറയുന്ന സ്ത്രീകളെ കുല സ്ത്രീകളും ആക്കും. ഇങ്ങനെ ഓരോ ചാപ്പ കുത്തൽ ആണ് മെയിൻ .. എല്ലാ സീസണിലും ഉണ്ട് ഈ ടോക്സിക് കപട പുരോഗമന കീടങ്ങൾ. ഓരോ സീസണിലും ഓരോ ഐ ഡി ആണെങ്കിലും അവരുടെ രീതികൾ എല്ലാ സീസണിലും ഒരുപോലെ ആണ് ..
1. നല്ല പോലെ തെറി വിളിക്കാൻ അറിയാവുന്ന ഏതെങ്കിലും ഫീമെയിൽ അല്ലെങ്കിൽ ഫെമിനിസ്റ്റ് മത്സരാർത്ഥിയെ പിന്തുണക്കുക. ആ മത്സരാര്ഥിക്ക് വേറെ ക്വാളിറ്റി ഒന്നും ഇല്ലെങ്കിലും ഓക്കേ ആണ് ആണുങ്ങളെ തെറി വിളിക്കാൻ അറിഞ്ഞാൽ അതാണ് ആദ്യ ക്വാളിഫിക്കേഷൻ സ്റ്റെപ് .
2. സെലക്ടീവ് പുരോഗമനവും പൊളിറ്റിക്കൽ കറക്ട്നെസും വിളമ്പുക. ഗബ്രി ആണുങ്ങളെ പോലെ കളിക്കെടാ എന്ന് പറഞ്ഞാൽ ഇവരുടെ പൊളിറ്റിക്കൽ കറക്ട്നെസ് അളക്കുന്ന മെഷീൻ ടൂറ് പോവും. ഇത് ജിന്റോ പറഞ്ഞാൽ ആണുങ്ങൾക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചു നാല് എസ്സേ എഴുതും. സീസൺ 4 ഇൽ ഇവർ സപ്പോർട് ചെയ്ത മത്സരാർത്ഥി ജാസ്മിൻ മൂസ ആയിരുന്നു. ബിഗ് ബോസ് കണ്ട ഏറ്റവും ടോക്സിക് പേഴ്‌സണാലിറ്റി. ജാസ്മിൻ ഔട്ട് ആയപ്പോൾ റിയാസ്. ഇതാണ് ഇവരുടെ ഒരു ലൈൻ.
3 . എതിരെ നിൽക്കുന്ന പുരുഷ മത്സരാർത്ഥികളെ മോശക്കാരായി ചിത്രീകരിച്ചു എസ്സേ എഴുതുക. ഞരമ്പൻ , കോഴി ടാഗ് കൾ ആണ് സ്ഥിരമായി കൊടുക്കാറ്. സീസൺ 4 ഇൽ ഇര ബ്ലെസ്സ്ലീ ആയിരുന്നു. ബ്ലെസ്സ്ലീ ഞരമ്പൻ എന്ന് പറഞ്ഞതു ഓരോ മണിക്കൂർ ഇടവിട്ടായിരുന്നു ഈ ഫ്രസ്ട്രേറ്റഡ് പുരോഗമനങ്ങളുടെ എസ്സേ എഴുത്തു. സീസൺ 5 ഇൽ അവർ ഞരമ്പ് ടാഗ് കൊടുത്ത് അഖിൽ മാരാർക്ക്. സീസൺ 6 ആദ്യം ഈ ഞരമ്പ് ടാഗ് കൊടുക്കാൻ ശ്രമിച്ചത് ജിന്റോക്ക് ആയിരുന്നു.
ഇപ്പോൾ സിബിൻ വന്നു ഗെയിം കൊണ്ട് പോകുന്ന കണ്ടു കുരു പൊട്ടി ജിബിന് ഞരമ്പൻ ടാഗ് കൊടുക്കാൻ നടക്കുന്നുണ്ട്. പക്ഷെ ബൈ സെക്ഷ്വൽ ആയിട്ടും അത് തുറന്നു പറയാതെ സ്ത്രീകളെ കെട്ടിപിടിച്ചു നടക്കുന്ന രെശ്മിനെതിരെ പറയാൻ ടോക്സിക് പുരോഗമനക്കാരുടെ നാവു പൊന്തില്ല. കാരണം റെസ്‌മിൻ അവരുടെ ടീം ആണല്ലോ.
5 ഇവർക്ക് എതിരെ നിൽക്കുന്നവരെ പഴഞ്ചന്മാരും സദാചാര വാദികളും ആക്കുക. ഇങ്ങനെ ഓരോ ചാപ്പ കുത്തൽ ആണ് മെയിൻ. കമന്റുകൾ നോക്കിയാൽ അറിയാം. സീസൺ 4 ഇൽ ജാസ്മിന് എതിരെ നിൽക്കുന്നവരെ ഹോമോ ഫോബിക്ക് ഉം മെയിൽ ഷോവനിസ്റ്റുകളും ആക്കൽ ആയിരുന്നു മെയിൻ . ഈ പുരോഗമന കീടങ്ങളുടെയും ജാസ്മിന്റെയും വെറുപ്പിക്കൽ കൂടി ആണ് ആ റോബിന് വെറുതെ ഇത്രേ സപ്പോർട് കൂടിയത്. ഇത് തന്നെ കഴിഞ്ഞ സീസണിലും ശോഭക്ക് എതിരെ നിൽക്കുന്നവരെ സ്ത്രീ വിരോധി ആയി മുദ്ര കുത്തൽ ആയിരുന്നു മെയിൻ പരിപാടി. ഇപ്പോഴും അത് കാണാം. ജാസ്മിന് എതിരെ പറഞ്ഞാൽ ഉടനെ ചോദിക്കും എന്തെ ഒരു പെൺകുട്ടി ഒച്ച ഉയർത്തി സംസാരിക്കുന്നത് സഹിക്കുന്നില്ലേ എന്ന് ..
6 . ഇരവാദം, പല പല കാർഡുകൾ ഇറക്കൽ, ഇരവാദം മെയിൻ ആണ്, ജാസ്മിൻ ഒരു പെണ്ണായതുകൊണ്ടല്ലേ ഈ വെറുപ്പ് എന്ന് നാഴികക്ക് നാൽപതു വട്ടം ചോദിച്ചുകൊണ്ട് ഇരിക്കും, ആണായ ഗബ്രിയേ ആളുകൾ ജാസ്മിനെക്കാൾ വെറുക്കുന്നു എന്നത് ഇവർ സൗകര്യ പൂർവം മറക്കും, ജാസ്മിൻ അവിടെ എന്ത് കാണിച്ചാലും പക്വത എത്താത്ത കുട്ടിയുടെ ചാപല്യം നമുക്ക് ക്ഷമിച്ചൂടെ എന്ന് ചോദിച്ചു ഉടൻ വരും എസ്സേ.
ഇന്നലെ വേറെ കുറെ പോസ്റ്റുകൾ കണ്ടു സിബിൻ മെയിൽ ഷോവനിസ്റ് ആണെന്നും പറഞ്ഞു. കോമെഡി ആണ്. അയാൾക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് അവിടെ ഒരു ലീഡർ ആവാൻ പറ്റിയെങ്കിൽ അത് അയാളുടെ മിടുക്കു. അതിനു ഉടനെ പിടിച്ചു ഷേവിങ് സെറ്റ് ആക്കണോ. ഈ ടോക്സിക് ഫീമെയിൽ മത്സരാർത്ഥികളെ പിന്തുണക്കുന്നവർക്ക് ലൈഫിൽ ചിലപ്പോ ടോക്സിക് മസ്കുലാണിറ്റിക്ക് ഇരയാകേണ്ടി വന്നതിന്റെ ദേഷ്യം ആവാം അറിയില്ല.
പക്ഷെ ടോക്സിക് മസ്കുലാണിറ്റിക് മറു മരുന്ന് ടോക്സിക്ക് ഫെമിനിസം ആണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി .. ടോക്സിക് ഫെമിനിസം റോബിൻ പോലെ ഉള്ള ആളുകളെ വളർത്തുകയെ ഉള്ളു. നാല് തെറി വിളിക്കുന്ന പെണ്ണുങ്ങളെ പിന്തുണക്കുന്നതിനു പകരം ഏതെങ്കിലും ഒരു സീസണിൽ ഒരു ക്വാളിറ്റി ഉള്ള മത്സരാർത്ഥിയെ നിങ്ങൾ പിന്തുണക്കൂ ജനങ്ങൾ കൂടെ നിൽക്കും . അപ്പൊ ഈ ആളുകളെ ഞരമ്പൻ ആക്കലും പഴഞ്ചൻ ആക്കലും പോലെ ഉള്ള നാറിയ കളികളുടെ സഹായം ഇല്ലാത്തെ നിങ്ങൾ സപ്പോർട് ചെയ്യുന്നവർ ജയിക്കും.












Click it and Unblock the Notifications